സമ്പൂര്‍ണ നക്ഷത്രഫലം: ധനനേട്ടം, കാര്യവിജയം: ഈ ആഴ്ചയില്‍ 27 നാളിന്റേയും ഫലം

ഓഗസ്റ്റ് മാസത്തിന് തുടക്കമായി, എല്ലാ മാസത്തേക്കാളും അല്‍പം പ്രത്യേകതകള്‍ വര്‍ദ്ധിക്കുന്ന ഒരു മാസം തന്നെയാണ് ഈ മാസം. കാരണം ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ ഉള്ള ഒരു മാസമാണ് എന്നത് തന്നെയാണ് പ്രത്യേകത. എന്നാല്‍ ഈ മാസത്തില്‍ ആദ്യത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലം എന്താണെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

27 നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന നക്ഷത്രക്കാരുണ്ട്. അതില്‍ നിങ്ങളുടെ നക്ഷത്രം ഏതാണെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഈ ആഴ്ചയില്‍ നേട്ടം കൊയ്യുന്ന നക്ഷത്രക്കാര്‍ മാത്രമല്ല പ്രതികൂല ഫലങ്ങള്‍ അനുഭവിക്കുന്ന ചില നക്ഷത്രക്കാരും ഉണ്ട്. ആരൊക്കെയെന്ന് നോക്കാം.

Weekly Birth Star Prediction

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച. പലപ്പോഴും നിങ്ങളുദ്ദേശിക്കുന്ന എല്ല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയിലെ എല്ലാ തടസ്സങ്ങളും മാറുകയും ഉയര്‍ച്ച ലഭിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് കണ്ടകശനിയാണ് ഈ സമയം അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാ തടസ്സങ്ങളും മാറുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മാനസികാരോഗ്യത്തോടെ തന്നെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി കലാശിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട, കാര്യങ്ങളെല്ലാം തന്നെ വിചാരിച്ചത് പോലെ നടത്താന്‍ സാധിക്കുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. എല്ലാ തരത്തിലും പുരോഗതിയും നേട്ടവും ഉണ്ടാവുന്നു.

കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അഷ്ടമശനിയാണ് തുടരുന്നത്. എങ്കിലും കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ കലാശിക്കുന്നു. ഈ ആഴ്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാം.

Weekly Birth Star Prediction

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ അല്‍പം പ്രതിസന്ധി കൊണ്ട് വരുന്നു. പലപ്പോഴും കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം.. കുടുംബത്തില്‍ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിയിലെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അധികം പ്രശ്‌നങ്ങളില്ലാതെ കടന്ന് പോവുന്ന ഒരു ആഴ്ചയാണ്. എങ്കിലും ശ്രദ്ധയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്, ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കാം. എങ്കിലും അശ്രദ്ധ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തില്‍ അല്‍പം ടെന്‍ഷനടിക്കേണ്ടി വരുന്നുണ്ട്. എങ്കിലും കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നു. പ്രാര്‍ത്ഥനകളുടെ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. മംഗളകരമായ കാര്യങ്ങള്‍ക്ക്ക നേതൃത്വം നല്‍കും.

Weekly Birth Star Prediction

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കണ്ടകശനി ഇവര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അതിനേയും മറികടക്കാന്‍ സാധിക്കുന്നു. ചെറിയ കാലതാമസം പല കാര്യങ്ങളിലും ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വലിയ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ആഴ്ചയാണ് ഈ ആഴ്ച.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷതത്രക്കകാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ദൈവാനുഗ്രഹത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ എല്ലാം തന്നെ അല്‍പം കരുതലും ശ്രദ്ധയും വേണം. ജോലി രംഗത്ത് നിങ്ങളെ തേടി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയുടെ അവസാനം ചെറിയ തോതില്‍ പ്രതിസന്ധികള്‍ ഉണ്ടാവും എന്നതൊഴിച്ചാല്‍ നല്ല സമയം തന്നെയാണ് എന്നതാണ് സത്യം. വിചാരിച്ചത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ചെലവ് നിയന്ത്രണത്തില്‍ ശ്രദ്ധ വേണം. നമ്മുടെ എല്ലാ മാറ്റങ്ങളും അനുകൂലമായിരിക്കുന്നതിനും ശ്രദ്ധിക്കണം.

Weekly Birth Star Prediction

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ച നല്ല ഫലങ്ങള്‍ ആണ് അനുഭവപ്പെടുന്നത്. ജന്മശനി ഉള്ളതിനാല്‍ പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ചെറിയ അശ്രദ്ധക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്ന ഒരു ആഴ്ചയാണ് വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാവിധത്തിലുള്ള മാറ്റങ്ങളേയും അനുകൂലമാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആഴ്ചയുടെ ആദ്യപകുതിയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയിലെ അസ്വസ്ഥത മാറുകയും ആഗ്രഹിക്കുന്നത് പോലുള്ള നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

Story first published: Saturday, August 5, 2023, 17:52 [IST]
X
Desktop Bottom Promotion