Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
വീട്ടില്‍ ശിവന്റെ ചിത്രമുണ്ടോ? സ്ഥാനവും ദിശയും അതിപ്രധാനം : സ്ഥാനം തെറ്റിയാല്‍ ദുരിതഫലം
ദൈവീക വിശ്വാസമുള്ള പല വീടുകളിലും ദൈവത്തിന്റെ ചിത്രങ്ങള്‍ പൂജാമുറിയിലും മറ്റും വെച്ച് നാം കണ്ടിട്ടുണ്ട്. ഇതില്‍ തന്നെ ശിവന്റെ ചിത്രവും വളരെ പ്രാധാന്യത്തോടെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരും നിരവധിയാണ്. സൃഷ്ടി, സംഹാര മൂര്‍ത്തിയാണ് ശിവന്. ഉഗ്രകോപിയായതിനാല് ആരാധന രീതിയും വളരെയധികം ശ്രദ്ധയോടെ വേണം. വീട്ടില്‍ ശിവന്െ ചിത്രം പൂജാമുറിയിലും അല്ലാതേയും വെക്കുമ്പോഴും ഇതേ ശ്രദ്ധ അത്യാവശ്യം തന്നെയാണ്.
ദിശയും സ്ഥാനവും ഏത് ചിത്രം വെക്കണം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കി വേണം ശിവന്റെ ചിത്രം വീട്ടില്‍ സ്ഥാപിക്കുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്നതാണ് സത്യം. ചിത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിത്രങ്ങള്‍ പൂജിച്ച് ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. അത്തരം ചിത്രങ്ങള്‍ ഏതൊക്കെയെന്നും ഏത് ദിശയാണ് വാസ്തുപ്രകാരം ഭഗവാന് പ്രിയപ്പെട്ടത് എന്നും നമുക്ക് നോക്കാം.

ദിശ പ്രധാനം
സര്വ്വാഭീഷ്ടകാരകനായ ശിവന്റെ ചിത്രം വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദിശയറിഞ്ഞ് വെക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. ഇതില്‍ വടക്ക് ദിശയില്‍ ചിത്രങ്ങള്‍ വെക്കുന്നതിന് ശ്രദ്ധിക്കാം. കാരണം ഈ ദിശയിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശിവന്റെ ചിത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ എപ്പോഴും വടക്ക് ദിശയില്‍ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആ വീട്ടില്‍ തന്നെ ദോഷങ്ങള്‍ ഉണ്ടാക്കും എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്. കൂടാതെ ഇത്തരത്തില്‍ ദിക്ക് തിരഞ്ഞെടുക്കുമ്പോള്‍ അത് ദോഷകരമായ ഫലം നല്കുന്നു.
ഏത് തരത്തിലുള്ള ചിത്രങ്ങള്‍?
ശിവന്റെ ചിത്രങ്ങള്‍ പല തരത്തിലുണ്ടെന്ന് നമുക്കറിയാം. ഇതില്‍ തന്നെ ഏത് തരത്തിലുള്ളവയാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് പലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശാന്തഭാവത്തില്‍ ധ്യാനനിരതനായി ഇരിക്കുന്ന ഭഗവാന്റെ ചിത്രങ്ങളാണ് ഏറ്റവും അനുയോജ്യം. ഇത് വീട്ടില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നല്കുന്നു എന്നാണ് വാസ്തു പറയുന്നത്.ഇത് കൂടാതെ നന്ദിയുടെ മുകൡലായി ഇരിക്കുന്ന ഭഗവാന്റെ ചിത്രം തിരഞ്ഞെടുക്കുന്നതും അനുയോജ്യമാണ്. ഇത്തരം ചിത്രങ്ങള്‍ എപ്പോഴും വടക്ക് ദിശയില്‍ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കണം.

