Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനാഭിവൃദ്ധിക്ക് അവസരം കൈവരും, വിട്ടുകളയാതെ കാത്താല്‍ ശുഭഫലം; ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ വിദ്യാഭ്യാസത്തിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ജോലിക്കാര്‍ക്ക് ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരവും ലഭിക്കും. ഇണയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കില്ല. പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് പെട്ടെന്ന് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ഒരുപോലെ പ്രധാനമാണ്. അശ്രദ്ധ ഒഴിവാക്കണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ചില ജോലികള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായേക്കാം. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ഇടപാടുകള്‍ നടത്താനുള്ള അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. പുതിയ ആളുകളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ ചില വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് അല്‍പ്പം വഷളായേക്കാം അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ സംയമനം പാലിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ചില ജോലികളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങള്‍ അനാവശ്യ ആശങ്കകളില്‍ നിന്ന് വിട്ടുനില്‍ക്കണം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങളുടെ പോസിറ്റിവിറ്റിയും ഊര്‍ജ്ജവും എല്ലാവരേയും ആകര്‍ഷിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ഇന്ന് നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനമെടുത്താല്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാഗം കൂടി കേള്‍ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ വിദ്യാഭ്യാസത്തിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ജോലിക്കാര്‍ക്ക് ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരവും ലഭിക്കും. ഇണയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
വീട്ടിലെ മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക. വ്യവസായികള്‍ക്ക് ഏതെങ്കിലും പഴയ കോടതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ രാശിയിലെ തൊഴില്‍ രഹിതര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന്, ബിസിനസുകാര്‍ക്ക് ചില പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് വളരെ പ്രയോജനകരമാകും. നിങ്ങളുടെ ജോലിയിലെ കഴിവുകള്‍ മേലുദ്യോഗസ്ഥരെ വളരെയധികം ആകര്‍ഷിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ ഉന്മേഷം അനുഭവപ്പെടും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ജോലി മാറ്റാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ അടുത്തുള്ള ആരുടെയെങ്കിലും സഹായം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍, ദിവസം വളരെ ചെലവേറിയതായിരിക്കും. അനാവശ്യ ചെലവുകള്‍ കുറയ്ക്കണം, അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ നിങ്ങള്‍ കുഴപ്പത്തിലായേക്കാം. കുടുംബജീവിതം സന്തോഷകരമാകും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപ അവസരവും ലഭിക്കും. ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം അല്‍പ്പം ദുര്‍ബലമാകും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. ഇന്ന് അവര്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.



Click it and Unblock the Notifications

