For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Aries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരം

രാശിക്കാരില്‍ ആദ്യ രാശിയായ മേടം രാശിക്ക് ജീവിതത്തിന്റെ പല മേഖലകളില്‍ പ്രധാനപ്പെട്ട മാറ്റം ലഭിക്കുന്ന വര്‍ഷമാണ് 2023.

|

2023-ന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. 12 രാശിക്കാരിലും ഓരോ രാശിക്കാരുടെ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന ഒരു സമയം കൂടിയാണ് 2023. നിങ്ങളുടെ ആരോഗ്യവും സാമ്പത്തികവം കരിയറും എല്ലാം മനസ്സിലാക്കുന്നതിന് ഈ വര്‍ഷത്തെ ഫലം നിങ്ങളെ സഹായിക്കുന്നു. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, ഏതൊക്കെ മേഖലകളില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം മുന്‍കൂട്ടി അറിയാം.

ഈ വര്‍ഷം മേടം രാശിക്കാര്‍ക്ക് ജനുവരി 17 ന് ശനി അവരുടെ പന്ത്രണ്ടാം ഭാവത്തിന്റെ അടയാളമായ കുംഭ രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം വ്യാഴം നിങ്ങളുടെ രാശിയില്‍ ഏപ്രില്‍ 22-ന് ആദ്യ ഭാവത്തില്‍ പ്രവേശിക്കുകയും അവിടെ രാഹുവുമായി സംയോജിക്കുകുയും ചെയ്യുന്നു. ഇത് ദോഷയോഗമായ ഗുരു ചണ്ഡാലയോഗത്തിന് കാരണമാകും. ഒക്ടോബര്‍ 30-ന് രാഹു മേടം രാശിയില്‍ നിന്ന് മാറി മീനരാശിയിലേക്ക് പ്രവേശിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പൊതുവായ ഫലം

പൊതുവായ ഫലം

മേടം രാശിക്കാര്‍ക്ക് 2023-ല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇവര്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ചില മേഖലകളിലൊഴികേ ഇവരെ തേടി നിരവധി നല്ല വാര്‍ത്തകള്‍ വരുന്നു. കൂടാതെ വിജയത്തിന്റെ ഉയര്‍ച്ചയിലേക്ക് ഇവര്‍ എത്തുന്നു. എന്നാല്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇത് പലപ്പോഴും നിങ്ങളെ വിജയതതിലേക്ക് എത്തിക്കുന്നു. മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എല്ലാത്തിനേയും അവഗണിക്കുന്നതില്‍ നിന്ന് ഇവര്‍ പലപ്പോഴും പിന്തിരിയുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

2023-ന്റെ അവസാന പകുതി നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ സമയം നിങ്ങളുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയിലോ ബിസിനസിനോ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കാന്‍ സാധിക്കുന്ന ഒരു സമയമായിരിക്കും ഇത്. ജോലികളെല്ലാം തന്നെ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇവയെല്ലാം പൂര്‍ത്തിയാക്കുന്നതിന് തിരക്ക് കൂട്ടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃത്യമായി എല്ലാ ജോലിയും ചെയ്യുന്നതിന് ശ്രദ്ധയാണ് ആവശ്യം. ജോലിയിലെ പുരോഗതി നിങ്ങളെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ വര്‍ഷം വിവാഹസാധ്യതകള്‍ കാണുന്നുണ്ട്. ഇത് കൂടാതെ വാഹന യോഗവും നിങ്ങള്‍ക്കൊപ്പമുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങാന്‍ മികച്ച സമയനമായിരിക്കും. കുടുംബ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നു. എങ്കിലും ചെറിയ രീതിയിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പെരുമാറ്റം ചെറിയ രീതിയില്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. എന്നാല്‍ ഒത്തുചേരലിലൂടേയും ചര്‍ച്ചയിലൂടേയും അതിനെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ഏത് കാര്യത്തിനും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാവുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

ഒന്‍പതാം ഭാവത്തില്‍ സൂര്യനും പത്താം ഭാവത്തില്‍ ശനിയും ഉള്ളതിനാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതായത് ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് മഹത്തായ എന്തെങ്കിലും കാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് ഇതിലൂടെ പ്രശസ്തി ഉണ്ടാവുകുയം ജീവിതത്തില്‍ ജനപ്രീതി ലഭിക്കുകയും ചെയ്യുന്നു. രാഷ്ട്രീയക്കാര്ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. സാധാരണക്കാരോടൊപ്പം ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിനും എല്ലാവരുടേയും പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ ജനപ്രീതി ഓരോ വര്‍ഷം കഴിയുന്തോറും വര്‍ദ്ധിക്കുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

ഫെബ്രുവരിയില്‍ ശുക്രന്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. ഈ സമയം നിങ്ങള്‍ക്ക് പല കാര്യങ്ങളിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും പാര്‍ട്ടികളില്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. നിങ്ങള്‍ പാര്‍ട്ടികളില്‍ പോകുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് പ്രണയ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും ലഭിക്കുന്നു. ഈ സമയം പ്രണയം പറയാന്‍ ഏറ്റവും അനുകൂല സമയം കൂടിയാണ് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഫെബ്രുവരിയില്‍ മേടം രാശിക്കാരുടെ ഫലമാണ്.

