Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

2023-ലേക്ക് എത്തുന്നതിന് ഇനി അധികം സമയം ഇല്ല എന്ന് നമുക്കറിയാം. ഒരു പുതുവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ ആ വര്‍ഷത്തെ നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചാണ് നാം ആദ്യം ഓര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷ പ്രവചനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജോലി, ബിസിനസ്, പ്രണയം, ജീവിതം, കുടുംബം എന്നിവയെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. 2023-ല്‍ പ്രധാന ഗ്രഹങ്ങളില്‍ ഒന്നായ ശനി ജനുവരി 17-ന് മകരം രാശിയില്‍ നിന്ന് പുറത്ത് പോവുകയും കുംഭം രാശിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. 2023-ല്‍ വ്യാഴവും ശനിയും നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെ മേടരാശിയില്‍ ഒരു പ്രത്യേക സംക്രമണം നടത്തുന്നു. ഈ സമയം ഗ്രഹങ്ങളുടെ സ്വാധീനനവും ഓരോ ഭവനത്തിലും സ്വാധീനം ചെലുത്തുന്നതിനാല്‍ അതിന്റേതായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Taurus Horoscope 2023

ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ പുതുവര്‍ഷം ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയുന്നത്. ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം ഉണ്ടാവാന്‍ പോവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ പല മേഖലകളിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ പ്രധാനപ്പെട്ട മേഖലകളില്‍ എല്ലാം തന്നെ ഇവര്‍ വിജയിക്കുന്നു. ഇത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല സാഹചര്യങ്ങളും ഇവര്‍ക്കുണ്ടാവുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ

പൊതുവായ ഫലങ്ങള്‍

പൊതുവായ ഫലങ്ങള്‍

2023-ല്‍ ഇടവം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ അല്‍പം മാനസിക സമ്മര്‍ദ്ദവും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത് നിങ്ങളുടെ തീരുമാനം എടുക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നു. ജോലിയില്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കും. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും യാത്ര ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ഇവര്‍ക്ക് ശക്തരാവാന്‍ സാധിക്കുന്ന സമയമാണ്. ചെയ്യുന്ന കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. പത്താം ഭാവത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ശനിയുടെ അനുഗ്രഹം ലഭിക്കുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ പകുതിയില്‍ സ്വന്തം വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടി വരുന്നു. കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടി വരുന്നു. ചിലവ് കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അമിതമായി ജോലി ചെയ്യുന്നത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പദ്ധതികള്‍ ശ്രദ്ധിച്ച് പ്ലാന്‍ ചെയ്യണം. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അതായത് മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കണം. പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കണം.

പൊതുവായ ഫലം

പൊതുവായ ഫലം

ഫെബ്രുവരിക്ക് തുടക്കം കുറിക്കുന്നതോടെ പലപ്പോഴും നിങ്ങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ഇത് ജോലിയില്‍ പ്രതിഫലിക്കുന്നു. പരുഷമായി പെരുമാറുന്നത് ഒഴിവാക്കേണ്ടതാണ്. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. വിദേശത്ത് ജോലിക്കായി പോവേണ്ടി വരും. ഇത് കൂടാതെ അവസരങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തുന്നു. ഏപ്രില്‍ മാസത്തോടെ ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ കടന്നു വരുന്നു. ചിന്തകള്‍ കാടുകയറാതെ ശ്രദ്ധിക്കണം. പല ചുറ്റുപാടുകളും നിങ്ങള്‍ക്ക് അനുകൂലമല്ലാത്ത അവസ്ഥയുണ്ടാക്കുന്നു. എല്ലാ പദ്ധതികളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം പക്ഷേ അപ്പോഴും ശ്രദ്ധിക്കണം.

പൊതുവായ ഫലം

പൊതുവായ ഫലം

ജൂണ്‍ മാസത്തില്‍ വിദേശ യാത്രക്ക് സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധ വേണ്ട സമയം കൂടിയാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ നിങ്ങളുടെ ആത്മവിശ്വാസമില്ലായ്മയും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒക്ടോബര്‍ മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഡിസംബര്‍ വരെ നിങ്ങള്‍ക്കുണ്ടാവുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

ജൂണിലാണ് നിങ്ങളുടെ ജോലിയുടെ സ്വഭാവം മാറുന്നത്. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ട് വരുന്നു. വലിയ തോതിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ദീര്‍ഘദൂര യാത്രക്കുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ഈ വര്‍ഷം വളരെ ക്രിയേറ്റീവ് ആയി നിങ്ങള്‍ ഉപയോഗിക്കുന്നു. വസ്തു സംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കുന്നു. വസ്തു വാങ്ങിക്കുന്നതിനുള്ള പ്രത്യേക സമയമാണ് ഈ വര്‍ഷം ജൂണ്‍ മാസം.

പ്രണയ ഫലം

പ്രണയ ഫലം

ഇടവം രാശിക്കാരുടെ ഈ വര്‍ഷത്തെ പ്രണയ ഫലം എന്താണെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. ഇത് കൂടാതെ ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇവര്‍ക്ക് വിവാഹത്തിന് അനുകൂല സമയം കൂടിയാണ്. പങ്കാളികള്‍ തമ്മില്‍ വളരെ ശക്തമായ ഒരു ബന്ധം നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. ഒക്ടോബറില്‍ നിങ്ങളുടെ ബന്ധത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ശ്രദ്ധയോടെ ഇടപെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉണ്ടാവുന്ന ചെറിയ പ്രശ്‌നമാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.

