Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
കേതു പലപ്പോഴും ദോഷകരമായ പല ഫലങ്ങളും നല്കുന്ന ഒരു ഗ്രഹമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ജാതകത്തിലെ കേതുവിന്റെ സ്ഥാനം ശരിയല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും കേതുവിന്റെ സ്ഥാനം ദുര്‍ബലമാണെങ്കില്‍ അത് നിങ്ങളില്‍ പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ ഏകാഗ്രതയും ആത്മവിശ്വാസവും എല്ലാം നഷ്ടപ്പെടുകയും മോശം അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. കലഹം, ദാരിദ്ര്യം, രോഗം, അലച്ചില്‍, ആത്മവിശ്വാസക്കുറവ്, മാനസിക സമ്മര്‍ദ്ദം, മനസ്സിന് സുഖമില്ലായ്മ എന്നിവയെല്ലാം തന്നെ നിങ്ങളെ പ്രശ്നത്തിലാക്കുന്ന സമയമാണ്.
എന്നാല്‍ ജാതകത്തില്‍ കേതുവിന്റെ സ്ഥാനം മികച്ചതാണെങ്കിലും ശുഭഫലങ്ങള്‍ക്ക് ഒപ്പവും ദോഷഫലവും വരുന്നു. പലപ്പോഴും തിരുവാതിര, തിരുവോണം, അത്തം, ചതയം, രോഹിണി, ചോതി, പൂയ്യം, അനിഴം, ഉത്രട്ടാതി തുടങ്ങിയ നക്ഷത്രങ്ങളില്‍ ഉള്ളവര്‍ക്കാണ് പ്രധാനമായും കേതു മോശം ഫലങ്ങള്‍ നല്‍കുന്നത്. കേതുവിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കേതു ദോഷം ഇപ്രകാരം
കേതു ദോഷം അനുസരിച്ച് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കേതുവിനെ പ്രസാദിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. സന്ധി വേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. കേതു ദോഷ പരിഹാരത്തിന് വേണ്ടി കേതുവിന്റെ മന്ത്രം ഇപ്രകാരം ജപിക്കണം. 'ഓം ശ്രീം ശ്രോംസഃ കേത്വേ നമഃ' എന്ന മന്ത്രം, എത്ര തവണ ജപിക്കുന്നുവോ അത്രത്തോളം തന്നെ ഫലം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം
പലപ്പോഴും കേതുവിന്റെ പ്രതിസന്ധികള്‍ കാരണം പലപ്പോഴും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ നടുവേദന പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ കേതുവിന്റെ ബലക്കുറവാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ള് തിരി ക്ഷേത്രത്തില്‍ കത്തിക്കാവുന്നതാണ്. കേതുവാണ് രോഗദുരിതങ്ങളെ നമുക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ കേതുവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.
മംഗല്യഭാഗ്യം ഉണ്ടാവുന്നു
മംഗല്യഭാഗ്യം എന്നത് വളരെയധികം ആഗ്രഹങ്ങള്‍ ഉള്ള ഒന്നാണ്. പലപ്പോഴും കേതുവിന്റെ തടസ്സം പല വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ മംഗല്യഭാഗ്യത്തിന് തടസ്സവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കേതുമന്ത്രം ജപിക്കാവുന്നതാണ്. ഇത് കൂടാതെ പച്ച വസ്ത്രങ്ങളും മോദകവും ഗണപതിഭഗവാന് സമര്‍പ്പിക്കുകയും ചെയ്യുക. പക്ഷേ ഇതിന് തിങ്കളാഴ്ച ദിനം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
സാമ്പത്തിക നേട്ടത്തിന്
സാമ്പത്തിക സ്ഥിരത വളരെയധികം പ്രധാനപ്പെട്ടതാണ്, എന്നാല്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടി പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് കേതുവിന്റെ ദോഷഫലങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ അന്നം ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഫലം ഇരട്ടിയാക്കുന്നു. എന്നാല്‍ ാെരു കാരണവശാലും ഫലേച്ഛയില്ലാതെ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്.
ദാമ്പത്യ ജീവിതത്തിലെ സന്തോഷം
ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് പല വഴികള്‍ ഉണ്ട്. അതിന് വേണ്ടി കേതുവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി 21 ദിവസത്തെക്ക് ക്ഷേത്രത്തിലേക്ക് കറുത്ത എള്ള് പ്രദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി മാറുന്നു. ഇത് കൂടാതെ പങ്കാളിയോടൊന്നിച്ച് തിങ്കളാഴ്ച ദിനത്തില്‍ നവഗ്രഹ ക്ഷേത്രം സന്ദര്‍ശിക്കുന്നതും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്കുന്നു.
ശത്രുദോഷത്തിന്
ശത്രുക്കള്‍ ശക്തി പ്രാപിക്കുന്ന സമയമാണ് കേതു മഹാദശ എന്ന് പറയുന്നത്. ഈ സമയം നിങ്ങള്‍ക്ക് ശത്രുക്കളെ ജയിക്കണമെങ്കില്‍ ഇവര്‍ക്ക് കേതുവിന്റെ അനുഗ്രഹം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമയം നവഗ്രഹ ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്രത്തിലേക്ക് വാഴപ്പഴം ദാനം ചെയ്യുകയും ചെയ്യുക. അരി ക്ഷേത്രത്തില്‍ ദാനം ചെയ്യുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഇതിലൂടെ ഇല്ലാതാവുന്നു.
ജോലി തടസ്സത്തിന് പരിഹാരം
ജോലി തടസ്സം പലപ്പോഴും പലരേയും തകര്‍ക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും കേതുവിന പഴിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആല്മരത്തിന് മുന്പില് വിളക്ക് കൊളുത്തി പ്രദക്ഷിണം വെക്കാവുന്നതാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ കുങ്കുമം ഇട്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications