Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
വാസ്തുവിലെ ഈ കാര്യങ്ങളാണ് വീട്ടില് സന്തോഷവും സമ്പത്തും നിറക്കുന്നത്
വാസ്തുശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില് വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല് വാസ്തുവിന്റെ കാര്യത്തില് എന്ത് എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. അതാണ് പലപ്പോഴും പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നതും. വാസ്തുശാസ്ത്രപരമായി നോക്കുകയാണെങ്കില് നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങള്ക്ക് വാസ്തുവിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. എന്തൊക്കെയാണ് വാസ്തു നോക്കിയാല് അറിഞ്ഞിരിക്കാന് ഇടയുള്ള കാര്യങ്ങള് എന്ന് നമുക്ക് നോക്കാം. വീട്ടില് സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നമുക്ക് നോക്കാം. വീട്ടില് സമ്പത്തും സന്തോഷവും ഐശ്വര്യവും എന്നന്നേക്കും നിലനിര്ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്.
കാര്ത്തിക
പൂര്ണിമയില്
12
രാശിക്കാരും
ദാനം
ചെയ്യണം
ഇതെല്ലാം
വീട് അലങ്കരിക്കാനുള്ള വാസ്തു നുറുങ്ങുകളെക്കുറിച്ച് പലര്ക്കും അറിയില്ല എന്നുള്ളതാണ് സത്യം. വീടിന്റെ എല്ലാ ഭാഗങ്ങളിലും വാസ്തു ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വീട്ടില് അഭിപ്രായവ്യത്യാസവും നിഷേധാത്മകതയും ഉള്ളതിനാല് വീട്ടിലെ വാസ്തു ദോഷം കുടുംബാംഗങ്ങളുടെ പുരോഗതിയെ പൂര്ണ്ണമായും തടയുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില് നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. നമുക്ക് ചുറ്റുമുള്ള ചെറിയ കാര്യങ്ങള് ശ്രദ്ധിച്ചാല് വീട് വാസ്തു ദോഷത്തില് നിന്ന് മുക്തമാകും. നിങ്ങള് വാസ്തു ശാസ്ത്രം ശ്രദ്ധിച്ചാല്, വീട് മനോഹരമായി കാണപ്പെടുക മാത്രമല്ല, സന്തോഷവും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്യും. സമ്പത്തും സന്തോഷവും വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ഹോം ഡെക്കറേഷനുകളില് ഉപയോഗിക്കാവുന്ന കാര്യങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഡ്രോയിംഗ് റൂമിലെ വാസ്തു
വാസ്തു ശാസ്ത്ര പ്രകാരം, ഡ്രോയിംഗ് റൂമിലെ സോഫ വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിലും ടിവി പടിഞ്ഞാറ് ദിശയിലുമാണെങ്കില് നല്ലതാണ് എന്നാണ് പറയുന്നത്. വീടിന്റെ ഭിത്തികള്ക്ക് ഇളം നിറങ്ങള് വേണം നല്കേണ്ടത് എന്നാണ് വാസ്തു പറയുന്നത്. ഇത് സമാധാനം നിലനിര്ത്തുന്നതിനും വീട്ടില് പോസിറ്റീവ് എനര്ജി വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രവുമല്ല വീടിന്റെ കര്ട്ടനുകളും ഭിത്തിയുടെ നിറത്തിന് സമാനമാണെങ്കില് വാസ്തുവിന്റെ ഐശ്വര്യം വര്ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. വീടിന്റെ ഡ്രോയിംഗ് റൂമില് ഗണപതി വിഗ്രഹം വയ്ക്കുന്നതും നല്ലതാണ്. വിശ്രമിക്കുന്ന സ്ഥലത്ത് ഗണപതി വിഗ്രഹം വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പ്രധാന ഗേറ്റില് ശ്രദ്ധിക്കേണ്ടത്
വീടിന്റെ പ്രധാന ഗേറ്റില് ഗണപതിയുടെ പ്രതിമ വയ്ക്കുന്നത് പോസിറ്റീവ് എനര്ജി വീട്ടിലേക്ക് എത്തിക്കുന്നു. ഇതെല്ലാം ജീവിതത്തിലും കുടുംബത്തിലും എല്ലാം മികച്ച നേട്ടങ്ങള് നല്കുന്നുണ്ട്. ഇത് ഐശ്വര്യം വര്ദ്ധിപ്പിക്കുന്നതിനും സന്തോഷം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതേ സമയം, പ്രധാന വാതിലില് വിന്റ്ഷീല്ഡ്, സണ് ഓറഞ്ച് മുതലായവ തൂക്കുന്നതും നല്ലതാണ്. ഇത് ജീവിതത്തില് ഐശ്വര്യം നിറക്കും എന്നതാണ് സത്യം

