Latest Updates
-
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം!
Onam 2025: പൊന്നിന് ചിങ്ങത്തില് ഓണസമൃദ്ധിയുമായി തൃക്കാക്കരയപ്പന്, അറിയാം ഐതിഹ്യവും ചടങ്ങുകളും
പൊന്നിന് ചിങ്ങ മാസത്തിന് തുടക്കമായി. അതുപോലെ തന്നെ ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള ചടങ്ങുകളും ആചാരങ്ങളുമാണ് നിലനില്ക്കുന്നതും. പല ഇടങ്ങളിലും തിരുവോണത്തിന് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത് നാം കണ്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ അത്തം മുതല്‍ തന്നെ തൃക്കാക്കരയപ്പന് പൂക്കളത്തിലുണ്ടാവും. മണ്ണ് കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അതില്‍ അരിമാവി കൊണ്ട് കോലമെഴുതി, കൃഷ്ണ കിരീടവും തുമ്പയും ചാര്‍ത്തി നിലവിളക്ക് കൊളുത്തിയാണ് തൃക്കാക്കരയപ്പനെ വെയ്ക്കുന്നത്.
പണ്ട് കാലങ്ങളില്‍ തൃക്കാക്കരയപ്പനെ വെച്ചിരുന്നത് പലപ്പോഴും വലിയ ജന്മികുടുംബങ്ങളിലും വലിയ തറവാടുകളും നമ്പൂതിരി ഇല്ലങ്ങളിലും മറ്റുമായിരുന്നു. എന്നാല്‍ അതിന് ശേഷം പലരും ഈ ചടങ്ങ് ചെയ്യുന്നു. പൂക്കളം എന്ന് പറയാന്‍ ഇതിനെ സാധിക്കുകയില്ല. ചിലര്‍ അത്തം മുതല്‍ തന്നെ തൃക്കാക്കരയപ്പനെ വെക്കുന്നു. ഈ ചടങ്ങിനെക്കുറിച്ചും മാവേലിയുമായുള്ള ബന്ധത്തെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഉത്രാടം മുതല്‍ തൃക്കാക്കരയപ്പന്
ഉത്രാടം മുതലാണ് സാധാരണ തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നത്. മാവേലിയോടെന്ന പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരയപ്പനും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെയാണ് ഇന്നും തൃക്കാക്കരയപ്പനെ ഭക്ത്യാദരങ്ങളോടെ നാം ആചരിക്കുന്നതും അനുഗ്രഹം തേടുന്നതും. ഓണത്തപ്പന് എന്നും തൃക്കാക്കരയപ്പനെ പറയുന്നു. ഈ ദിനത്തില്‍ മാതേവരെ വെക്കുക എന്നതാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതിന് പറയുന്നത്.
ആരാണ് തൃക്കാക്കരയപ്പന്?
ആരാണ് തൃക്കാക്കരയപ്പന് എന്ന് നമുക്ക് നോക്കാം. മാവേലിയാണ് തൃക്കാക്കരയപ്പന് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല എന്ന് പറയുന്ന മറ്റൊരു കൂട്ടരും ഉണ്ട് എന്നതാണ് സത്യം. വാമനനാണ് തൃക്കാക്കരയപ്പന് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും തൃക്കാക്കരയപ്പനെക്കുറിച്ച് ഇത്തരം തര്‍ക്കങ്ങള്‍ നില നില്ക്കുന്നു. തൃക്കാക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് ആളുകള്‍ വീട്ടില്‍ പൂക്കളവും തൃക്കാക്കരയപ്പനേയും ഒരുക്കി ഓണമാഘോഷിക്കാം എന്ന് തൃക്കാക്കരയപ്പന് അരുള്‍ ചെയ്തു എന്നാണ് ഇന്നും നിലനില്‍ക്കുന്ന വിശ്വാസം.

തയ്യാറാക്കുന്നത് എങ്ങനെ?
എങ്ങനെ തൃക്കാക്കരയപ്പനെ തയ്യാറാക്കാം എന്ന് നോക്കാം. കളിമണ്ണ് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. അതിനായി കളിമണ്ണ് നല്ലതുപോലെ കുഴച്ച് പതം വരുത്തി ഓണത്തപ്പനെ ഉണ്ടാക്കും. ചിലര്‍ ചുവന്ന നിറത്തിന് വേണ്ടി ഇഷ്ടികപ്പൊടിയും ചേര്‍ക്കുന്നു. പിന്നീട് ഇത് സ്തൂപ രൂപത്തില്‍ തയ്യാറാക്കി മാറ്റുന്നു. അഞ്ച് തൃക്കാക്കയപ്പന്മാരെയാണ് തയ്യാറആക്കുന്നത്. ഉത്രാട ദിവസത്തില്‍ നാക്കിലയില്‍ വേണം തൃക്കാക്കരയപ്പനെ കുടിയിരുത്തുന്നതും ചടങ്ങുകള്‍ ചെയ്യുന്നതും. നടുവില്‍ വലിയ ഓണത്തപ്പന്മാരേയും ഇുഭാഗത്തായി ചെറിയ ഓ ണത്തപ്പന്മാരേയും കുടിയിരുത്തുന്നതാണ് ചടങ്ങ്.

എപ്രകാരം ചടങ്ങുകള്‍?
ഓണത്തപ്പന് അരിമാവ് കൊണ്ട് ആദ്യം അലങ്കരിക്കണം. അതിന് ശേഷം കൃഷ്ണ കിരീടം കൊണ്ട് അലങ്കരിക്കണം. പിന്നീട് തുമ്പ, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവയും ഓണത്തപ്പന് മേല്‍ അലങ്കരിക്കണം. അത് മാത്രമല്ല ഓണത്തപ്പന് മുകളില്‍ ഈര്‍ക്കിലിയില്‍ ചെമ്പരത്തിയും മറ്റ് പുഷ്പങ്ങളും കുത്തി വെക്കേണ്ടതാണ്. ഒന്നാം ഓണം മുതല്‍ അഞ്ചാം ഓണം വരെ ഓണത്തപ്പനെ ഇപ്രകാരം ആരാധിക്കണം. എല്ലാ ദിവസവും രാവിലേയും വൈകിട്ടും വേണം പൂജകള്‍ ചെയ്യേണ്ടത്.

ഓണത്തിന് ശേഷം
ഓണത്തിന് ശേഷം തൃക്കാക്കരയപ്പനെ ഒഴുകുന്ന വെള്ളത്തില്‍ വേണം നിമജ്ജനം ചെയ്യുന്നതിന്. ഇത് വഴി മാത്രമേ കൃത്യമായ ഓണവും തൃക്കാക്കരയപ്പന്റെ ചടങ്ങുകളും അവസാനിക്കുന്നുള്ളൂ. ഓണക്കാലം അവസാനിക്കുന്നതോടെ പിന്നെ അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ്. ഓരോ ഓണക്കാലത്തിന്റെ സമൃദ്ധിയും സന്തോഷവും എല്ലാം നിലനിര്‍ത്തുന്നതിന് തൃക്കാക്കരയപ്പന് നിങ്ങളെ അനുഗ്രഹിക്കുന്നു. സമ്പത്സമൃദ്ധിയുടെ ഓണക്കാലത്തേക്കുള്ള ഒരു തിരിഞ്ഞ് നോട്ടമാണ് ഓരോ തൃക്കാക്കരയപ്പനും നല്‍കുന്നതും.



Click it and Unblock the Notifications












