Latest Updates
-
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Uthrattathi Nakshatra 2022: ജന്മനക്ഷത്രം ഇതാണോ: 2022-ലെ ഭാഗ്യഫലങ്ങള്‍ അത്ഭുതപ്പെടുത്തും
27 നക്ഷത്രങ്ങളില്‍ 26-ാമത്തെ നക്ഷത്രമാണ് ഉത്രട്ടാതി എന്ന് നമുക്കെല്ലാം അറിയാം. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും മികച്ച ഒരു നക്ഷത്രമാണ് ഉത്രട്ടാതി നക്ഷത്രം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നിരവധി സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന ഒരു നക്ഷത്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എല്ലാ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നത് പോലെ ചില മോശം അവസ്ഥകള്‍ ഇവരിലും ഉണ്ടാവുന്നുണ്ട്. ഉത്രട്ടാതി നക്ഷത്രക്കാരുടെ മാറ്റങ്ങള്‍ 2022-ല്‍ ഇവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം.

ഇവരുടെ നക്ഷത്ര മൃഗം പശു, വൃക്ഷം കരിമ്പന, ഗണം മനുഷ്യ ഗണം, യോനി സ്ത്രീ, പക്ഷി മയില്‍ നക്ഷത്ര ദേവത അഗ്നി എന്നിവയാണ്. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്രട്ടാതി നക്ഷത്രം വളരെയധികം അനുയോജ്യമാണ്. വിശേഷിച്ച് ദേവപ്രതിഷ്ഠ, വിവാഹം, ഗൃഹാരംഭം എന്നീ കാര്യങ്ങള്‍ക്ക് ഉത്രട്ടാതി നക്ഷത്രം ഉത്തമമാണ്. 2022-ലെ ഇവരുടെ ഫലങ്ങളെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. നിങ്ങളുടേത് ഉത്രട്ടാതി നക്ഷത്രമാണോ എങ്കില്‍ അതിന്റെ ഫലങ്ങള്‍ അറിഞ്ഞിരിക്കാവുന്നതാണ്.

പാദഫലങ്ങള്‍
ഉത്രട്ടാതി നക്ഷത്രം പാദം 1 ജനിച്ച മീനം രാശിക്കാര്‍ക്ക് ബാങ്ക്, സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി കാണുന്ന വര്‍ഷമാണ് 2022. പൂര്‍വിക സമ്പത്ത് സംബന്ധിച്ച തീരുമാനം ഇവരിലുണ്ടാവുന്നുണ്ട്. ഉത്രട്ടാതി നക്ഷത്ര പാദം 2 മീനം രാശിയില്‍ ജനിച്ച ആളുകള്‍ നിങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉത്രട്ടാതി നക്ഷത്ര പാദം 3 മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ബന്ധങ്ങളില്‍ അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതാണ്. പലപ്പോഴും പങ്കാളികള്‍ കാരണം ചീത്തപ്പേര് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉത്രട്ടാതി നക്ഷത്ര പാദം 4 മീനം രാശിയില്‍ ജനിച്ച ആളുകള്‍ അധികാരത്തിലിരിക്കുന്നവരിലൂടെയോ പുതിയ ബന്ധത്തിലൂടെയോ ജോലിയോ സാമ്പത്തിക നേട്ടമോ ഉണ്ടാക്കുന്നുണ്ട്.

മാസഫലങ്ങള്‍
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഏതൊക്കെ മാസങ്ങളാണ് മികച്ചത് ഏതൊക്കെയാണ് മോശം ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ജനുവരി, ജൂലൈ, നവംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയും ആി സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്നുണ്ട്. 2022 മാര്‍ച്ച്, മെയ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മോശമായിരിക്കും. അതുകൊണ്ട് തന്നെ മികച്ച ഫലങ്ങള്‍ക്ക് വേണ്ടി ഇവര്‍ യാതൊരു വിധത്തിലുള്ള കാര്യവും മോശം മാസങ്ങളില്‍ ചെയ്യേണ്ടതായി ഇല്ല. മാസഫലങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

