For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണ ചോരുന്ന നിലവിളക്ക് മൃത്യുദു:ഖം ഉണ്ടാക്കും

നിലവിളക്ക് കത്തിക്കുമ്പോള്‍ ചോരുന്നുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

|

ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്കുകള്‍. അതുകൊണ്ട് തന്നെ ഐശ്വര്യമായി ഏത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കത്തിയ്ക്കുന്നത് തന്നെ. ഹിന്ദുവിശ്വാസത്തില്‍ മാത്രമല്ല ഇതരമതങ്ങളിലും നിലവിളക്കിനുള്ളത് വളരെ വലിയ പങ്ക് തന്നെയാണ്. എന്നാല്‍ നിലവിളക്ക് കത്തിക്കുമ്പോള്‍ ചോരുന്നുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

നിലവിളക്ക് കത്തിയ്ക്കുമ്പോള്‍ അതില്‍ നിന്നും എണ്ണ ചോരുന്നത് പല കാര്യങ്ങളുടേയും മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളയുമെങ്കിലും ഇത് സത്യമാണെന്ന് ജ്യോതിശാസ്ത്രപ്രകാരം പറയുന്നു. നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം!!

ദേവതയെ ആവാഹിക്കുന്നത്

ദേവതയെ ആവാഹിക്കുന്നത്

പൂജാവേളയിലും മറ്റും ദൈവത്തെ ആവാഹിക്കപ്പെടുന്നത് നിലവിളക്കിലേക്കാണ്. നിലവിളക്കിന്റെ ഐശ്വര്യത്തിലേക്ക് തന്നെയാണ് ദൈവത്തെ കുടിയിരുത്തുന്നത്.

 എണ്ണ ചോരുന്ന വിളക്ക്

എണ്ണ ചോരുന്ന വിളക്ക്

എണ്ണ ചോരുന്ന വിളക്ക് മൃത്യുദു:ഖം ഉണ്ടാക്കും എന്നാണ് പറയുന്നത്. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ ഫലം പലപ്പോഴും വിപരീതമായിരിക്കും.

ഐശ്വര്യ ദേവത

ഐശ്വര്യ ദേവത

ഐശ്വര്യത്തിന്റെ പ്രതിഫലനമാണ് നിലവിളക്കുകള്‍. അതുകൊണ്ട് തന്നെ നിലവിളക്കിന്റെ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അതീവ ശ്രദ്ധ നല്‍കണം. സരസ്വതീ സങ്കല്‍പ്പമാണ് നിലവിളക്ക്. അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന പരിഗണന നിലവിളക്കിന് നല്‍കണം.

 തിരഞ്ഞെടുക്കുമ്പോള്‍

തിരഞ്ഞെടുക്കുമ്പോള്‍

നിലവിളക്ക് തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടുകളില്‍ തൂക്ക് വിളക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് അനിഷ്ടങ്ങള്‍ വിളിച്ച് വരുത്തും. മാത്രമല്ല തിരിത്തട്ടുകള്‍ കൂടുതലുള്ള വിളക്കുകള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്.

 കരിപിടിച്ച വിളക്ക്

കരിപിടിച്ച വിളക്ക്

കരിപിടിച്ച അഴുക്ക് പിടിച്ച വിളക്ക് ഒരിക്കലും കത്തിയ്ക്കരുത്. ഇത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കാന്‍ കാരണമാകും.

 കത്തിയ്ക്കുമ്പോള്‍

കത്തിയ്ക്കുമ്പോള്‍

വിളക്ക് കത്തിയ്ക്കുമ്പോള്‍ മങ്ങിക്കത്തുക, കത്തുമ്പോള്‍ തിരി പൊട്ടിത്തെറിയ്ക്കുക, ആളിക്കത്തുക, കാരണമില്ലാതെ കെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതൊരിക്കലും ശുഭലക്ഷണമല്ല.

 നെയ് വിളക്ക്

നെയ് വിളക്ക്

വിളക്ക് കത്തിയ്ക്കുമ്പോള്‍ നെയ് ഒഴിച്ച് കത്തിയ്ക്കുക. അഞ്ച് തിരിയിട്ട വിളക്കാണ് ഉത്തമം. മാത്രമല്ല ആഗ്രഹസാഫല്യത്തിന് ഇത് കാരണമാകും.

English summary

The religious significance of nilavilakku

The religious significance of the nilavilakku, read on to know more
X
Desktop Bottom Promotion