ആദ്യത്തെ കൈനീട്ടം ഈ നാളുകാരില്‍ നിന്ന് വേണ്ട: 27 നക്ഷത്രക്കാരിലും കൈനീട്ടം ഫലം നല്‍കുന്നത് ഇപ്രകാരം

വിഷുക്കൈനീട്ടം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. പലരും ജീവിതത്തിലെ ഐശ്വര്യത്തിന് തുടക്കം കുറിക്കുന്നത് പോലെ വിഷുക്കൈനീട്ടത്തിലൂടെയാണ്. അത് എത്ര ചെറിയ സംഖ്യയായാലും വലിയ സംഖ്യയായാലും നാണയമായാലും എല്ലാ ഒരുപോലെ തന്നെ ഐശ്വര്യം നിറക്കുന്നത് തന്നെയാണ്. വിഷു ദിനത്തില്‍ കണി കണ്ടതിന് ശേഷം വീട്ടിലെ മുതിര്‍ന്ന കാരണവര്‍ ഇളയവര്‍ക്കെല്ലാം കൈനീട്ടം കൊടുക്കുന്നത് ഒരു വലിയ ചടങ്ങ് തന്നെയാണ്. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ ഉണ്ട്.

vishu

വിഷുദിനം മുതല്‍ അങ്ങോട്ട് ഉള്ള സമൃദ്ധിയുടെ തുടക്കമായാണ് ഈ ദിനത്തെ കണക്കാക്കുന്ന്. കൈനീട്ടം ലഭിക്കുന്നതിലൂടെ അത് വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന സമ്പല്‍സമൃദ്ധി, ഐശ്വര്യം, സന്തോഷം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കൈനീട്ടം നല്‍കുമ്പോഴും വാങ്ങുമ്പോളും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ചില പ്രത്യേക നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങിക്കരുത്. അത് അത്ര ശുഭകരമാ. ഫലമായല്ല കണക്കാക്കുന്നത്. ഇവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ ചില പ്രത്യേക നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം ആദ്യം വാങ്ങിക്കാന്‍ പാടില്ല. പ്രത്യേകിച്ച് കാര്‍ത്തിക, മകയിരം, പുണര്‍തം,വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല. മറ്റുള്ളവരില്‍ നിന്ന് കൈനീട്ടം വാങ്ങിയതിന് ശേഷം നിങ്ങള്‍ക്ക് ഈ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങാവുന്നതാണ്.

ഭരണി

ഭരണി നക്ഷത്രക്കാര്‍ കൈനീട്ടം വാങ്ങുമ്പോഴും അല്‍പം ശ്രദ്ധിക്കണം. ഇവര്‍ രോഹിണി, തിരുവാതിര, പൂയ്യം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങരുത്. ഇവര്‍ വേദ നക്ഷത്രക്കാരാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ചെയ്യരുത് എന്ന് പറയുന്നത്.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ മകിരം, പുണര്‍തം, ആയില്ല്യം, വിശാഖം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങരുത്. ഇത് ദോഷഫലങ്ങള്‍ കൊണ്ട് വരും എന്നും ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുമെന്നുമാണ് പറയുന്നത്. മറ്റുള്ളവരില്‍ നിന്ന് കൈനീട്ടം വാങ്ങിയതിന് ശേഷം നിങ്ങള്‍ക്ക് ഈ നക്ഷത്രക്കാരില്‍ നിന്ന് വാങ്ങാം.

Vishu 2023:

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ ഒരിക്കലും തിരുവാതിര, മകം, ചോതി, മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരില്‍ നിന്നും ആദ്യത്തെ കൈനീട്ടം സ്വീകരിക്കരുത്. ഇത് വളരെയധികം ദോഷം ചെയ്യും എന്നാണ് പറയുന്നത്. ഇതെല്ലാം ജീവിതത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

മകയിരം

മകയിരം നക്ഷത്രക്കാര്‍ ഒരിക്കലും ആദ്യത്തെ കൈനീട്ടം ചിത്തിര, അവിട്ടം, ഉത്രാടം, തിരുവോണം എന്നീ നക്ഷത്രക്കാരില്‍ നിന്നും വാങ്ങരുത്. ഇത് നിങ്ങള്‍ക്ക് ദോഷഫലം നല്‍കുന്നു എന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാരും ഒരിക്കലും പൂയ്യം, മകം, ഉത്രം, അവിട്ടം എന്നീ നക്ഷത്രക്കാരില്‍നിന്ന് ആദ്യത്തെ കൈനീട്ടം വാങ്ങരുത്. ഇത് ദോഷ ഫലം നല്‍കുന്നു എന്നാണ് പറയുന്നത്. കൂടാതെ ഐശ്വര്യക്കേടിലേക്കും എത്തിക്കുന്നു.

