Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
2023 ഈ ആറ് രാശിക്കാരുടേതാണ്: സാമ്പത്തിക സൗഭാഗ്യം കൂടെ തന്നെ
പുതുവര്ഷഫലത്തില് ഭാഗ്യത്തെക്കുറിച്ച് തന്നെയാണ് എപ്പോഴും നാം ചിന്തിക്കുന്നത്. അത് സാമ്പത്തികപരമായും കുടംബത്തിന്റ കാര്യത്തിലും മറ്റെല്ലാ വിധത്തിലും ഭാഗ്യം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. എന്ത് തന്നെയായാലും എല്ലാത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും കഠിനാധ്വാനം തന്നെയാണ്. എന്നാല്‍ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും ഭാഗ്യമില്ലെങ്കില്‍ പലപ്പോഴും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല.

രാശിപ്രകാരം നിങ്ങള്‍ക്ക് ജീവിതത്തില്‍ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില സമയമുണ്ട്. ഇനി പറയാന്‍ പോവുന്ന ആറ് രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന വര്‍ഷമാണ് 2023. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നവര്‍ എന്ന് നമുക്ക് നോക്കാം. കഴിവും ഭാഗ്യവും ഒന്നിച്ച് ചേരുന്ന ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക സമയമാണ്. അത് മാത്രമല്ല ജീവിതത്തില്‍ സാമ്പത്തികമായി ഉയര്‍ച്ചയില്‍ എത്തുന്ന ഒരു വര്‍ഷം കൂടിയാണ്. കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഇടവം രാശിക്കാര്‍ക്ക് 2023. അത് അവരുടെ സാമ്പത്തിക മാറ്റങ്ങളുടെ കാര്യത്തിലായാലും സാമ്പത്തികമായി നിക്ഷേപിക്കുന്നതിന്റെ കാര്യത്തിലായാലും പോസിറ്റീവ് ഫലങ്ങള്‍ ധാരാളം ഇവര്‍ക്കുണ്ടാവുന്നു. ശനിയുടെ സംരക്ഷണവലയത്തിലായിരിക്കും ഇടവം രാശിക്കാര്‍. ദോഷഫലങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ചുരുക്കം ചില രാശിക്കാരാണ് ഇടവം രാശിക്കാര്‍.

കന്നിരാശി
വിജയത്തിന്റെ കൊടുമുടിയാണ് കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം. കാരണം അവരുടെ കഠിനാധ്വാനം ഫലം കാണുന്ന സമയമാണ് 2023. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നിരവധി ഉണ്ടാവുന്നു. ഏത് കാര്യവും കൃത്യമായി ചെയ്യുന്നതിനും അതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും എല്ലാം നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു വര്‍ഷമാണ് എന്നതാണ് സത്യം. എല്ലാ കാര്യവും കൃത്യമായി ചെയ്യുന്നതോടൊപ്പം തന്നെ നിരവധി അനുകൂല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഏറ്റവും അനുകൂലമായി ബാധിക്കുന്ന ഒരു രാശിയാണ് കന്നി രാശി.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ജ്ഞാനം, ശാന്തത, പുരോഗതി, സ്ഥിരത എന്നിവ ഇവരുടെ മുഖമുദ്രയായിരിക്കും. തുലാം രാശിക്കാര്‍ വളരെ ക്രിയാത്മകവും തന്ത്രപരമായി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. ഫെബ്രുവരി മുതല്‍ വര്‍ഷാവസാനം വരെ നിക്ഷേപങ്ങള്‍ക്ക് നല്ല സമയമാണ്. അതിലൂടെ നേട്ടങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കുന്നു.

ധനു
ധനു രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ള രാശിക്കാരാണ്. അതുകൊണ്ട് തന്നെ 2023-ല്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട വരുന്ന ഒരു വര്‍ഷമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് സാമ്പത്തികമായി മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ രാശിക്കാര്‍ക്ക് 2023 മുഴുവന്‍ സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ആശ്ചര്യ ഫലങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഏത് കാര്യത്തിനും അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷം കൂടിയാണ് 2023. പ്രൊഫഷണല്‍ ജീവിതത്തിലും നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. സമ്മര്‍ദ്ദരഹിതമായ ഒരു വര്‍ഷമായിരിക്കും കുഭം രാശിക്കാര്‍ക്ക്.

മീനം രാശി
മീനം രാശിക്കാര്‍ ജന്മനാ തന്നെ ഭാഗ്യമുള്ളവരാണ്. ഇവരുടെ ജീവിതത്തില്‍ പലപ്പോഴും അത്ഭുതകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. 2023-ല്‍ സാമ്പത്തികപരമായി ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. ബിസിനസില്‍ അവര്‍ അവരുടെ കഴിവുകള്‍ കണ്ടെത്തുന്നു. 2023- ഇവര്‍ക്ക് വളരെ സവിശേഷ ഫലങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷമായിരിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമായിരിക്കും. പക്ഷേ കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും നില്‍ക്കരുത്.
most read:ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ ലോകം കീഴടക്കാം: അത്രയേറെ നേട്ടങ്ങള്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
