Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
വിഷ്ണു ആരാധനയ്ക്ക് അതിശ്രേഷ്ഠമായ കാലം, പതിന്മടങ്ങ് പുണ്യണ്യം; വൈശാഖ മാസം, ആരാധനയും പൂജാവിധിയും
ശകവര്‍ഷത്തിലെ രണ്ടാം മാസമാണ് വൈശാഖം. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന, ചാന്ദ്രമാസങ്ങളിലെ ചൈത്രമാസത്തിനു ശേഷം രണ്ടാമത്തെ മാസമാണ് വൈശാഖമാസം. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന പുണ്യമാസങ്ങളിലൊന്നാണ് ഇത്. ഈ വര്‍ഷം ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയാണ് വൈശാഖമാസം.
വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം വൈശാഖമാസത്തില്‍ പ്രത്യേകത പൂജകളും ചടങ്ങുകളും നടത്താറുണ്ട്. മാധവനായ വിഷ്ണുവിന് പ്രിയങ്കരമായതിനാല്‍ വൈശാഖത്തെ മാധവ മാസം എന്നും വിളിക്കാറുണ്ട്. വൈശാഖ മാസം മുഴുവന്‍ ഭഗവാന് വിഷ്ണു തന്റെ പത്നിയായ ലക്ഷ്മീ ദേവീയോടൊപ്പം ഭൂമിയില്‍ വസിക്കുന്നുവെന്നാണ് വിശ്വാസം. വൈശാഖമാസത്തിന്റെ പ്രാധാന്യവും ആരാധനാരീതിയും എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വൈശാഖ മാസം 2023
മതവിശ്വാസമനുസരിച്ച്, വൈശാഖമാസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്. ഈ മാസത്തില്‍ സ്നാനം, ദാനം, ജപം, തപസ്സ് എന്നിവയാല്‍ ഭക്തര്‍ക്ക് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹം ലഭിക്കും. സ്കന്ദപുരാണത്തില്‍ വൈശാഖ മാസത്തെ മാധവമാസം എന്നാണ് വിളിക്കുന്നത്. ഈ മാസത്തില്‍ ആത്മസംയമനം, അഹിംസ, ആത്മീയത, സ്വയം പഠനം, ജനസേവനം എന്നിവ പാലിക്കുന്നത് നിങ്ങള്‍ക്ക് അവസാനിക്കാത്ത പുണ്യം നല്കുന്നു. 2023ല്‍ ഏപ്രില്‍ 21നാണ് വൈശാഖ മാസം ആരംഭിക്കുന്നത്. മെയ് 21ന് ഇത് അവസാനിക്കും.

വൈശാഖ മാസത്തിന്റെ പ്രാധാന്യം
ഹിന്ദു മതത്തില്‍ വൈശാഖമാസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വൈശാഖത്തെപ്പോലെ പുണ്യമായ ഒരു മാസമില്ലെന്ന് സ്കന്ദ പുരാണത്തില്‍ പറയുന്നു. എല്ലാ മാസങ്ങളിലും വച്ച് ഏറ്റവും മികച്ചത് വൈശാഖ മാസമാണെന്നാണ് ബ്രഹ്മാവ് വിശേഷിപ്പിച്ചിരിക്കുന്നത്. പുരാണങ്ങള്‍ അനുസരിച്ച്, വൈശാഖ മാസത്തെ അമ്മയെപ്പോലെ എല്ലാ ജീവജാലങ്ങളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റുന്നതായി കണക്കാക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ഈ മാസത്തില്‍ ദേവതകള്‍ ജലത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം.

