For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത 7 ദിവസം ആരോഗ്യം ശ്രദ്ധിക്കേണ്ട രാശിക്കാര്‍

|

പലര്‍ക്കും ഈ ആഴ്ച മികച്ച നേട്ടങ്ങള്‍ രാശിചക്രം കൊണ്ടുവരുന്നു. വരുന്ന ഏഴു ദിവസവും ചിലര്‍ക്ക് അപ്രതീക്ഷിത നേട്ടം നല്‍കുന്നു. അവരെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരുമെങ്കിലും, നിങ്ങള്‍ ഒരിക്കലും ജോലി ചെയ്യുന്നതില്‍ നിന്ന് പിന്മാറരുത്. നിങ്ങളുടെ ക്രിയാത്മക മനോഭാവം നിങ്ങളെ ഉടന്‍ തന്നെ വിജയത്തിന്റെ പരകോടിയിലേക്ക് എത്തിക്കും. നിങ്ങളുടെ അടുത്ത ഏഴ് ദിവസം എങ്ങനെ എന്നറിയാന്‍ വാരഫലം വായിക്കൂ..

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

മേടം

മേടം

വ്യക്തിജീവിതത്തില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. നിങ്ങള്‍ ഓഫീസിലെ ഏതെങ്കിലും തരത്തിലുള്ള കലഹങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യാപാരികള്‍ക്ക് ഈ ആഴ്ച സാധാരണമായിരിക്കും. ഈ സമയത്ത് പുതിയ ജോലികളൊന്നും ആരംഭിക്കരുത്. ഈ സമയത്ത്, ഒരു വലിയ വായ്പ എടുക്കാം. നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരിക്കുക. അമിതമായ സമ്മര്‍ദ്ദം കാരണം ഈ സമയത്ത് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും അസുഖം അനുഭവപ്പെടും.

ഇടവം

ഇടവം

ഏതെങ്കിലും നിയമപരമായ തടസങ്ങള്‍ നീങ്ങും. നിങ്ങളുടെ അനിയന്ത്രിതമായ കോപം ഒഴിവാക്കുക. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയോട് ശരിയായി പെരുമാറണം. വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ ബന്ധം കുടുംബാംഗങ്ങള്‍ അംഗീകരിച്ചേക്കാം. പണം ശക്തിപ്പെടും. ഈ ആഴ്ച നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതായിരിക്കും.

മിഥുനം

മിഥുനം

സാമ്പത്തിക രംഗത്ത്, ഈ ആഴ്ച മികച്ചതായിരിക്കും. ജോലിയിലോ ബിസിനസിലോ നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ശമ്പളവര്‍ധനവ് ഉണ്ടായേക്കാം. വ്യാപാരികള്‍ക്ക് ലാഭകരമായ ഇടപാട് നടത്താനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും. ഒരു പുതിയ ബിസിനസ്സില്‍ പങ്കാളിയാകാന്‍ ഓഫര്‍ ലഭിച്ചേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താനും നിങ്ങളുടെ പ്രണയ ജീവിതം ആരംഭിക്കാനും കഴിയും. ഈ സമയം യാത്രയ്ക്ക് നല്ലതല്ല.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ചിന്തിക്കാതെ വാക്കുകള്‍ ഉപയോഗിക്കരുത്. ജോലി അന്വേഷകര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കില്ല. വ്യാപാരികള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. നിങ്ങള്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കരുത്. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച ചെലവേറിയതായിരിക്കും. പെട്ടെന്ന് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.. അമിതമായി കോപിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

ചിങ്ങം

ചിങ്ങം

ഈ ആഴ്ച നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ചില ആളുകളില്‍ നിന്ന് നല്ല ഉപദേശവും ലഭിക്കും. ഓഫീസ് കാര്യങ്ങളില്‍ നിരുതത്തരവാദിത്ത പരമായ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക. ജോലിയില്‍ ശ്രദ്ധിക്കുക. പ്രണയിതാക്കള്‍ക്ക് നല്ല ദിസങ്ങളാണ്. വിവാഹിതര്‍ക്ക് ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വര്‍ദ്ധിച്ചേക്കാം. ഈ ആഴ്ച, ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

