Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
മീനം 1 മുതല്‍ ദോഷഫലങ്ങള്‍ അനുഭവത്തില്‍ വരും 7 നക്ഷത്രക്കാര്‍
മലയാള മാസം മീനമാസം തുടങ്ങുന്ന വേളയില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അതുപോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഈ നക്ഷത്രക്കാരില്‍ ഉണ്ടാവുന്നു. എന്നാല്‍ മീനമാസത്തിലെ നക്ഷത്രഫലം അനുസരിച്ച് ആരിലൊക്കെയാണ് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും ആരൊക്കെ സൂക്ഷിച്ച് മുന്നോട്ട് പോവണം എന്നും നമുക്ക് നോക്കാവുന്നതാണ്.

ജ്യോതിഷ ഗ്രഹമാറ്റങ്ങള്‍ പല കോണില്‍ നിന്നും ആരംഭിക്കുന്നു. എന്നാല്‍ ജ്യോതിഷത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മീനമാസത്തില്‍ പ്രതികൂല ഫലങ്ങളിലൂടെ കടന്നു പോവേണ്ടി വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് നിരവധി ദോഷഫലങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം മാറ്റങ്ങളിലൂടെ കടന്നു പോവുന്നു. എങ്കിലും അതിന്റെയൊന്നും ഫലം മികച്ച രീതിയില്‍ നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. രാശ്യാധിപന്‍ ബുധന്‍ ആയതിനാല്‍ ചെറിയ രീതിയിലുണ്ടാവുന്ന ബുധന്റെ മൗഢ്യം നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വായപ ലഭിക്കുന്നതിനും എന്നാല്‍ അത് പിന്നീട് പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പൊതുവേ ഗുണാനുഭവങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവായിരിക്കും. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് സൂര്യന്റേയും വ്യാഴത്തിന്റേയും സംയോഗം നിമിത്തം പല വിധത്തിലുള്ള മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളെ മാനസികമായി തളര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ചിലപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് പിന്‍വലിയുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പല തീരുമാനങ്ങളും വളരെയധികം ആലോചിച്ച ശേഷം മാത്രം എടുക്കുന്നതിന് ശ്രദ്ധിക്കുക. പണം കൈകാര്യം ചെയ്യുന്നതില്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റം കൊണ്ട് വരാന്‍ സാധിക്കണം എന്നില്ല. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. ചികിത്സ വരെ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. സൗഹൃദത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാം.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതികൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് മീനമാസം. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പ്രതികൂല മാറ്റങ്ങള്‍ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലേക്ക് എത്തിക്കാം. സമാധാനക്കേടുകള്‍ തുടര്‍ച്ചയായി ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവാം. യാത്രകള്‍ പലതും വേണ്ടെന്ന് വെക്കുന്ന അവസ്ഥയിലേക്ക് കാരയ്ങ്ങള്‍ എത്താം. ജീവിത ശൈലി രോഗങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാവുന്ന അവസ്ഥയുണ്ടാക്കുന്നു. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം നഷ്ടമാവുന്നു. ആര്‍ഭാടത്തോടെ ജീവിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. പലപ്പോഴും പല അവസരങ്ങളും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എന്നാല്‍ അത് പലപ്പോഴും പ്രതികൂല മാറ്റങ്ങളാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യപരമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വരുന്നു. ചൊവ്വ ഏഴിലേക്ക് മാറുന്നതിനാല്‍ അത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ നിര്‍മാണത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനും പലപ്പോഴും തൊഴില്‍ മേഖലയില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള രാശിമാറ്റങ്ങളും ഇവരെ സ്വാധീനിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അതിന് സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാവാം. യാത്രകളില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് മീനമാസം അത്ര അനുകൂല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും വാഹനാപകടം വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയെ കാണിക്കുന്നുണ്ട്. സാമ്പത്തികപരമായി നല്ല സമയമെങ്കിലും ചെറിയ രീതിയില്‍ ്പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. മക്കളുടെ ആരോഗ്യം പ്രശ്‌നത്തിലാവാം. അതീവ ശ്രദ്ധ ഓരോ കാര്യത്തിലും ചെലുത്തണം. ഉദരസംബന്ധമായ രോഗങ്ങള്‍ നിമിത്തം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും അല്‍പം വെല്ലുവിളികള്‍ ഉണ്ടാക്കാം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അവരെ ബാധിച്ചിരിക്കുന്നത് ശനിസംബന്ധമായ പ്രശ്‌നങ്ങളാണ്. പലപ്പോഴും ചെറുതും വലുതാമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മടി നിങ്ങളെ പല കാര്യങ്ങളില്‍ നിന്നും പിന്‍വലിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യസമയത്ത് ആരോഗ്യ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ധനപരമായി അത്ര നല്ല സ്ഥിതിയില്‍ ആയിരിക്കില്ല നിങ്ങള്‍ എന്നതാണ് സത്യം. ആശങ്കയേക്കാള്‍ ജാഗ്രതയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും ശരി തെറ്റുകള്‍ ഏതാണെന്ന തീരുമാനം എടുക്കുന്നതിന് സാധിക്കാത്ത അവസ്ഥ ഉണ്ടാവുന്നു.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ബുധനും വ്യാഴവും ആണ് ജന്മരാശിയില്‍ ഉള്ളത്. ഇത് നിങ്ങളില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. രോഗങ്ങള്‍ പല തരത്തിലും പിടിപെടുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ പല കാര്യങ്ങളിലും മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. ഏത് കാര്യത്തിലും ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. കലാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് പ്രചോദനം ലഭിക്കുന്നു. എന്നാല്‍ അംഗീകാരങ്ങള്‍ പലപ്പോഴും ലഭിക്കണം എന്നില്ല. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കാം. എന്ത് തീരുമാനം എടുക്കുന്നതിന് മുന്‍പും ആലോചിച്ച് വേണം എടുക്കുന്നതിന്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











