ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍

ബന്ധങ്ങള്‍ ഏത് തരത്തിലുള്ളതാണെങ്കിലും അത് നല്ല രീതിയില്‍ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ ചില ബന്ധങ്ങളില്‍ അതിരുകള്‍ സൂക്ഷിക്കാന്‍ നാം താല്‍പ്പര്യം കാണിക്കുന്നു. എന്നാല്‍ ചില ബന്ധങ്ങളാകട്ടെ ഫ്രീ ആയി ഇടപെടുന്നതിനും അതിനെ കൈകാര്യം ചെയ്യുന്നതിനും ഉള്ള സ്വാതന്ത്ര്യം മുഴുവന്‍ നമുക്കായിരിക്കും. ചില രാശിക്കാര്‍ക്കും ഈ പ്രത്യേകതകള്‍ ഉണ്ട്. അവര്‍ ഒരിക്കലും ബന്ധങ്ങളില്‍ അതിരുകള്‍ സൂക്ഷിക്കുകയില്ല. മാത്രമല്ല അത് സൗഹൃദമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമാണെങ്കിലും പലപ്പോഴും ചില രാശിക്കാര്‍ അതിരുകള്‍ സൂക്ഷിക്കാറില്ല.

 Zodiac Signs

സ്വന്തം ഇടത്തിലേക്ക് ഇടിച്ച് കയറുന്നവരെ പലപ്പോഴും പലരും ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാരായ ചില രാശിക്കാരുണ്ട്. ചില സൗഹൃദങ്ങള്‍ പേഴ്‌സണല്‍ സ്‌പേസ് എന്നതിന് വില കൊടുക്കുന്നവരായിരിക്കും. എന്നാല്‍ ചിലര്‍ ഇത് നോക്കാതെ പെരുമാറുന്നവരുമായിരിക്കും. ഇത്തരക്കാരായ ചില രാശിക്കാരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ആവേശഭരിതരായിരിക്കും. അത് ഇവര്‍ ഇടപെടുന്ന എല്ലാ കാര്യത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും ഇവര്‍ ചാടി ഇടപെടുന്നു. പലപ്പോഴും ബന്ധങ്ങളില്‍ എവിടെ നില്‍ക്കണം എന്നത് ഇവര്‍ക്ക് അറിയുകയില്ല. പലപ്പോഴും ഇത്തരം അതിരുകള്‍ മറികടക്കാന്‍ ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അതിന്റെ ഫലമായി ഇവര്‍ പലപ്പോഴും ആ സൗഹൃദത്തില്‍ നിന്ന് അല്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് വിട്ടു പോവാന്‍ നിര്‍ബന്ധിതരാവുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരും ബന്ധങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇടവം രാശിയിലെ ആളുകള്‍ അവരുടെ മനസ്സ് ഇടക്കിടക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യത്തിന് വേണ്ടി ഇവര്‍ ശക്തമായി പ്രതികരിക്കും. ഇവരെ നിയന്ത്രിക്കുന്നതും ഇടവം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ഇടവം രാശിക്കാരില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് ഇവര്‍ മറ്റുള്ളവരുടെ സ്വകാര്യ ഇടത്തില്‍ കയറി ഇടപെടുന്നു എന്നത് തന്നെയാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഇവര്‍ പൊതുവേ മികച്ച സ്വഭാവക്കാരാണ്. എന്നാല്‍ ഇവരുടെ എല്ലാ നല്ല സ്വഭാവത്തിലും പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ് എന്തുകൊണ്ടും ഇവരുടെ മറ്റുള്ളവരോടുള്ള ഇടപെടല്‍. തങ്ങളുടെ പങ്കാളി പോലും പലപ്പോഴും ചിങ്ങം രാശിക്കാരുടെ അമിത ഇടപെടല്‍ മൂലം കഷ്ടത അനുഭവിക്കുന്നു. ഇവര്‍ പൊതുവേ ആരേയും വേദനിപ്പിക്കണം എന്ന് വിചാരിക്കുന്നവരായിരിക്കില്ല. എന്നാല്‍ ഇവര്‍ പലപ്പോഴും അറിയാതെ തന്നെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് എത്തുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരാണ് അടുത്തത്. ഏത് കാര്യത്തേയും ഇവര്‍ അതിവൈകാരികമായാണ് ഇടപെടുന്നത്. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. സ്വന്തം അതിരുകള്‍ തിരിച്ചറിയുന്നതിന് ഇവര്‍ പലപ്പോഴും ശ്രമിക്കുന്നില്ല. മറ്റുള്ളവരുടെ സ്‌പേസില്‍ പോയി ഇടപെടുന്നവരായിരിക്കും ഈ രാശിക്കാര്‍. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇവരുടെ കാര്യം നേടിയെടുക്കുന്നതിന് വേണ്ടി എന്തും ഇവര്‍ ചെയ്യുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരും പലപ്പോഴും മറ്റുള്ളവരുടെ സ്‌പേസില്‍ പോയി ഇടപെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധം എന്നത് പലപ്പോഴും പ്രശ്‌നത്തില്‍ നിലനില്‍ക്കുന്നതായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ സ്വന്തം പങ്കാളിക്ക് പോലും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലായിരിക്കും ഇവരുടെ പെരുമാറ്റം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം ഇവര്‍ പെരുമാറുന്നതിനും ഇവരോട് പെരുമാറുന്നതിനും.

most read:Pitru Paksha 2022 : പിതൃപക്ഷത്തില്‍ പിതൃകോപമുണ്ടാക്കും ഈ ശ്രാദ്ധദിന തെറ്റുകള്‍

Story first published: Saturday, September 10, 2022, 16:42 [IST]
X
Desktop Bottom Promotion