Vishu 2023:

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ ഒരിക്കലും അവരുടെ ആദ്യത്തെ കൈനീട്ടം ആയില്യം, പൂരം, അത്തം, ഉത്രാടം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുത്. ഇത് ദോഷഫലങ്ങളിലേക്കും അശുഭഫലങ്ങളിലേക്കും എത്തിക്കുന്നു.

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ ഒരിക്കലും മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. ഇത് നിങ്ങളില്‍ ദോഷഫലങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ആദ്യത്തെ കൈനീട്ടം വാങ്ങുമ്പോള്‍ ഒരിക്കലും പൂരം, അത്തം, ചോതി, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും ആദ്യത്തെ കൈനീട്ടം വാങ്ങരുത്. ഇത് അശുഭകരമായ ഫലങ്ങള്‍ ആണ് ഈ നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്.

Vishu 2023:

മകം

മകം നക്ഷത്രക്കാര്‍ ഉത്രം, അത്തം, ചിത്തിര, വിശാഖം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും കൈനീട്ടം ആദ്യം വാങ്ങരുത്. ഇത് പല വിധത്തിലുള്ള ദോഷഫലങ്ങളും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.

പൂരം

പൂരം നക്ഷത്രക്കാര്‍ അവരുടെ ആദ്യത്തെ വിഷുക്കൈനീട്ടം ഒരിക്കലും അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് വാങ്ങരുത്. ഇത് ദോഷഫലം നല്‍കുന്നതോടൊപ്പം തന്നെ പ്രതികൂല ഫലങ്ങളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ തിരുവാതിര, ഭരണി, ചിത്തിര, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങരുത്. ഇത് ദോഷഫലങ്ങളിലേക്ക് എത്തിക്കുമെന്നും ദാരിദ്ര്യം വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

അത്തം

അത്തം നക്ഷത്രക്കാര്‍ ആദ്യത്തെ കൈനീട്ടം ഒരിക്കലും അശ്വതി, ചോതി, അനിഴം, മൂലം. ഭരണ, പുണര്‍തം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യത്തെ കൈനീട്ടം വാങ്ങരുത്. ഇത് ദാരിദ്ര്യ ദു:ഖവും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം കൈനീട്ടം കൊടുക്കുന്നതിനും.

Vishu 2023:

ചിത്തിര

ചിത്തിര നക്ഷത്രക്കാരും വിഷുക്കൈനീട്ടം വാങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ ഒരിക്കലും വിശാഖം തൃക്കേട്ട, പൂരാടം, കാര്‍ത്തിക, പൂയ്യം, അവിട്ടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യത്ത കൈനീട്ടം വാങ്ങരുത്. ഇത് ദോഷഫലം നല്‍കുന്നു എന്നാണ പറയുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ചോതി

ചോതി നക്ഷത്രക്കാര്‍ അവരുടെ ആദ്യത്തെ കൈനീട്ടം ഒരിക്കലും അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക, രോഹിണി, മകയിരം, ആയില്യം എന്നീ നക്ഷത്രക്കാരില്‍ നിന്നും വാങ്ങരുത്. ഇത് ദോഷഫലമായാണ് ഭവിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചാല്‍ ദോഷഫലങ്ങളെ ഇല്ലാതാക്കാം.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ കാര്‍ത്തിക, രോഹിണി, മകയിരം, മകം, തൃക്കേട്ട, പൂരാടം, തിരുവോണം എന്നീ നക്ഷത്രക്കാരില്‍ നിന്നും ആദ്യം കൈനീട്ടം വാങ്ങരുത്.. ഇത് നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ കൊണ്ട് വരുകയും പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

അനിഴം

അനിഴം നക്ഷത്രക്കാരും കൈനീട്ടം വാങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. മൂലം, ഉത്രാടം, അവിട്ടം, മകയിരം, തിരുവാതിര, പുണര്‍തം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യത്തെ കൈനീട്ടം വാങ്ങരുത്. ഇത് നിങ്ങള്‍ക്ക് ദോഷഫലം നല്‍കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഈ ദിനത്തില്‍ മുന്നോട്ട് പോവുന്നതിനും

Vishu 2023:

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ ഉത്രാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര എന്നീ നക്ഷത്രക്കാരില്‍ നിന്നും ആദ്യം കൈനീട്ടം ഒരു കാരണവശാലും നല്‍കരുത്. അത് മാത്രമല്ല ഇത് നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്‍കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

മൂലം

മൂലം നക്ഷത്രക്കാര്‍ ഒരിക്കലും അവരുടെ ആദ്യത്തെ കൈനീട്ടം ഉത്രാടം, അവിട്ടം, പുരൂരുട്ടാതി, പുണര്‍തം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാരില്‍ നിന്നും ആദ്യത്തെ കൈനീട്ടം വാങ്ങരുത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മോശം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ വിഷുക്കൈനീട്ടം ആദ്യമായി വാങ്ങാന്‍ പാടില്ലാത്ത നക്ഷത്രക്കാരാണ് തിരുവോണം, ചതയം, ,ഉത്രട്ടാതി, ആയില്യം എന്നിവരാണ്. ഇവര്‍ക്കും ചെറിയ രീതിയില്‍ ദോഷങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം ദോഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കണം.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഒരിക്കലും ആദ്യത്തെ കൈനീട്ടം അവിട്ടം, പൂരുരുട്ടാതി, രേവതി,, മകം, ചോതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യത്തെ കൈനീട്ടം വാങ്ങാന്‍ പാടില്ല. ഇതും ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ അവരുടെ ആദ്യത്തെ വിഷുക്കൈനീട്ടം എന്നത് ഒരിക്കലും തിരുവാതിര, ചതയം, ഉത്രട്ടാതി, അശ്വതി,, മകം, പൂരം, പുണര്‍തം, ഉത്രം എന്നീ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങരുത്. ആദ്യം മറ്റൊരു വ്യക്തിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ച ശേഷം ഇവരില്‍ നിന്ന് വാങ്ങാവുന്നതാണ്. ഇത് തെറ്റല്ല.

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം ആദ്യം വാങ്ങരുത്. ഇത് ദോഷഫലങ്ങള്‍ വര്ദ്ധിപ്പിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ അസന്തുഷ്ടിയും പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

Vishu 2023:

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ഒരിക്കലും ആവരുടെ ആദ്യത്തെ കൈനീട്ടം അത്തം, ചിത്തിര, ഉത്രം, തൃക്കേട്ട, കാര്‍ത്തിക, അശ്വതി, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല. ഇത് ദോഷകരമായ ഫലങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. .അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.

പൂരുരുട്ടാതി

പുരുരുട്ടാതി നക്ഷത്രക്കാര്‍ അവരുടെ ആദ്യത്തെ കൈനീട്ടം ഒരിക്കലും ഉത്രം, രേവതി, ഭരണി, അത്തം, മൂലം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും വാങ്ങരുത്. ഇത് കഠിനമായ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ദോഷഫലങ്ങളെ അകറ്റുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇവര്‍ ആദ്യം മറ്റൊരു വ്യക്തിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ച ശേഷം ഈ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം സ്വീകരിക്കാവുന്നതാണ്.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ ഒരിക്കലും ആദ്യത്തെ കൈനീട്ടം അശ്വതി, കാര്‍ത്തിക, ,മകയിരം, ചിത്തിര, ചോതി എന്നീ നക്ഷത്രക്കാരില്‍ നിന്നും വാങ്ങരുത്. മറ്റൊരു വ്യക്തിയില്‍ നിന്നും കൈനീട്ടം വാങ്ങിയതിന് ശേഷം മാത്രം ഈ നക്ഷത്രക്കാരില്‍ നിന്നും വാങ്ങാവുന്നതാണ്. അത് ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നു.

രേവതി

രേവതി നക്ഷത്രക്കാര്‍ അവരുടെ ആദ്യത്തെ വിഷുക്കൈനീട്ടം ഭരണി, രോഹിണി, തിരുവാതിര, ചിത്തിര, ചോതി, ഉത്രാടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം വാങ്ങരുത്. എന്നാല്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ച ശേഷം ഇവര്‍ക്ക് ഈ നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാവുന്നതാണ്. ഇതെല്ലാം പൊതുഫലം മാത്രമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, April 13, 2023, 14:03 [IST]
X
Desktop Bottom Promotion