Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
ഗരുഡപുരാണം: ഈ 4 കാര്യങ്ങള്‍ ദിനവും കണ്ടാല്‍ നല്ലത് നടക്കും, അത്ഭുതങ്ങള്‍ സംഭവിക്കും
ഹിന്ദുമത വിശ്വാസം പ്രകാരം 4 വേദങ്ങളും 18 മഹാപുരാണങ്ങളുമുണ്ട്. അതിലൊന്നാണ് ഗരുഡപുരാണം. ഒരു മനുഷ്യന്റെ ജീവിതം മുതല്‍ മരണം വരെയുള്ള പല രഹസ്യങ്ങളും ഈ പുരാണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ മരണശേഷം 13 ദിവസം അവരുടെ വീട്ടില്‍ ഗരുഡപുരാണം വായിക്കണമെന്ന് പറയുന്നു. മരണശേഷം ആത്മാവ് അന്യലോകത്തേക്ക് പോകുന്നതെങ്ങനെയെന്നും സ്വര്‍ഗ്ഗവും നരകവും എങ്ങനെയാണ് കണക്കാക്കിയിരിക്കുന്നതെന്നും ഗരുഡപുരാണത്തില്‍ വിവരിക്കുന്നുണ്ട്.
ഇതുമാത്രമല്ല, ജീവിതവുമായി ബന്ധപ്പെട്ട ചില പാഠങ്ങളും ഗരുഡപുരാണത്തില്‍ നല്‍കിയിട്ടുണ്ട്. അത് നിങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സഹായിക്കുന്നു. ഒരാള്‍ ദിവസവും ചില കാര്യങ്ങള്‍ കാണുന്നുവെങ്കില്‍, അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും ജീവിതത്തില്‍ നല്ലത് നടക്കുമെന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, ദിവസേന കണ്ടാല്‍, കാണുന്നവര്‍ക്ക് ഭാഗ്യം അത്തരം ചില വസ്തുക്കള്‍ ഇവയാണ്.

ഗോമൂത്രം
ഹിന്ദുമതത്തില്‍ ഗോമൂത്രം വളരെ പവിത്രമായ ഒന്നായി കണക്കാക്കപ്പെടുന്നു. ആയുര്‍വേദത്തില്‍ ഇത് പലതരം ഔഷധങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നു. നിങ്ങള്‍ ദിവസവും ഗോമൂത്രം കണ്ടാല്‍, ജീവിതത്തില്‍ നിങ്ങള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കുമെന്ന് ഗരുഡപുരാണം പറയുന്നു.

ചാണകം
ഗോമൂത്രം പോലെ തന്നെ പവിത്രമാണ് ചാണകവും. പൂജയ്ക്ക് ചാണകം ഉപയോഗിക്കുകയും വീടിന്റെ അന്തരീക്ഷം ശുദ്ധീകരിക്കാന്‍ ചാണകം കത്തിക്കുകയും ചെയ്യുന്നു. വീടിന്റെ വാതിലില്‍ ചാണകം ഇട്ടാല്‍ അതും ഐശ്വര്യമായി കണക്കാക്കുന്നു. ഗരുഡപുരാണം അനുസരിച്ച്, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്ന അടയാളമാണ്.

പശുവിന് പാല്
ഹിന്ദുമതത്തില്‍ പശുവിനെ ദൈവത്തിന്റെ ഒരു രൂപമായി കണക്കാക്കുന്നു. ദൈവാരാധനയിലും പൂജകളിലും ഉപയോഗിക്കുന്ന ഒന്നാണ് പശുവിന് പാല്. പശുവിന് പാല് അമൃത് പോലെയാണ്. ഗരുഡപുരാണം അനുസരിച്ച് പശുവിന് പാല് ദര്‍ശിക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.

കാര്‍ഷിക വിളകള്‍
മനുഷ്യജീവിതത്തില്‍ കൃഷിക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. കാരണം ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്റെ നിലനില്പ് തന്നെ. ജീവിന് നിലനിര്‍ത്താന്‍ ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഗരുഡപുരാണം അനുസരിച്ച്, പതിവായി കൃഷിയിടങ്ങളില്‍ വിളഞ്ഞു നില്ക്കുന്ന ഫലങ്ങള്‍ കാണുന്നത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും.

പുണ്യം നല്കുന്ന പ്രവൃത്തികള്‍
ഒരു വ്യക്തി എല്ലാ ദിവസവും തന്റെ കുലദൈവത്തെ ആരാധിക്കണം. ഗരുഡപുരാണം അനുസരിച്ച്, കുലദൈവത്തെ ആരാധിക്കുന്നത് ഒരു വ്യക്തിയെ എല്ലാത്തരം ദുരിതങ്ങളില്‍ നിന്നും മോചിപ്പിക്കുകയും അവരുടെ സങ്കടങ്ങളും വേദനകളും അകറ്റുകയും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഭക്തരുടെ കുടുംബത്തില്‍ നിലനില്ക്കുകയും ചെയ്യും.

വേദങ്ങള്‍ പഠിക്കുക
എല്ലാ ദിവസവും വേദങ്ങളും പുരാണങ്ങളും വായിച്ച് അതില്‍ ഒളിഞ്ഞിരിക്കുന്ന അറിവ് നേടണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. ഇത് ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ചെറുക്കാനും വിജയത്തിന്റെ പുതിയ വഴികള്‍ തുറക്കാനും സഹായിക്കുന്നു.

തുളസിയെ ആരാധിക്കുക
ഗരുഡപുരാണത്തില്‍ തുളസിയെയും അതിന്റെ ഔഷധ ഗുണങ്ങളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, തുളസി ഇലകള്‍ ഭഗവാന് നാരായണന് സമര്‍പ്പിച്ച് ദിവസവും കഴിച്ചാല്‍, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ നീങ്ങുന്നു.

നിവേദ്യം അര്‍പ്പിക്കുക
എല്ലാ ദിവസവും വീട്ടില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ദേവീദേവന്മാര്ക്ക് നിവേദ്യം അര്‍പ്പിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. ഇങ്ങനെ ചെയ്താല്‍ അന്നപൂര്‍ണ ദേവിയുടെ കൃപ നിങ്ങളില്‍ എപ്പോഴും നിലനില്ക്കുകയും ഭക്തരുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നം ഇല്ലാതാകുകയും ചെയ്യും.

അന്നദാനം നടത്തുക
ഒരു വ്യക്തി എല്ലായ്പ്പോഴും അന്നദാനം നടത്തണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദിവസേന പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ കുറച്ച് ഭാഗം പാവപ്പെട്ടവര്‍ക്കായി നല്‍കുക. ഇതോടൊപ്പം ഒരു വ്യക്തിയുടെ കഴിവിനനുസരിച്ച് വരുമാനത്തിന്റെ കുറച്ച് ഭാഗവും ദാനമായി നല്‍കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.



Click it and Unblock the Notifications
