Weekly Horoscope: മെയ് ആദ്യവാരം 12 രാശിയുടേയും സമ്പൂര്‍ണഫലം

മെയ് ആദ്യവാരത്തില്‍ നിങ്ങളുടെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ ഈ ആഴ്ചയിലെ വാരഫലം അതിനെക്കുറിച്ച് പറയുന്നുണ്ട്. ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ ഇത് നിങ്ങള്‍ക്ക് കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

Weekly Horoscope Prediction

വരുന്ന ആഴ്ചയിലെ പന്ത്രണ്ട് രാശിക്കും സമ്പൂര്‍ണഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. രാശിഫലത്തെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസില്‍ നല്ല ഫലങ്ങള്‍ ഉണ്ടാവും. എന്നിരുന്നാലും, തിടുക്കവും പരിഭ്രാന്തിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഓഫീസില്‍ മികച്ച സമയമായിരിക്കും. സാമ്പത്തികമായി മികച്ച സമയമായിരിക്കും. വീടിന്റെ അന്തരീക്ഷം സന്തോഷത്തോടെ നിലനില്‍ക്കുന്നു. എങ്കിലും ചെറിയ സാമ്പത്തിക പരിമിതികള്‍ നേരിടേണ്ടി വരുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അനാവശ്യമായി ആകുലപ്പെടുന്നത് ഒഴിവാക്കുക. പരമാവധി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: തിങ്കളാഴ്ച

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശിയില്‍ ഉള്ളവര്‍ക്ക് ബിസിനസില്‍ മികച്ച സമയമാണ്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. ബിസിനസില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ലാഭം ലഭിക്കുമ്പോള്‍ അതിന്റെ ഇരട്ടി കൊയ്യുന്നതിന് പോവരുത്. അത് നഷ്ടത്തിലേക്ക് എത്തിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയിക്കും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. നിങ്ങളുടെ പദ്ധതിയില്‍ പെട്ടെന്ന് മാറ്റം വരുന്നതിന് സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പെട്ടെന്ന് പ്രശ്‌നമുണ്ടാവുന്നുണ്ട്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍:11

ഭാഗ്യദിനം: വെള്ളിയാഴ്ച

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. അനുകൂല പ്രതികരണം നിങ്ങളെ തേടി വരുന്നുണ്ട്. ജോലിയില്‍ ശമ്പളവര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവണം. സന്ധി വാതത്തിന്റെ പ്രശ്‌നമുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍:29

ഭാഗ്യദിനം: ചൊവ്വാഴ്ച

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. മംഗ കര്‍മ്മങ്ങള്‍ വീട്ടില്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി മികച്ച സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മേലധികാരികളുടെ മനോഭാവം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും ജോലിയെ ബാധിക്കുന്നതിനും സാധ്യതയുണ്ട്. സാമ്പത്തികം ശ്രദ്ധിക്കണം. നിങ്ങളുടെ ബജറ്റിന് അനുസൃതമായി നിങ്ങള്‍ ചെലവഴിക്കുകയും സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. ഉറക്കമില്ലായ്മ അലട്ടുന്നതിനുള്ള ഒരു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍:14

ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം സമയത്ത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാം. പണത്തിന്റെ അഭാവം മൂലം പല പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്താവുന്നതാണ്. ജോലിയില്‍ കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് അതിന്റെ ഫലവും ലഭിക്കുന്നുണ്ട്. പുതിയ ജോലി ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തില്‍ പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം വളരെ ദുര്‍ബലമായിരിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍:24

ഭാഗ്യദിനം: ശനിയാഴ്ച

 കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശിക്കാര്‍ ഈ ആഴ്ച വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട സമയമായിരിക്കും. ആശങ്കയില്ലാത്ത സമയമായിരിക്കും. വിദ്യാഭ്യാസം, രാഷ്ട്രീയം, മാധ്യമം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ മികച്ച വിജയം നേടാന്‍ സാധിക്കുന്നു. വിദേശ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ജോലിയില്‍ മികച്ചത് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതല്ല. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ബജറ്റ് അല്‍പം ശ്രദ്ധിക്കണം. ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ദിനചര്യയില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്താനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 5

