ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ ലോകം കീഴടക്കാം: അത്രയേറെ നേട്ടങ്ങള്‍

നമുക്ക് ജീവിതത്തില്‍ എന്തെങ്കിലും മോശം ഫലം സംഭവിക്കുകയാണെങ്കില്‍ നാം ഉടനേ പറയും അത് നമ്മുടെ ശനിദോഷം കൊണ്ടാണ് എന്ന്. കാരണം പലപ്പോഴും അത്രയേറെ നീചഗ്രഹമായാണ് പലരും ശനിയെ കണക്കാക്കുന്നത്. ഈ ഗ്രഹത്തിന്റെ മാറ്റം നമ്മളില്‍ ശക്തമായ സ്വാധീന ചെലുത്തുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ജാതകത്തിലെ ശനിയുടെ സ്ഥാനം അനുകൂലവും ശനി ബലവാനുമാണെങ്കില്‍ ഇത്രയധികം ഗുണഫലങ്ങള്‍ നല്‍കുന്ന മറ്റൊരു ഗ്രഹം ഇല്ലെന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കും.

Saturn (shani) is strong

എന്നാല്‍ ശനിയുടെ സ്ഥാനം ശക്തമല്ലെങ്കില്‍ ശനി വളരെയധികം ദോഷഫലങ്ങളും നല്‍കുന്നു. കാരണം ശനിയുടെ സ്വാധീനം എല്ലാ ഗ്രഹങ്ങളിലും കൂടുതല്‍ കാലം നീണ്ട് നില്‍ക്കുന്നു.. പലപ്പോഴും 19 വര്‍ഷത്തോളമാണ് ശനിയുടെ സ്വാധീനം പലര്‍ക്കും അനുഭവിക്കേണ്ട് വരുന്നത്. ഇത് നല്ല രീതിയിലും മോശം രീതിയിലും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെയാണ് ശനിയെ ക്രൂരഗ്രഹമായി പലപ്പോഴും കണക്കാക്കുന്നത്. എന്നാല്‍ കര്‍മ്മകാരകനാണ് ശനി. അതുകൊണ്ട് തന്നെ നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലം നമുക്ക് ശനി തിരിച്ച് തരുന്നു. ജാതകത്തിലെ ശനിശക്തനാണെങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെന്നും ശനിയെ ബലവാനാക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

ശനിയുടെ പ്രാധാന്യം

ശനിയുടെ പ്രാധാന്യം

നമ്മുടെ ജാതകത്തില്‍ ശനിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നിഴല്‍ ഗ്രഹം എന്നാണ് ശനിയെ പറയുന്നത്. അതിന് കാരണം ശക്തനായ ഗ്രഹമാണെങ്കിലും സൂര്യന്റെ നിഴലിലാണ് ശനി കുടികൊള്ളുന്നത്. ഏറ്റവും സാവധാനത്തിലാണ് ശനി ചലിക്കുന്നത്. രണ്ടര വര്‍ഷമാണ് ശനി ഒരു ഗ്രഹത്തിലൂടെ സഞ്ചരിക്കുന്നത്. അതിനാല്‍ ആ രാശിക്കാര്‍ക്ക് ഫലങ്ങള്‍ അത്രത്തോളം തന്നെ നിലനില്‍ക്കുന്നു. ശനി 10, 11 ഭാവങ്ങളുടെ അധിപനാണ് ഈ ഭാവങ്ങള്‍ നിങ്ങളുടെ കര്‍മ്മവും നീതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒരു വ്യക്തിയുടെ ജീവിത്തതില്‍ കുട്ടികള്‍, സമ്പത്ത്, കുടല്‍ രോഗങ്ങള്‍ വരെ എല്ലാം നിയന്ത്രിക്കുന്നത് ശനിയാണ്.

ശനിയുടെ പ്രാധാന്യം

ശനിയുടെ പ്രാധാന്യം

ഇത് കൂടാതെ കര്‍മ്മത്തിന്റെയും നീതിയുടെയും ഗ്രഹമായത് കൊണ്ട് തന്നെ നമ്മുടെ കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുകയും ചെയ്യുന്നു. നിയമപരമായ കാര്യങ്ങള്‍, സാമ്പത്തിക വശങ്ങള്‍ എന്നിവയും ശനി നിയന്ത്രിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍, ശനി ബലവാനായി തുടരുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജാതകത്തില്‍ ശനി ബലവാനല്ലെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ശനി ബലഹീനമായാല്‍ എന്ത് സംഭവിക്കും?

ശനി ബലഹീനമായാല്‍ എന്ത് സംഭവിക്കും?

നിങ്ങളുടെ ജാതകത്തില്‍ ശനി ബലഹീനനാണെങ്കില്‍ ഇത് പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചേക്കാം എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ മോശം അനുഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുകയും ഒന്നില്‍ നിന്ന് പുറത്ത് വരുമ്പോള്‍ അടുത്തത് സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. .ശനിദോഷത്തില്‍ നിങ്ങള്‍ ഉഴലുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ചക്രം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം ഉണ്ടാവുകയും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരുകയും അതിന്റെ ഫലമായി പല കാര്യങ്ങളും ചെയ്ത് കൂട്ടുകയും ചെയ്യുന്നു.

ശനി ബലഹീനമായാല്‍ എന്ത് സംഭവിക്കും?

ശനി ബലഹീനമായാല്‍ എന്ത് സംഭവിക്കും?