വൈശാഖമാസ പുണ്യം
വൈശാഖ മാസത്തില്‍ നിരവധി വിഷ്ണു അവതാര ദിവസങ്ങള്‍ വരുന്നുണ്ട്. വൈശാഖത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥി അക്ഷയതൃതീയയാണ്. ഈ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ല എന്നാണ് വിശ്വാസം. പരശുരാമ ജയന്തിയും ഈ ദിവസം തന്നെയാണ്. വൈശാഖത്തിലെ ശുക്ലചതുര്ദശി ദിവസമാണ് നരസിംഹജയന്തി വരുന്നത്. ഭഗവാന് മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങള്‍ അടുപ്പിച്ചു വരുന്നത് കൊണ്ട് മഹാവിഷ്ണുവിനെ ഉപാസിക്കാന്‍ ഏറ്റവും മികച്ച കാലമാണ് വൈശാഖ മാസമെന്ന് വിശ്വസിക്കുന്നു. വൈശാഖ മാസത്തിലെ എല്ലാ ദിനവും പുണ്യദിനങ്ങളാണ്.

വൈശാഖ പൂര്‍ണിമ
വൈശാഖമാസത്തില്‍ വരുന്ന മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് പൗര്‍ണ്ണമി ദിനം. വൈശാഖ പൂര്‍ണ്ണിമ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിവസം പ്രാര്‍ത്ഥന നടത്തുന്നതും ഉപവസിക്കുന്നതും പാപവിമുക്തി നല്‍കുമെന്നാണ് വിശ്വാസം. വൈശാഖ പൂര്‍ണ്ണിമ, ബുദ്ധപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.

വൈശാഖ മാസത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍
* വൈശാഖ മാസത്തില്‍ ജലദാനം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ മാസം ചൂട് അതിന്റെ മൂര്ദ്ധന്യത്തിലായിരിക്കും. ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്‍കുന്നവര്‍ക്ക് പിതൃക്കളുടെയും ദേവതകളുടെയും എല്ലാ ഋഷിമാരുടെയും അനുഗ്രഹം ലഭിക്കുന്നു.
* വൈശാഖ മാസത്തില്‍ തണല്‍ മരങ്ങളെ പരിചരിക്കുന്നവര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ധാന്യങ്ങള്‍, വെള്ളം എന്നിവ നല്കുന്നവര്ക്കും, ചാര്‍ധാം തീര്‍ത്ഥാടനവും പതിനായിരം രാജസൂയ യാഗവും നടത്തുന്ന അതേ ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍
* വൈശാഖ മാസം ഒരു പുതിയ ജോലി ആരംഭിക്കുന്നതിന് അനുകൂലമായി കണക്കാക്കപ്പെടുന്നു.
* ഈ മാസത്തില്‍ എല്ലാ ദിവസവും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും ആഡംബരവും ലഭിക്കും.
* ഈ മാസത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയേയും ആരാധിക്കണം. ഇതോടൊപ്പം ചുവന്ന റോസാപ്പൂവോ താമരപ്പൂവോ അര്‍പ്പിക്കണം. ഇത് നിങ്ങള്‍ക്ക് സമ്പത്ത് കൊണ്ടുവരും.

വൈശാഖ മാസത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
* വൈശാഖത്തില്‍ ചൂടിന്റെ അളവ് തീവ്രമാകുന്ന കാലമാണ്. ഈ സാഹചര്യത്തില്‍, നിങ്ങള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുക. എരിവും പഴകിയ വസ്തുക്കളും കഴിക്കുന്നത് ഒഴിവാക്കുക.
* ദിവസവും സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കുളിച്ച ശേഷം മാത്രം നിങ്ങളുടെ ജോലികള്‍ ആരംഭിക്കുക.
Also read: ഗരുഡപുരാണം: ഈ 4 കാര്യങ്ങള്‍ ദിനവും കണ്ടാല്‍ നല്ലത് നടക്കും, അത്ഭുതങ്ങള്‍ സംഭവിക്കും
* സ്കന്ദപുരാണം അനുസരിച്ച് ഈ മാസത്തില്‍ എണ്ണ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യാന്‍ പാടില്ല.
* പകല്‍ സമയത്ത് ഉറങ്ങാന്‍ പാടില്ല.
* ഭക്ഷണം രണ്ടുതവണയില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല.
* സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കാന്‍ പാടില്ല.



Click it and Unblock the Notifications