കിടപ്പ് മുറിയില് ശ്രദ്ധിക്കേണ്ടത്
വീട്ടിലെ കിടപ്പ് മുറിയില് അല്പം ശ്രദ്ധിക്കേണ്ടതാണ്. കിടപ്പ് മുറിയില് ചെടികള് വെക്കുന്നതും നല്ലതാണ്. ഒരിക്കലും ക്ലോക്ക് തലയുടെ മുകളില് വയ്ക്കരുത് ഇ് നെഗറ്റീവ് ഫലങ്ങള് നല്കുന്നുണ്ട്. കിടപ്പുമുറിയില് രാധാ-കൃഷ്ണനല്ലാതെ മറ്റൊരു ദൈവവിഗ്രഹവും സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനര്ജി നിറക്കുന്നുണ്ട്. ഇത് കൂടാതെ കിടക്ക സിംമ്പിളായിരിക്കണം എന്നുള്ളതാണ് സത്യം.

മണിപ്ലാന്റ് നടാവുന്നതാണ്
വീട്ടില് ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി നമുക്ക് വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഒരു പച്ച നിറത്തിലുള്ള പാത്രം വെക്കാവുന്നതാണ്. ജോലിയിലോ ബിസിനസ്സിലോ സ്ഥാനക്കയറ്റത്തിനായി ഒരു മണി പ്ലാന്റ് വടക്ക് ദിശയില് സ്ഥാപിക്കുന്നതും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മണിപ്ലാന്റ് വീട്ടില് നടാവുന്നതാണ്.

ലക്ഷ്മി ദേവിയുടെ പ്രതിമ
വാസ്തു പ്രകാരം, വീടിന്റെ വടക്ക് ഭാഗത്ത് ലക്ഷ്മീദേവിയുടെ പ്രതിമ സ്ഥാപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാല് ഒരു കാര്യം മനസ്സില് ഓര്ക്കേണ്ടതാണ്. കൈയില് നിന്ന് പൊന് നാണയങ്ങള് താഴെ വീഴുന്ന താമരയില് ലക്ഷ്മീദേവി ഇരിക്കുന്നതാകണം ചിത്രം. അത്തരമൊരു ചിത്രം വയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഐശ്വര്യവും സന്തോഷവും എല്ലാം നിലനില്ക്കുന്നതിന് സഹായിക്കുന്നുണ്ട്.

പിരമിഡ് വാസ്തുവില് മികച്ചത്
വെള്ളി, പിച്ചള അല്ലെങ്കില് ചെമ്പ് പിരമിഡുകള് വീട്ടില് സൂക്ഷിക്കുന്നത് വീട്ടില് സാമ്പത്തിക അഭിവൃദ്ധിക്ക് സഹായിക്കുന്നുണ്ട്. കുടുംബാംഗങ്ങള് കൂടുതല് സമയം ചെലവഴിക്കുന്ന സ്ഥലത്താണ് പിരമിഡ് സൂക്ഷിക്കേണ്ടത്. ഇത് കുടുംബാംഗങ്ങള് തമ്മിലുള്ള സ്നേഹവും ബന്ധവും എല്ലാം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രധാന ഗേറ്റില് ശ്രദ്ധിക്കേണ്ടത്
വീടിന്റെ പ്രധാന ഗേറ്റില് വാസ്തു പ്രകാരം, കറുത്ത കുതിരപ്പടം വയ്ക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് കണ്ണേറില് നിന്നും നിങ്ങളെ സംരക്ഷിക്കുകയും കരിയറിലെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില് നിങ്ങള്ക്ക് മികച്ച നേട്ടത്തിനും സന്തോഷത്തിനും മുകളില് പറഞ്ഞ വാസ്തു ടിപ്സ് ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചാല് സന്തോഷത്തിന് ഏറ്റവും മികച്ചതാണ് മുകളില് പറഞ്ഞ എല്ലാ വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.