കരിയര്‍
കരിയറിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നുണ്ട്. പുതിയ സംരംഭങ്ങളില്‍ വിജയം നേടുന്നു. ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങാന്‍ തീരുമാനിച്ചവര്‍ വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. ശമ്പളത്തില്‍ വര്‍ദ്ധനവും ആഗ്രഹിക്കുന്ന ഫലവും ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ കഴിവിനും കഠിനാധ്വാനത്തിനും അംഗീകാരം ലഭിക്കുന്നതാണ്. അധിക ഉത്തരവാദിത്തവും ജോലിഭാരത്തിന്റെ വര്‍ദ്ധനവും നിങ്ങളില്‍ തളര്ച്ചയുണ്ടാക്കുന്നുണ്ട്. പരീക്ഷകളിലും അഭിമുഖങ്ങളിലും ശരാശരി വിജയം നേടുന്നതിന് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് അവാര്‍ഡ് ലഭിക്കുന്നുണ്ട്. സിനിമാ നിര്‍മ്മാണത്തിലുള്ള താല്‍പ്പര്യം നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിയമവും അധ്യാപനവുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയകരമായ വര്‍ഷമായിരിക്കും.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് മികച്ച സമയമായിരിക്കും ഈ വര്‍ഷം. എങ്കിലും ചില മേഖലകളില്‍ അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ഇവര്‍ നേരിടേണ്ടതായി വരും. വായ്പകള്‍ ലഭിക്കുകയില്ല. പണത്തിന്റെ കാര്യങ്ങളില്‍ അപ്രതീക്ഷിത ഉറവിടത്തില്‍ നിന്നുള്ള സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പരമ്പരാഗത സമ്പാദ്യ രീതികളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ഗാംമ്പ്ലിംങ്, ലോട്ടറി, ഓഹരികള്‍ എന്നിവ ഒഴിവാക്കുക. വീട്ടില്‍ മോഷണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പൊതുവികസനത്തിന് വേണ്ടി സ്വന്തം സ്വത്ത് നഷ്ടപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുടുംബം
കുടുംബത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആശയക്കുഴപ്പത്തിലോ സങ്കടത്തിലോ അവസാനിച്ചേക്കാം. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം ഇവര്‍ക്കുണ്ടാവുന്നുണ്ട്. സഹോദരങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നു. വിവിധ ഘടകങ്ങള്‍ കണക്കിലെടുത്ത് ചില പ്രോജക്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. അത് ഒരു കണക്കിന് നല്ല ഫലങ്ങള്‍ നല്കുന്നു. സന്താനങ്ങള്‍ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ദീര്‍ഘകാലം കഴിയാനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാവുന്നു. സത്യസന്ധമായ സമീപനം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പൊതുഫലങ്ങള്‍
ബിസിനസ്സുകാര്‍ മത്സരത്തെ മറികടക്കും. അതിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും അതിന് വേണ്ടി സഹായിക്കുന്നുണ്ട് 2022. നിങ്ങള്‍ നടത്തുന്ന പല യാത്രകളും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള പ്ലാന്‍ ഉണ്ടെങ്കിലും എങ്കിലും അത് ഈ വര്‍ഷം നടക്കുകയില്ല. ചിലരുടെ വിവാഹം ഈ വര്‍ഷം തന്നെ തീരുമാനിക്കും. ചിലര്‍ വിവാഹം സംബന്ധിച്ച് തീരുമാനം കാണുമെങ്കിലും അത് അടുത്ത വര്‍ഷം മാത്രമേ നടക്കൂ.

പൊതുഫലങ്ങള്‍
ഉപരിപഠനത്തിനുള്ള പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അശ്രദ്ധമൂലം പല വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചില ആളുകള്‍ക്ക് വൃക്ക, കരള്‍ അല്ലെങ്കില്‍ ഞരമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയോ വൈദ്യചികിത്സയോ ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്തും കലാരംഗത്തും നല്ല വര്‍ഷമായിരിക്കും.
most read:വാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലം



Click it and Unblock the Notifications