Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മെയ് മാസത്തില്‍ നിര്‍ഭാഗ്യമാണ് ഈ രാശിക്കാര്‍ക്ക് ഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങള്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഓരോ മാസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കരിയറിന്റെ കാര്യത്തിലും സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിലും എല്ലാം ഈ രാശികളുടെ സ്വാധീനം വളരെ വലുതാണ്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മെയ് മാസം മോശം ഫലങ്ങള്‍ നല്‍കുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ നമുക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവുണ്ടാവുന്നുണ്ട്.

മെയ് മാസത്തില്‍ നിങ്ങളുടെ രാശി ഇനി പറയുന്നവയില്‍ ഏതെങ്കിലും ആണെങ്കില്‍ അത് എന്തൊക്കെ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. 12 രാശിക്കാരില്‍ ചിലര്‍ക്കെങ്കിലും ദോഷഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. ജ്യോതിഷത്തില്‍ ഓരോരുത്തരുടേയും ജനനസമയത്തിന്റേയും നാഴികയും വിനാഴികയും നോക്കിയാണ് കാര്യങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ലേഖനത്തില്‍ പറയുന്നത് പൊതുവായ ഫലമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മെയ് മാസം അല്പം നിര്‍ഭാഗ്യം കൊണ്ട് വരുന്നതാണ് എന്നാണ് പറയുന്നത്. പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ദോഷം കൊണ്ട് വരുന്നതായി ചിങ്ങം രാശിക്കാര്‍ക്ക് തോന്നുന്നു. പലപ്പോഴും സ്വയം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരിക്കും ഇത്. മാനസിക സമ്മര്‍ദ്ദം ഇവരെ അലട്ടുന്നു. ജീവിതത്തില്‍ ചെയ്യുന്നതെല്ലാം മോശമായി പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ചിങ്ങം രാശി
എന്നാല്‍ മെയ് മാസത്തിന് അപ്പുറം ഇവരില്‍ മികച്ച സമയയമായിരിക്കു. ഒരിക്കലും ഇവര്‍ക്ക് ചിന്തിച്ച് തലപുകക്കേണ്ടതിയാ വരുന്നില്ല. ഈ മാസം സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കണം എന്നില്ല. ഇത് മാത്രമല്ല ശമ്പളവര്‍ദ്ധനവിലും നിങ്ങള്‍ തൃപ്തരായിരിക്കില്ല. പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു മാസമായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക് മെയ് മാസം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ സ്വന്തമെന്ന് കരുതുന്നവരെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും അത് പിന്നീട് ജീവിതത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് പുതിയ ബിസിനസ് തുടങ്ങാതിരിക്കുന്നതിനും പഴയ ബിസിനസിലേക്ക് നിക്ഷേപിക്കുന്നതും വളരെ ശ്രദ്ധിച്ച് വേണം. മറ്റുള്ളവരുമായി സഹകരിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ പലവിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിങ്ങളെ തേടി വരുന്നതാണ്. ഇത് ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാക്കുന്നു.

വൃശ്ചികം രാശി
മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കാരണം മാനസികമായി പല പ്രയാസങ്ങളും നേരിടുന്ന ഒരു സമയമാണ് എന്നത് തന്നെ കാര്യം. നിങ്ങള്‍ക്കായി മാറ്റി വെക്കാന്‍ പോലും പ്രിയപ്പെട്ടവര്‍ക്ക് സമയമില്ലെന്ന തെറ്റിദ്ധാരണയില്‍ നിങ്ങള്‍ എത്തും. പലപ്പോഴും എന്ത് തീരുമാനമാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് പോലും നിങ്ങള്‍ക്ക് കണ്ഫ്യൂഷന് നിലനില്ക്കും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. പവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പലപ്പോഴും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. ആഗ്രഹിക്കുന്ന തരത്തില്‍ വിജയിക്കുന്നതിന് സാധിക്കാതെ വരുന്നു.

കുംഭം രാശി
ഈ ലിസ്റ്റില്‍ വരുന്ന അവസാന രാശിക്കാരില്‍ ഒരാളാണ് കുംഭം രാശി. കുംഭം രാശിക്കാര്‍ക്ക് മികച്ച സമയമാണെങ്കിലും നിര്‍ഭാഗ്യവും ഒരേ സമയം ഇവരെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മോശം ഫലം നല്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ബിസിനസില്‍ പണം മുടക്കുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബിസിനസില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ഇടപാടുകള്‍ പോലും നെഗറ്റീവ് ഫലം നിങ്ങള്‍ക്ക് നല്കുന്നു. ഇത് കൂടാതെ ഇടവത്തില്‍ നടക്കുന്ന ഗ്രഹണം പോലും നിങ്ങളുടെ ഫലങ്ങളെ സ്വാധീനിക്കുന്നുണ്ട്.

കുംഭം രാശി
എങ്കിലും ഒരു ഫിനിക്സ് പക്ഷിയെ പോലെ നിങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. അനുയോജ്യമല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന സമയം പല കാര്യങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. പ്രണയത്തില്‍ പ്രശ്നങ്ങളും ബന്ധം തകരുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നുണ്ട്. ഇത്രയുമാണ് മെയ് മാസത്തിലെ മോശം രാശികള്‍.
most read:മെയ് മാസം ഭാഗ്യമാസമാണ് ഈ മൂന്ന് രാശിക്കാര്‍ക്ക്



Click it and Unblock the Notifications
