Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
മെയ് മാസം ഭാഗ്യമാസമാണ് ഈ മൂന്ന് രാശിക്കാര്‍ക്ക്
ഓരോ മാസവും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നമ്മളില്‍ പലരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഓരോ മാസത്തിലേയും ഭാഗ്യ നിര്ഭാഗ്യങ്ങളില് ഓരോ രാശിക്കാരും മാറി മാറി വരുന്നുണ്ട്. മെയ് മാസത്തില്‍ നിങ്ങളുടെ രാശിപ്രകാരം ഏത് രാശിക്കാര്‍ക്കാണ് ഭാഗ്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്.

ഓരോ രാശിക്കാരിലും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുന്നതോടൊപ്പം തന്നെ ഇത് മാറി വരുന്ന സമയത്തിന് അനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. നിങ്ങളുടെ ഭാഗ്യ രാശി ഏതൊക്കെയെന്നും മെയ് മാസത്തില്‍ എന്തൊക്കെ ഫലങ്ങളാണ് നല്‍കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് മെയ് മാസം നല്‍കുന്നത്. ഇത് പോസിറ്റീവ് മാറ്റങ്ങള്‍ നിരവധി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സൂര്യന് ഉദിച്ച് ഉയരുന്നത് പോലെ തന്നെ ഇവരുടെ കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്വപ്നം കണ്ടതുപോലെയെല്ലാം പല കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കലാകായിക രംഗത്ത് മികച്ച അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. നിങ്ങളുടെ ബലഹീനതകളെ പോലും ബഹുമാനിക്കാന്‍ പഠിക്കുന്ന തരത്തിലേക്കാണ് ഈ മാസം നിങ്ങള്‍ എത്തുക.. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എന്തും ചെയ്യാന്‍ ധൈര്യവും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്.

മേടം രാശി
സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്ന പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം ഈ മാസം നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. വിവാഹ ജീവിതത്തില്‍ സന്തോഷവും കുടുംബത്തില്‍ സമാധാനവും നിലനില്‍ക്കുന്ന സമയമാണ് ഈ മാസം. നിങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച സമയമാണ് ഈ വര്‍ഷത്തേത്. 2022 മെയ് മാസത്തില്‍ അതുകൊണ്ട് തന്നെ ഇവരെ കാത്തിരിക്കുന്നത് വളരെ മികച്ച സമയം തന്നെയാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മികച്ച സമയമാണ് മെയ് മാസം. മാനസികമായി നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്ന മാസമാണ് മെയ്. സന്തോഷം കുടുംബ ജീവിതത്തിലും നിറയുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമാണ് മെയ് മാസം ഇടവം രാശിക്കാര്‍ക്ക്. ലോണ്‍, ലോട്ടറി തുടങ്ങിയവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ടത് ആര്‍ക്കും കടം കൊടുക്കാതിരിക്കുക എന്നതാണ്. മറ്റുള്ളവരോട് വളരെ സ്നേഹത്തോടെ പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഇടവം രാശി
ജോലിയില്‍ ഇവര്‍ക്ക് പുരോഗതി ലഭിക്കുന്നുണ്ട്. ഇവരെ തേടി ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ബോസില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അഭിനന്ദനങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് ലാഭം ലഭിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സന്തോഷിക്കാവുന്ന ഒരു മാസമാണ് മെയ് മാസം. 2022-ലെ മെയ് മാസത്തില്‍ അവര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടക്കുന്നു. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നതിനും അവിടെ സ്ഥിരതാമസമാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരെ അനുസരിക്കുന്നതിനും അവരുടെ തീരുമാനങ്ങള്‍ക്ക് വില കൊടുക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ ഈ മാസം നെഗറ്റീവ് കാര്യങ്ങള്‍ സംഭവിക്കുന്നില്ല. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രമോഷനും നിങ്ങളെ തേടി എത്തുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ മെയ് മാസം നല്കുന്നു.



Click it and Unblock the Notifications