Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
അക്ഷയ തൃതീയയും ശോഭന യോഗവും ഒരുമിച്ച്: 3 രാശിക്ക് സാമ്പത്തികം ശക്തം
ഈ വര്‍ഷത്തെ അക്ഷയ തൃതീയ വരുന്നത് മെയ് 3-നാണ്. ഈ ദിനം ശുഭദിനമായാണ് കണക്കാക്കുന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മളെ തേടി വരുന്ന ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. മേടമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന നാളാണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. അക്ഷയ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒരിക്കലും കുറയാത്തത് എന്നതാണ്. എന്നാല്‍ ഈ വര്‍ഷത്തെ അക്ഷയ തൃതീയക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. അതാണ് ശോഭനയോഗം. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ തൃതീയയും ശോഭന യോഗവും ഒരുമിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഇത് അല്‍പം പ്രത്യേകത നിറഞ്ഞ സമയം കൂടിയാണ്.

ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിച്ചാല്‍ അത് ഐശ്വര്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. എന്നാല്‍ സ്വര്‍ണം വാങ്ങിക്കുന്നത് മാത്രമല്ല ഈ ദിനത്തില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനോ കുടുംബത്തിന് സമൃദ്ധിയും ഭാഗ്യവും നല്‍കുന്ന എന്തെങ്കിലും വാങ്ങുന്നതിനോ മികച്ചതായും കണക്കാക്കുന്നുണ്ട്. ഇത് കൂടാതെ അക്ഷയ തൃതീയ ദിനത്തില്‍ ഭക്ഷണമോ മറ്റ് അവശ്യ വസ്തുക്കളോ ദാനം ചെയ്യുന്നതും പുണ്യമായി കണക്കാക്കുന്നു. ഈ ദിനത്തിലെ പ്രത്യേകതകളും സാമ്പത്തികമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ എന്നതും ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് ശോഭന യോഗം?
ഒരു വ്യക്തിയുടെ ജാതകത്തില്‍ ആകെ 27 യോഗങ്ങളാണ് ഉള്ളത്. ഇതില്‍ വ്യാഴമെന്ന ഗ്രഹം ഉണ്ടാക്കുന്ന യോഗമാണ് ശോഭന യോഗം. ഇതിനെ അഞ്ചാമത്തെ യോഗമായാണ് കണക്കാക്കുന്നത്. വളരെയധികം ശുഭകമായ ഒരു യോഗമാണ് ഇത്. രാജയോഗത്തിന് തുല്യമായ ഫലമാണ് ഇത് നല്‍കുന്നത്. ഇത്തരം യോഗങ്ങള്‍ ജാതകത്തില്‍ ഉള്ളവരെങ്കില്‍ അവര്‍ക്ക് പരിധിയില്ലാത്ത സാമ്പത്തിക സൗഖ്യങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാലത്തും ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. പാരമ്പര്യമായും ഇവര്‍ക്ക് സമ്പത്ത് ലഭിക്കുന്നു. ഇവര്‍ വളരെയധികം മിടുക്കരും സ്‌നേഹസ്വഭാവമുള്ളവരും ആയിരിക്കും.

ശോഭന യോഗവും അക്ഷയ തൃതീയയും
ഈ വര്‍ഷത്തെ അക്ഷയ തൃതീയയില്‍, ചൊവ്വ ഗ്രഹം രോഹിണി നക്ഷത്രത്തിന്റെ ശോഭന യോഗത്തിലായിരിക്കും സംഗമിക്കുന്നത്. അന്‍പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇത്തരത്തില്‍ ഒരു യോഗം അക്ഷയ തൃതീയ ദിനത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രാധാന്യവും വളരെയധികം കൂടുതലാണ്. ശുഭകരമായി കണക്കാക്കുന്ന ഈ ദിനത്തില്‍ നാം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം നമ്മളെ തേടി എത്തുന്നു. ഈ ദിനത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതും വിവാഹം കഴിക്കുന്നതും ശുഭകരമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് സാമ്പത്തിക നേട്ടം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അക്ഷയ തൃതീയയും ശോഭന യോഗവും ചേര്‍ന്ന് വരുന്ന ദിനത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ പല കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടതായി വരുന്നു. എന്നാല്‍ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ഒതുങ്ങിയിരിക്കുന്നതാണ് ഇവര്‍ക്ക് നല്ലത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ദിനം അത്ര നല്ല ഫലങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കില്ല. പല കാര്യങ്ങളിലും ഇവരെ തേടി അസ്വസ്ഥതകള്‍ വന്നു കൊണ്ടിരിക്കും. പലപ്പോഴും ആശയക്കുഴപ്പം കാരണം തീരുമാനം എടുക്കാനാവാതെ ഇവര്‍ കുഴങ്ങുന്നു. എങ്കിലും ഇവര്‍ക്ക് ചെറിയ തോതില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും കാര്യമായ പ്രയോജനം ഉണ്ടാവുന്നില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. രക്തസമ്മര്‍ദ്ദം, തലവേദന, സന്ധിവേദന തുടങ്ങിയവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. സാമ്പത്തികമായി വലിയ മെച്ചമില്ലാത്ത അവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുക. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വലിയ മികച്ച ഒരു സമയമായിരിക്കില്ല.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ നിന്ന് ഒഴിവ് സമയം ലഭിക്കാത്ത ഒരു ദിവസമായിരിക്കും. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന കാര്യത്തിനുള്ള പ്രതിഫലം ലഭിക്കാത്ത സമയം പോലും ഉണ്ടാവാം. അത് നല്ല കാര്യമാണെങ്കില്‍ പോലും നിങ്ങള്‍ അര്‍ഹിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അക്ഷയ തൃതീയ ദിനം വളരെ നല്ലതായിരിക്കും. ഇവര്‍ക്ക് പല വിധത്തിലുള്ള നല്ല വാര്‍ത്തകളും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നന്മയിലൂടെയായിരിക്കും നിങ്ങള്‍ ഓര്‍ക്കപ്പെടുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകതയും. എന്നാല്‍ നിങ്ങള്‍ക്ക് സാമ്പത്തികപരമായി അത്ര മികച്ച സമയമായിരിക്കില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരെ ബാധിക്കുന്ന ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും ഈ ദിനത്തില്‍ ചിന്ത. എന്നാല്‍ അമിതമായി ചിന്തിക്കുന്നത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കില്ല, എന്നാല്‍ അമിത ലാഭവും ലഭിക്കുകയില്ല. സ്ഥിരതയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തില്‍ ആപത്തുകള്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി അത്ര നല്ല സമയമായിരിക്കില്ല. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ ശക്തമായിരിക്കും. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എല്ലാവരോടും സന്തോഷത്തോടെ പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ വളരെയധികം സന്തോഷം നിലനില്‍ക്കുന്ന ഒരു ദിവസമായിരിക്കും. എങ്കിലും ഭക്ഷ്യ വിഷബാധ ചെറുതായി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ പലപ്പോഴും നേട്ടങ്ങളും നന്മയും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. അപ്രതീക്ഷിത നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നുണ്ട്. പ്രണയ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്ത് തന്നെയായാലും മകരം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ നല്ല ദിവസമായിരിക്കും അക്ഷയ തൃതീയ ദിനത്തില്‍ കുംഭം രാശിക്കാര്‍ക്ക്. മൊത്തത്തില്‍ മികച്ച ദിവസമായിരിക്കും അക്ഷയ തൃതീയ ദിനം. സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന ദിവസമായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാവരോടും സൗഹാര്‍ദ്ദപരമായി പെരുമാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. സാമ്പത്തികമായി ഇവരെ തേടി ശുഭവാര്‍ത്തകള്‍ ഈ ദിനം എത്തുന്നു.



Click it and Unblock the Notifications











