Latest Updates
-
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജന്മാഷ്ടമി 2026: രവി യോഗം ഇന്ന് ഉണ്ടോ? സുരക്ഷിത സമയവും ഓൺലൈൻ ഇടപാടുകളിൽ ജാഗ്രതയും
വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥി ദിനം: ഗണപതിഭഗവാനെ ആരാധിച്ചാല്‍ ഫലം
വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥി വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒരു ദിവസമാണ്. ഈ ദിനം ഭഗവാന് മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിഘ്നങ്ങളെ ഇല്ലാതാക്കുന്നവന് എന്നര്‍ത്ഥം വരുന്ന വിഘ്നേശ്വരന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തില്‍ നിന്ന് എല്ലാ തടസ്സങ്ങളേയും പ്രതിസന്ധികളേയും നീക്കുന്ന ദിനമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്നും പ്രതിബന്ധങ്ങളില്‍ നിന്നും മുക്തരാവുന്നതിന് വേണ്ടി ഈ ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥി സെപ്റ്റംബര്‍ 13-നാണ് വരുന്നത്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും ചടങ്ങുകളും മറ്റും നടത്തുന്നു.
സങ്കഷ്ടി എന്നാല്‍ മോചനം എന്നാണ് അര്‍ത്ഥം വരുന്നത്. നമ്മുടെ ദു:ഖങ്ങളില്‍ നിന്നം ദുരിതങ്ങളില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടിയാണ് ഈ ദിനം വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്. ഭക്തന്റെ വിളിയില്‍ പ്രസാദിച്ച് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഭക്തവല്സലനാണ് ഭഗവാന് ഗണേശന്. ഈ ദിനത്തിന്റെ പ്രത്യേകതയും പ്രാധാന്യവും മുഹൂര്‍ത്തവും ഏതൊക്കെയെന്ന് നോക്കാം.

മുഹൂര്‍ത്തം
ചതുര്‍ത്ഥി തിഥി ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സമയങ്ങള്‍:
ചതുര്‍ത്ഥി തിഥി ആരംഭം- 2022 സെപ്തംബര്‍ 13-ന് 10:37 AM
2022 സെപ്റ്റംബര്‍ 14-ന് 10:25 AM-ന് ചതുര്‍ത്ഥി തിഥി അവസാനിക്കുന്നു
സെപ്റ്റംബര്‍ 13-ന് ചന്ദ്രോദയം
സങ്കഷ്ടി ദിനത്തിലെ ചന്ദ്രോദയം - 08:26 PM എന്നിങ്ങനെയാണ്.

വിഘ്നരാജ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി പ്രാധാന്യം
ഈ ദിനത്തിന് പുരാണത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ഈ ദിനത്തില്‍ ശിവന് തന്റെ പുത്രനായ ഗണേശനെ എല്ലാ ദൈവങ്ങള്‍ക്കും മുകളിലുള്ള ദൈവമായി പ്രഖ്യാപിച്ചു. ശ്രേഷ്ഠനായ ദൈവമായി പ്രഖ്യാപിച്ചതിന്റെ ദിനമായാണ് ഈ ദിനം കൊണ്ടാടുന്നത്. ഓരോ മാസവും ഗണപതി ഭഗവാനെ വ്യത്യസ്ത നാമത്തിലും പീതത്തിലും ആരാധിക്കുന്നു. ഈ ദിനത്തിന് വളരെയധികം പ്രത്യേകതയുണ്ട്. ഈ ദിനത്തില്‍ ഭക്തര്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുന്നു. തുടര്‍ന്ന് അവര്‍ ഗണപതിഭഗവാനെ ആരാധിക്കുകയും ശ്ലോകങ്ങളും പ്രാര്‍ത്ഥനളും നടത്തുകയും ചെയ്യുന്നു. കൂടാതെ ഈ ദിനത്തില്‍ ഭക്തര്‍ വ്രത കഥ വായിക്കുകയും കൂടി ചെയ്യുന്നതോടെ വ്രത പൂജ നടക്കും. ഈ ദിനത്തിലെ പ്രാര്‍ത്ഥന ഫലം കാണുമെന്നും ജീവിതത്തിലെ തടസ്സങ്ങള്‍ എല്ലാം നീങ്ങുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

വിഘ്നരാജ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി വ്രത കഥ
വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥി വ്രത കഥ എന്താണെന്ന് നോക്കാം. ഈ വ്രത കഥക്ക് പുരാണത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. പാണ്ഡവ രാജാവായ യുധിഷ്ഠിരന് ശ്രീകൃഷ്ണനോട് വിഘ്നരാജ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട കഥ പറയാന്‍ ആവശ്യപ്പെടുകയും ശ്രീകൃഷ്ണന് ഈ കഥ പറയുകയും ചെയ്തു എന്നാണ് വിശ്വാസം. കഥയുടെ സാരാംശം ഇപ്രകാരമാണ്. ഒരിക്കല്‍ ബാണാസുരന് എന്ന അസുരന് ഉഷ എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള് രാത്രിയില്‍ അനിരുദ്ധന് എന്ന യുവാവിനെ സ്വപ്നം കാണുകയും അവനെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അനിരുദ്ധന്റെ രേഖാചിത്രം വരക്കാന്‍ ചിത്രലേഖ എന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടു.

വിഘ്നരാജ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി വ്രത കഥ
ചിത്രം വരച്ച് കഴിഞ്ഞ ശേഷം രേഖാചിത്രത്തില്‍ കണ്ണടച്ച് തൊട്ട് അനിരുദ്ധന് എവിടെയാണെന്ന് കണ്ടെത്താന്‍ ആഗ്രഹിച്ചു. സ്വപ്നത്തില്‍ താന്‍ അനിരുദ്ധനെ വിവാഹം കഴിച്ചുവെന്നും അതിനാല്‍ അവനെ കണ്ടെത്താതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അവള് സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ചിത്രലേഖ ഉഷയെ സഹായിക്കുകയും അനിരുദ്ധനെ കണ്ടെത്തുകയും ചെയ്തു. ദ്വാരകയിലാണ് അനിരുദ്ധനെ ഇവര്‍ കണ്ടെത്തിയത്. പിന്നീട് രാത്രിയില്‍ അനിരുദ്ധന് ഉറങ്ങുമ്പോള്‍ കിടക്ക ഉയര്‍ത്തി അദ്ദേഹത്ത് കടത്തിക്കൊണ്ട് വരുകയും ബാണാസുരന്റെ രാജ്യത്തെത്തിക്കുകയും ചെയ്തു.

വിഘ്നരാജ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി വ്രത കഥ
എന്നാല്‍ മറുവശത്ത്, അനിരുദ്ധന്റെ പിതാവായ പ്രദ്യുമ്നന് മകനെ കാണാതായതിനെ തുടര്‍ന്ന് ആശങ്കാകുലനായിരുന്നു. ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും മൂത്ത പുത്രനായിരുന്നു പ്രദ്യുമ്നന്. പിന്നീട് ശ്രീകൃഷ്ണന്റെ സഹായത്തോടെ അനിരുദ്ധനെ മോചിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. ഈ സമയം സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നതിനും ശ്രീകൃഷ്ണന് അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശ്രീകൃഷ്ണന് ബാണാസുരനെ ഒരു യുദ്ധത്തില്‍ പരാജയപ്പെടുത്തി അനിരുദ്ധനെ രക്ഷിച്ചു. ഇതാണ് കഥാംശം.
most read:ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍



Click it and Unblock the Notifications