ശിവകുടുംബം
ശിവന് പാര്‍വ്വതി, ഗണപതി, ഭദ്രകാളി, മുരുകന് എന്നിവരോട് ചേര്‍ന്നിരിക്കുന്ന ചിത്രവും വീട്ടില്‍ സ്ഥാപിക്കുന്നത് ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചിത്രങ്ങളും വീട്ടില്‍ സ്ഥാപിക്കാവുന്നതാണ്. ഇത് കൂടാതെ വെക്കാന്‍ പാടില്ലാത്തതായ ചില ചിത്രങ്ങളും ഉണ്ട്. ഉഗ്രകോപിയായ ഭഗവാന്റെ ചിത്രം വെക്കുന്നത് നിങ്ങളില്‍ ദോഷഫലങ്ങള്‍ നല്കുന്നു എന്നും വീട്ടില്‍ സന്തോഷവും സമാധാനവും ഇതിലൂടെ ഇല്ലാതാവും എന്നുമാണ് വാസ്തു പറയുന്നത്. അതുകൊണ്ട് പരമാവധി ശാന്ത സ്വരൂപനായ ഭഗവാന്റെ ചിത്രം വെക്കുന്നതിന് ശ്രദ്ധിക്കണം.
എവിടെ വെക്കരുത്
ശിവന്െ ചിത്രങ്ങള്‍ ഒരിക്കലും ബെഡ്റൂമില്‍ സ്ഥാപിക്കരുത്. അത് മാത്രമല്ല കട്ടിലിന്റെ തല ഭാഗത്തോ കാല്ഭാഗത്തോ ഒരു കാരണവശാലും ഇത്തരം ചിത്രങ്ങള്‍ വെക്കരുത്. കാരണം ശിവന് എന്നത് എല്ലാ സ്ഥലത്തേക്കും ചലനാത്മകമായ ഒരു ശക്തിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശിവകോപവും അത്തരത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പൂജാമുറിയില്‍ ശിവന്റെ ചിത്രങ്ങള്‍ വെക്കുമ്പോള്‍ നിര്‍ബന്ധമായും ദിക്ക് ശ്രദ്ധിക്കണം എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പൂജാമുറി പണിയുമ്പോള്‍
അതുകൊണ്ട് തന്നെ ശിവന്റെ ചിത്രങ്ങള്‍ക്ക് മുന്‍പായി പൂജാമുറി പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രധാനമായും വീടുകളില്‍ പൂജാമുറി പണിയുമ്പോള്‍ നിര്‍ബന്ധമായും വടക്ക് കിഴക്ക് കോണിലായാണ് പണിയേണ്ടത്. അതുകൊണ്ട് തന്നെ ശിവന്റെ വിഗ്രഹം അല്ലെങ്കില്‍ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ഇത് തന്നെയാണ് ഏറ്റവും അനുയോജ്യമായ സ്ഥലവും. പോസിറ്റീവ് ഊര്‍ജ്ജം വീട് മുഴുവന്‍ നിറക്കുന്നതിന് ഈ ദിക്കില്‍ തന്നെ ഭഗവാന്റെ ചിത്രം വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നമുക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്നു.
ശിവതാണ്ഡവം
ശിവന് ക്രോധത്തോടെയും അതീവ ആനന്ദത്തോടെയും നൃത്തം ചെയ്യുന്നു. എന്നാല്‍ ആനന്ദനൃത്തം ചെയ്യുന്ന ഭഗവാന്റെ ചിത്രമോ വിഗ്രഹമോ വീട്ടില്‍ സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു. അതുകൊണ്ട് തന്നെ ആനന്ദനൃത്തം ചെയ്യുന്ന ഭഗവാന്റെ ചിത്രങ്ങള്‍ വീട്ടില്‍ വെക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അത്ര നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കുക. അത്രയധികം സന്തോഷവും സമാധാനവും ഓരോ ദിവസവും ഭഗവാന് ഭക്തര്‍ക്ക് നല്കുന്നു.



Click it and Unblock the Notifications