ചീത്ത കൂട്ടുകെട്ടില്‍ നിന്ന് പുറത്തേക്ക് വരാന്‍ സാധിക്കാത്ത വിധത്തില്‍ കുടുങ്ങിപ്പോവുന്നു. ഇത് കൂടാതെ രോഗങ്ങള്‍ ഒഴിയാത്ത അവസ്ഥയുണ്ടാവുന്നു. കുടല്‍ സംബന്ധമായും ഉദരസംബന്ധമായും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും രോഗങ്ങളില്‍ നിന്ന് മോചനം നേടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ജീവിതത്തെ നിരാശ ബാധിക്കുന്നു. അത് മാത്രമല്ല കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരിക്കും നിങ്ങള്‍ കടന്നു പോവുക. ജീവിതത്തില്‍ നിരാശ ബാധിക്കുന്നത് പിന്നീടങ്ങോട്ടുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. നിരവധി മോശം വാര്‍ത്തകളും സംഭവങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും പലപ്പോഴും അതിനെയെല്ലാം പ്രതിരോധിക്കുന്ന തരത്തില്‍ ശനിയുടെ സാന്നിധ്യം നിങ്ങളെ വേട്ടയാടുന്നു. ദുര്‍ബലനായ ശനി വളരെയധികം ദോഷങ്ങള്‍ ഉണ്ടാക്കുന്നു.

ദുര്‍ബലമായ ശനിയെ എങ്ങനെ ശക്തിപ്പെടുത്താം?

ദുര്‍ബലമായ ശനിയെ എങ്ങനെ ശക്തിപ്പെടുത്താം?

നിങ്ങളുടെ ജാതകത്തില്‍ ശനി ബലഹീനനാണെങ്കില്‍ പലപ്പോഴും ശനിയെ ബലവാനാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് ജ്യോതിഷം നിരവധി പരിഹാരങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തില്‍ വിജയം ഉറപ്പാക്കുന്നതിനും ജീവിതവിജയം നേടുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശിവനെ ആരാധിക്കുകയാണ് ആദ്യം ചെയ്യേയണ്ടത്. കാരണം ശനി ശിവനെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ശനി ശിവഭക്തനാണ്. അതുകൊണ്ട് തന്നെ തന്റെ ദേവനെ ആരാധിക്കുന്നവരെ ശനി അനുഗ്രഹിക്കുന്നു. ശനിദോഷത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ മഹാദേവന് സാധിക്കുന്നു.

ശനിബീജ മന്ത്രം ദിനവും ജപിക്കുക

ശനിബീജ മന്ത്രം ദിനവും ജപിക്കുക

ശനിബീജ മന്ത്രം ദിനവും ജപിക്കുക. ദിനവും 108 തവണ ശനിബീജ മന്ത്രം ജപിക്കേണ്ടതാണ്. എന്നാല്‍ ശനി വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ ഗുണഫലങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. അതിനാല്‍ ഫലം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് മന്ത്രോച്ചാരണം മുടക്കരുത്.

ശനി ബീജ മന്ത്രം

ഓം ശം ശനീശ്വരായ നമഃ

ശനി താന്ത്രിക മന്ത്രം

ഓം പ്രാം പ്രീം പ്രൗം സഃ ശനിശ്ചരായ നമഃ

മോക്ഷമന്ത്രവും മഹാ മൃത്യുഞ്ജയ മന്ത്രവും

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ധനം

ഉര്‍വാരുകമിവ ബന്ധനാന്‍-മൃത്യോര്‍മുക്ഷീയ മാമൃതാത്

മാനസികാരോഗ്യം വളരെ പ്രധാനം

മാനസികാരോഗ്യം വളരെ പ്രധാനം

തുടര്‍ച്ചയായുണ്ടാവുന്ന പരാജയങ്ങളില്‍ നിന്നും മറ്റും മനസ്സിനെ മോചിപ്പിക്കാന്‍ ശ്രദ്ധിക്കുക. മാനസികമായി നിങ്ങള്‍ വളരെയധികം ശക്തരായിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘവീക്ഷണമുള്ളവരുമായി തുടരുക. സത്യം പറയുകയും മറ്റുള്ളവരെ അറിഞ്ഞോ അറിയാതേയൊ മനസ്സ് കൊണ്ട് പോലും ദ്രോഹിക്കാതിരിക്കുക. സമാധാനപരമായ ജീവിതത്തിന് വേണ്ടി ശനിയെ ആരാധിക്കുക. ശനിക്ഷേത്ര ദര്‍ശനം നടത്തുകയും ശാസ്താവിനെ ആരാധിക്കുകയും ചെയ്യുക. എള്ള് തിരി കത്തിക്കുകയും ശനിയാഴ്ച വ്രതമെടുക്കുകയും ചെയ്യുക.

ശനിയുടെ ഗുണഫലങ്ങള്‍

ശനിയുടെ ഗുണഫലങ്ങള്‍

നിങ്ങളുടെ ജാതകത്തില്‍ ശനി നിങ്ങള്‍ക്ക് അനുകൂല ഫലത്തിലാണ് എന്നുണ്ടെങ്കില്‍ ശനിമഹാദശയുടെ ഫലങ്ങള്‍ കുറയുന്നു. കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ ശനി പൂജ നടത്തുന്നവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നിലനില്‍ക്കുന്നു. കരിയര്‍, ജോലി, സാമ്പത്തികം, ബിസിനസ് എന്നിവയില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. തെറ്റായ ആരോപണങ്ങളോ പ്രശ്‌നങ്ങളോ ഉന്നയിക്കുന്നവരില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നതിന് ശനിദേവന്റെ അനുഗ്രഹം കൂടെയുണ്ടാവുന്നു. ശനിദേവന് അനുകൂല ഫലങ്ങള്‍ നിരവധി ചൊരിയാന്‍ സാധിക്കുന്നു. എന്നാല്‍ ശനിയുടെ സ്ഥാനം ഗ്രഹം, രാശി, നക്ഷത്രം എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, December 11, 2022, 17:17 [IST]
X
Desktop Bottom Promotion