കരിയര്‍ ഫലം

കരിയര്‍ ഫലം

നിങ്ങളുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ ട്രാന്‍സ്ഫര്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഈ സമയം ഉള്ള ജോലി രാജിവെച്ച് പുതിയ ജോലി തിരഞ്ഞ് പിടിക്കുന്നതിനും അത് ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. പുതിയ ജോലിയില്‍ നിങ്ങള്‍ അതീവ സന്തുഷ്ടനായിരിക്കും. അത് മാത്രമല്ല ഈ വര്‍ഷം ജൂണ്‍ മുതല്‍ നവംബര്‍ വരെ ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഫലം കാണുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചില നിര്‍ണായക ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയത്ത് വകുപ്പുതല മാറ്റങ്ങളും സ്ഥലമാറ്റങ്ങളും നേരിടേണ്ടിവരും. ഇത് നല്ലതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലി മാറ്റത്തിനും പുതിയ തൊഴില്‍ കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു.

വിദ്യാഭ്യാസ ഫലം

വിദ്യാഭ്യാസ ഫലം

ഈ വര്‍ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് എന്താണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഇതില്‍ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വ്യാഴത്തിന്റെ സ്ഥാനം അനുകൂലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താനും നിങ്ങളുടെ അക്കാദമിക് പുരോഗതി നേടാനും സാധിക്കുന്നു. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ഇതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. നവംബര്‍ മാസത്തില്‍ അല്‍പം ശ്രദ്ധയോടെ വേണം വിദ്യാഭ്യാസത്തില്‍ മുന്നോട്ട് പോവുന്നതിന്. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അവരുടെ പ്രയത്‌നങ്ങള്‍ക്ക് ന്യായമായ പ്രതിഫലം ലഭിക്കുന്ന സമയം കൂടിയാണ് ഇപ്പോഴുള്ളത്. താല്‍പ്പര്യമുള്ള വിഷയങ്ങള്‍ പഠിക്കുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തിന് ഈ വര്‍ഷം ഫലം കാണുന്നു.

സാമ്പത്തിക ഫലം

സാമ്പത്തിക ഫലം

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ വര്‍ഷമായിരിക്കും 2023. ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ സാമ്പത്തിക സ്ഥിതി ശക്തമാകും. എന്നാല്‍ പിന്നീട് അങ്ങോട്ട് ചെറിയ പ്രതിസന്ധികള്‍ അനുവിക്കേണ്ടതായി വരുന്നു. നിങ്ങള്‍ക്ക് വിവിധ രീതിയില്‍ വിവിധ കോണില്‍ നിന്ന് ഫണ്ട് ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകുമെങ്കിലും ഈ സമയത്ത് നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. മംഗള കാര്യങ്ങള്‍ക്ക് വേണ്ടി അമിതമായി പണം ചിലവഴിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവും. ഒക്ടോബറിനും ഡിസംബറിനുമിടയില്‍, ചെലവുകള്‍ കുറയാന്‍ തുടങ്ങും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കുടുംബ ഫലം

കുടുംബ ഫലം

കുടുംബത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്ന ഒരു സമയമാണ് 2023. എന്നാല്‍ കുടുംബത്തിന് വര്‍ഷാരംഭത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി നിങ്ങള്‍ മാറ്റി വെക്കുന്നു. എത്രയൊക്കെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി അതെല്ലാം മാറ്റി വെക്കുന്നു. ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ വീട്ടില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കൂടി എത്തിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കുടുംബങ്ങള്‍ സന്തോഷകരമായ അവസ്ഥയാണ് ഉണ്ടാവുന്നത്. ഡിസംബര്‍ മാസത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.

വൈവാഹിക ഫലം

വൈവാഹിക ഫലം

വിവാഹത്തിന്റെ കാര്യത്തില്‍ അല്ലെങ്കില്‍ ദാമ്പത്യ ബന്ധങ്ങളുടെ കാര്യത്തില്‍ 2023 ഇടവം രാശിക്കാര്‍ക്ക് എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം. വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ തുടരും, ഇത് വ്യക്തിബന്ധങ്ങളിലും ആശയവിനിമയത്തിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് ചൊവ്വ വരുന്നതോടെ നിങ്ങളും പങ്കാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഏഴാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ പ്രതികൂല സാഹചര്യങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് പോവുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയില്‍ നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള ബന്ധത്തില്‍ സന്തോഷവും സ്‌നേഹവും നിലനില്‍ക്കുന്നു. നിങ്ങള്‍ക്ക് ഒരുമിച്ച് ചിലവഴിക്കാന്‍ ധാരാളം സമയം ലഭിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2023. ജീവിത പങ്കാളിയുടെ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കണം.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

ഇടവം രാശിക്കാര്‍ അവരുടെ ദോഷ പരിഹാരത്തിനായി ചെയ്യേണ്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും ദേവി മഹാലക്ഷ്മിയുടെ ശ്രീ സൂക്തം പാരായണം ചെയ്യുക. നിങ്ങളുടെ വീട്ടില്‍ ഒരു ശ്രീ യന്ത്രം സ്ഥാപിച്ച് ദിവസവും പൂജ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശനിയാഴ്ച മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക. മുത്തുമണികള്‍ കൊണ്ടുള്ള മാല ധരിക്കുന്നതിന് ശ്രദ്ധിക്കണം. മികച്ച ഗുണനിലവാരമുള്ള രത്‌നങ്ങള്‍ ധരിക്കുന്നതും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം.

most read:Aries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരം

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion