Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഈ വ്യക്തികള്‍ വേണ്ട
ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോകുമ്പോള്‍ കൂടെക്കൂട്ടാന്‍ പാടില്ലാത്ത ചിലരുണ്ട്
ക്ഷേത്രദര്‍ശനം നടത്തുന്നത് തന്നെ മന:സമാധാനവും ശാന്തിയും ലഭിയ്ക്കാന്‍ വേണ്ടിയാണ്. ശുദ്ധീകരിക്കപ്പെട്ട മനസോടെയായിരിക്കണം ക്ഷേത്രദര്‍ശനത്തിന് പോകേണ്ടത്. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പോസിറ്റീവ് ഊര്‍ജ്ജമാണ് ക്ഷേത്രദര്‍ശനത്തിനു ശേഷം ഭക്തന് ലഭിയ്ക്കുന്നത്.
എന്നാല്‍ ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ ചിലരെ നമുക്ക് ഒഴിവാക്കാം. മാനസികമായി നമുക്കിഷ്ടമില്ലാത്തവരെ ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ കൂടെക്കൂട്ടുന്നത് നമ്മുടെ മന:ശാന്തി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടവര്‍ ആരൊക്കെയെന്ന് നോക്കാം. അന്നദാനത്തിലുണ്ട് പുനര്ജന്മ രഹസ്യം

നിരീശ്വരവാദികള്‍
നിരീശ്വര വാദികളെ ക്ഷേത്രത്തില്‍ കൊണ്ട് പോവരുത്. മാത്രമല്ല നിരീശ്വരവാദികള്‍ക്കുമൊപ്പം ഒരിക്കലും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുന്നത്.

പരാതി പറയുന്നവര്‍
പ്രാര്‍ത്ഥനക്കിടയിലും പരാതി പറയുന്നവരാണ് നല്ലൊരു ശതമാനവും. എന്നാല്‍ ഇത്തരക്കാര്‍ നിങ്ങളോടൊപ്പമുണ്ടെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ ഫലം ലഭിയ്ക്കുകയില്ല.

സ്വാര്ത്ഥന്മാര്
സ്വാര്ത്ഥന്മാരും ഒരിക്കലും പ്രാര്‍ത്ഥനയില്‍ കൂടെക്കൂടാന്‍ പാടുള്ളവരല്ല. കാരണം മറ്റുള്ളവര്‍ നശിക്കണം എന്നായിരിക്കും ഇവരുടെ ആഗ്രഹം. മറ്റുള്ളവര്‍ നശിച്ചാലും താന്‍ ഉന്നതിയില്‍ എത്തണം എന്നായിരിക്കും ഇവര്‍ പ്രാര്‍ത്ഥിയ്ക്കുന്നത്.

അസൂയയും കുശുമ്പും
അസൂയയും കുശുമ്പും ഉള്ളവരും പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ പ്രത്യേകിച്ച് ഗുണമുണ്ടാവില്ല. ഇത്തരക്കാരെ കൂട്ടി ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ ഒന്നു കൂടി ചിന്തിയ്ക്കണം.

ദേഷ്യക്കാരും പ്രാര്‍ത്ഥനയും
ദേഷ്യക്കാര്ക്ക് ഒരിക്കലും സ്വസ്ഥമായി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല. ഇവരോടൊപ്പം ക്ഷേത്രദര്‍ശനത്തിന് പോകുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നതും.

മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍
മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവരാണ് മറ്റൊന്ന്. കാരണം ആദ്യം ബഹുമാനവും സ്നേഹവും ഉണ്ടാവേണ്ടത് വീട്ടിലുള്ള മുതിര്‍ന്നവരോട് തന്നെയാണ്. അതിനു ശേഷം മാത്രമേ ക്ഷേത്രദര്‍ശനത്തിന്റെ ആവശ്യമുള്ളൂ.



Click it and Unblock the Notifications