ഭാഗ്യദിനം: ഞായറാഴ്ച

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കുന്ന സമയമാണ്. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സഹായിക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഭാവിയില്‍, ജോലിയില്‍ ഉണ്ടാവുന്ന അശ്രദ്ധകള്‍ നിങ്ങള്‍ ഒഴിവാക്കണം. ബിസിനസ്സുകാര്‍ക്ക് ഈ സമയം നല്ലതല്ല. ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ട്. ബിസിനസില്‍ മികച്ച സമയമായത് കൊണ്ട് തന്നെ ലാഭം വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ്. നിങ്ങളുടെ മാതാപിതാക്കളെ സമ്മര്‍ദ്ദത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നേത്ര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍:15

ഭാഗ്യദിനം: വ്യാഴാഴ്ച

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുന്നു. അയമിത ദേഷ്യം ശ്രദ്ധിക്കണം. നിങ്ങളോടുള്ള പങ്കാളിയുടെ സമീപനം അല്‍പം മോശമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ മാനസികമായി വളരെയധികം അസ്വസ്ഥരാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ആഴ്ചയുടെ അവസാനത്തോടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചെറിയ തെറ്റുകള്‍ ഒഴിവാക്കുക. ഭക്ഷണ ക്രമക്കേടുകള്‍ കാരണം ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍:22

ഭാഗ്യദിനം: ഞായറാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക നേട്ടം അപ്രതീക്ഷിതമായിരിക്കും. പണവുമായി ബന്ധപ്പെട്ട ചില വലിയ കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങള്‍ പുതിയ സ്ഥലമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മികച്ച സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട വിദേശയാത്ര എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. പഠനത്തില്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കില്ല. അനാവശ്യ കാര്യങ്ങളില്‍ സമയം കളയുന്നത് ഒഴിവാക്കണം. പോസിറ്റീവായി തുടരുക, നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുക. ആഴ്ചയുടെ അവസാനം, നിങ്ങള്‍ക്ക് ചെറിയ അസുഖങ്ങള്‍ ഉണ്ടാവാം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ നമ്പര്‍: 2

ഭാഗ്യദിനം: ശനിയാഴ്ച

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശിക്കാര്‍ക്ക് മെയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കുന്നു. യാത്രകള്‍ പോവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. വിലപിടിപ്പുള്ള ചില വസ്തുക്കളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയുടെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിക്കാര്യത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍:27

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. കുടുംബത്തിലെ പിണക്കങ്ങളും പ്രശ്‌നങ്ങളും ഇല്ലാതാവുന്നുണ്ട്. നിങ്ങള്‍ എന്തെങ്കിലും സുപ്രധാന തീരുമാനമെടുത്താല്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിയുമായുള്ള മികച്ച സമയമായിരിക്കും. നിങ്ങളെ തേടി അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ എത്തുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ പണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എല്ലാ ദിവസവും വ്യായാമം ചെയ്തുകൊണ്ട് ദിവസം ആരംഭിക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ:6

ഭാഗ്യദിനം: ഞായറാഴ്ച

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. ജോലിഭാരം നിങ്ങളില്‍ കൂടുതലായിരിക്കും. അതുപോലെ തന്നെ നിങ്ങളുടെ പ്രകടനത്തില്‍ ബോസ് സംതൃപ്തനായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. അത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസവും കുറക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുകയാണ് ചെയ്യേണ്ടത്. ബിസിനസ്സുകാര്‍ പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. കുട്ടികളുടെ കാര്യത്തില്‍ അശ്രദ്ധ വരുത്തരുത്. അത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ:18

ഭാഗ്യദിനം: തിങ്കളാഴ്ച

most read:അക്ഷയ തൃതീയയും ശോഭന യോഗവും ഒരുമിച്ച്: 3 രാശിക്ക് സാമ്പത്തികം ശക്തം

Story first published: Sunday, May 1, 2022, 5:00 [IST]
X
Desktop Bottom Promotion