കന്നി

കന്നി

ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും. സാമ്പത്തികമായി ആവശ്യമുള്ളവരെ സഹായിക്കാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. ജോലിത്തിരക്കുകളില്‍ നിന്ന് മാറി നിങ്ങളുടെ ദാമ്പത്യ ജീവിതം നിങ്ങള്‍ ആസ്വദിക്കും. തൊഴിലില്ലാത്തവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. പണത്തിന്റെ അവസ്ഥയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകാം. പ്രതീക്ഷിച്ചപോലെ പണം ലഭിക്കും. എങ്കിലും, പണവുമായി ബന്ധപ്പെട്ട ഏതെങ്കിലും പുതിയ ജോലികള്‍ക്ക് സമയം അനുകൂലമല്ല. ആരോഗ്യം അല്‍പം ശ്രദ്ധിക്കുക.

തുലാം

തുലാം

ഈ ആഴ്ച ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. നിങ്ങളുടെ പ്രശ്‌നം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളുടെ എതിരാളികള്‍ ശ്രമിച്ചേക്കാം. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ ചില ബുദ്ധിമുട്ടുള്ള ജോലികള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം. ഈ ഏഴു ദിവസം കച്ചവടക്കാര്‍ക്ക് വളരെ പ്രധാനമാണ്. ഈ കാലയളവില്‍, നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. ഈ കാലയളവില്‍ ചില ആളുകള്‍ക്ക് പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. കടങ്ങളില്‍ നിന്ന് മുക്തനാകും. സ്വകാര്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഈ ആഴ്ച കുടുംബത്തിന് പ്രാധാന്യം നല്‍കും. വീട്ടില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. ദമ്പതികള്‍ക്ക് പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഈ ആഴ്ച നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച നല്ല ലാഭം പ്രതീക്ഷിക്കാം. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

ധനു

ധനു

പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഈ സമയം ദമ്പതികള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജോലിഭാരം വര്‍ധിക്കുമെങ്കിലും മേലുദ്യോഗസ്ഥര്‍ സഹായിക്കും. ബിസിനസ്സ് മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. പണത്തെക്കുറിച്ചുള്ള ആശങ്ക നീങ്ങും. ഈ ആഴ്ച സാമ്പത്തിക നേട്ടം ലഭിക്കും.

മകരം

മകരം

ആരോഗ്യം അല്‍പം ശ്രദ്ധിച്ചാല്‍ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും നീക്കംചെയ്യപ്പെടും. ദാമ്പത്യ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ അവസാനിക്കും. അവിവാഹിതര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനമാണ്. ഈ സമയത്ത് നിങ്ങള്‍ക്കായി ഒരു നല്ല വിവാഹ നിര്‍ദ്ദേശം വന്നേക്കാം. ഈ ആഴ്ച വ്യാപാരികള്‍ക്കും വളരെ അനുകൂലമായിരിക്കും. സാമ്പത്തികാവസ്ഥയും നന്നായിരിക്കും.

കുംഭം

കുംഭം

ജോലിപരമായി ഈ ആഴ്ച നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. ജോലിയ്ക്കായി മറ്റുള്ളവരെ ആശ്രയിക്കരുത്. നിങ്ങളുടെ പ്രയത്‌നത്താല്‍ ഉടന്‍ ഒരു പ്രമോഷന് സാധ്യതയുണ്ട്. ഈ സമയം വ്യാപാരികള്‍ക്കും ഗുണം ചെയ്യും. നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളരും, പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കാം. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുക. നിങ്ങളുടെ അധിക സമയം കുടുംബത്തോടൊപ്പം ചെലവഴിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

മീനം

മീനം

സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. നിങ്ങളുടെ കുടുംബത്തെയും വ്യക്തിജീവിതത്തെയും സന്തുലിതമായി കൊണ്ടുപോകും. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ വലിയ പ്രശ്‌നം പരിഹരിക്കപ്പെടും. മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. പണത്തിന്റെ അവസ്ഥ തൃപ്തികരമായിരിക്കും, എന്നാല്‍ ചെലവ് കുറക്കണം.

English summary

Weekly horoscope Prediction For 22nd March to 28th March

Weekly horoscope Prediction For 22nd March to 28th March. Take a look.
Story first published: Sunday, March 22, 2020, 18:51 [IST]
X
Desktop Bottom Promotion