Latest Updates
-
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
വിഷുഫലം 2023: അശുഭഫലങ്ങള്‍ തേടി വരുന്ന മൂന്ന് നക്ഷത്രക്കാര്‍: വിഷുവര്‍ഷം കരുതിയിരിക്കണം
വിഷു നമ്മുടെ പടിവാതില്ക്കല് എത്തി, വിഷുദിനത്തില്‍ എപ്പോഴും പലരും ജിഞ്ജാസയോടെ കാത്തിരിക്കുന്നതാണ് വിഷുഫലം. ഈ വര്‍ഷത്തെ വിഷുവിന് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ മാറ്റവും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും ചെറിയ രീതിയില്‍ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു.

ഈ വര്‍ഷത്തെ വിഷു ശനിയാഴ്ച അതായത് ഏപ്രില്‍ 15-നാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിനം മുതല്‍ അങ്ങോട്ട് ജീവിതത്തില്‍ തെളിയുന്ന ചില സമയം എന്തൊക്കൈയാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. 27 നക്ഷത്രക്കാരില്‍ വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാര്‍ക്ക് വിഷുഫലം എപ്രകാരം എന്ന് നോക്കാവുന്നതാണ്. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഈ വര്‍ഷം. എന്നാല്‍ അതോടൊപ്പം തന്നെ മികച്ച ഫലങ്ങളും നിങ്ങളെ തേടി എത്തുന്നുണ്ട് എന്നതും സത്യമാണ്. കാര്‍ഷിക രംഗത്ത് ആദായവും നേട്ടവും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് വര്‍ഷത്തിന്റെ ആരംഭത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം പെടാപാടു പെടേണ്ടി വരും. ആരോഗ്യകാര്യങ്ങളില്‍ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതാണെങ്കിലും ചെറിയ രീതിയില്‍ പ്രയാസവും പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വീഴ്ചയുണ്ടാവാന്‍ സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പല കോണില്‍ നിന്നും പല കാര്യങ്ങളിലും എതിര്‍പ്പുകള്‍ ഉണ്ടാവാം. എങ്കിലും അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്പം പ്രയാസപ്പെടേണ്ടി വരുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചെറിയ മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ മാത്രമേ ജീവിതത്തില്‍ സന്തോഷം നിറക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു ഈ വിഷു വര്‍ഷത്തില്‍

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ ചെറിയ രീതിയില്‍ എങ്കിലും അനുഭവിക്കേണ്ടി വരുന്ന സമയമാണ് വിഷു വര്‍ഷത്തില്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഏത് കാര്യത്തിലും ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ വിജയിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. ജോലിയില്‍ സ്ഥലം മാറ്റത്തിന് സാധ്യതതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുമെങ്കിലും അതെല്ലാം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിത സാഹചര്യങ്ങള്‍ അനുസരിച്ച് പല കാര്യങ്ങളും മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സത്യസന്ധമായി ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയ മാറ്റം കൊണ്ട് വരുന്നു. എന്നാല്‍ ഏറ്റവും അനുയോജ്യമായ സമയത്ത് വേണം ഇത്തരം ബിസിനസുകള്‍ ആരംഭിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ജീവിതം പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ നേതൃത്വം വഹിക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ അതീവ മാറ്റങ്ങള്‍ സംഭവിക്കുന്നു. സത്യസന്ധമായി ചെയ്യുന്ന പല കാര്യവും പ്രതിസന്ധികളെ വിളിച്ച് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. കന്നി, തുലാം, വൃശ്ചികം, ധനു എന്നീ മാസങ്ങളില്‍ നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനലബ്ധിയും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കാര്‍ഷിക രംഗത്ത് ആദായവും സമ്പത്ത്, തൊഴില്‍ മാറ്റങ്ങള്‍ എന്നിവയും നിങ്ങളെ തേടി വരുന്നത് വിഷുക്കാലത്താണ്. അനുകൂല ഫലങ്ങള്‍ നിരവധി ഉണ്ടെങ്കിലും അതിനൊപ്പം തന്നെ പ്രതികൂല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. ഇത്തരം മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നതാക്കി മാറ്റുന്നു. കര്മ്മരംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതം മാറ്റി മറിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. മനപ്രയാസം ഉണ്ടാവാന്‍ സാധ്യതയുള്ള ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ തൃക്കേട്ട നക്ഷത്രക്കാര്‍ വിഷു വര്‍ഷത്തില്‍ അല്പം ശ്രദ്ധിക്കണം.

Most read: ആദ്യത്തെ കൈനീട്ടം ഈ നാളുകാരില്‍ നിന്ന് വേണ്ട: 27 നക്ഷത്രക്കാരിലും കൈനീട്ടം ഫലം നല്‍കുന്നത് ഇപ്രകാരം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