പൊതുവായ ഫലം

പൊതുവായ ഫലം

മാര്‍ച്ചില്‍ നിങ്ങളുടെ രാശിയുടെ അധിപന്‍ മൂന്നാം ഭാവത്തില്‍ പ്രവേശിക്കുന്നതിനാല്‍ നിങ്ങളുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിക്കുന്നു. ഇത് മാത്രമല്ല സഹോദരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ രോഗങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മാറുന്നതിന് അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. ഈ സമയം നിങ്ങള്‍ക്ക് യാത്ര നടത്തേണ്ടി വരുന്നു. ഇത് ബിസിനസില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ യാത്രകള്‍ എല്ലാം ബിസിനസിന് കൂടി മുതല്‍ക്കൂട്ടാവുന്നു എന്നതാണ് സത്യം.

പൊതുവായ ഫലം

പൊതുവായ ഫലം

ഏപ്രിലില്‍, വ്യാഴാധിപന്‍ നിങ്ങളുടെ രാശിയില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ലൊരു സമയമാണ് നല്‍കുന്നത്. സന്താനലബ്ധിക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ മികച്ച വാര്‍ത്തകള്‍ ലഭിക്കുന്നു. കുട്ടികള്‍ക്ക് സന്തോഷം നിറയുന്ന സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടുന്നതിന് സാധ്യതയുണ്ട്. ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന സമയമാണ്. എല്ലാ മുടങ്ങിക്കിടക്കുന്ന ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.

പൊതുവായ ഫലം

പൊതുവായ ഫലം

മെയ് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. നിങ്ങളുടെ കരിയറില്‍ പ്രബലമായ മാറ്റങ്ങള്‍ വരുന്നു. അത് നിങ്ങള്‍ക്ക് നല്ലതായാണ് ഭവിക്കുന്നത്. എന്നാല്‍ പരുഷമായ മാറ്റങ്ങള്‍ എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം.

 പൊതുവായ ഫലം

പൊതുവായ ഫലം

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നിങ്ങളുടെ പ്രതിയോഗികള്‍ ശക്തി പ്രാപിക്കുന്ന സമയമായിരിക്കും. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളില്‍ ഒന്നും ഇടപെടാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. വിദേശയാത്രയ്ക്ക് നിങ്ങള്‍ക്ക് അവസരമുണ്ടാവുന്നു. ബിസിനസ് ചെയ്യുന്ന വ്യക്തികള്‍ക്ക് അതില്‍ ലാഭം നേടുന്നതിന് സാധിക്കുന്നു. കൂടാതെ ബിസിനസ് പുതിയ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധികക്ുന്നു. കരിയറില്‍ ആഗ്രഹിക്കുന്ന സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.

പൊതുവായ ഫലം

പൊതുവായ ഫലം

സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിങ്ങളുടെ ബിസിനസ്സ് അതിശക്തമായി വളരും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ നിങ്ങളെ തേടി ചില പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജീവിത പങ്കാളിയില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും അല്‍പം ശ്രദ്ധിക്കണം. ഇവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണ്ടതാണ്. തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ഓരോ കാര്യത്തിലും ഇടപെടുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

പൊതുവായ ഫലം

പൊതുവായ ഫലം

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. ഇതിന് കാരണം പലപ്പോഴും രാഹു പന്ത്രണ്ടാം ഭാവത്തില്‍ പ്രവേശിക്കുന്നത് തന്നെയാണ്. രാഹുവിന്റെ സാന്നിധ്യം പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പണം ചിലവാക്കുന്ന തരത്തില്‍ അനാവശ്യ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പ്രണയ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അല്‍പം വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

2023- കരിയറില്‍ മാറ്റങ്ങള്‍

2023- കരിയറില്‍ മാറ്റങ്ങള്‍

മേടം രാശിക്കാര്‍ക്ക് 2023-ല്‍ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ആവേശത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പുതി ആളുകളെ കണ്ടുമുട്ടുന്നതിനും അതിലൂടെ കരിയറിലും ബിസിനസിലും പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുന്നു. ഈ വര്‍ഷം ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്ത് കാര്യത്തിനും തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധ വേണം. ജീവിത പങ്കാളിയുടെ പിന്തുണ വളരെ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

 2023- പ്രണയ മാറ്റങ്ങള്‍

2023- പ്രണയ മാറ്റങ്ങള്‍

മേടം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. നിങ്ങള്‍ക്ക് പ്രണയത്തില്‍ വിശ്വസ്തതയും സ്‌നേഹവും ലഭിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വര്‍ഷാവസാനത്തോടെ പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ വിവാഹത്തിനുള്ള സാധ്യതയുണ്ട്. രാഹുവിന്റെയും കേതുവിന്റേയും ഇടപെടലുകള്‍ ഉണ്ടാവുമെന്നതിനാല്‍ പലപ്പഓഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ 2023 ലെ അവസാന മൂന്ന് മാസങ്ങള്‍ മനോഹരമാകും. പങ്കാളിയോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

 2023- വിദ്യാഭ്യാസ മാറ്റങ്ങള്‍

2023- വിദ്യാഭ്യാസ മാറ്റങ്ങള്‍

2023-ല്‍ മേടം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. പഠനത്തിന് വേണ്ടി അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. എല്ലാ പ്രശ്‌നങ്ങളേയും ഇതിലൂടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഏകാഗ്രതയോടെ ചെയ്യുന്ന കാര്യമായതിനാല്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. ഏപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള കാലയളവ് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പഠനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഒക്ടോബറിനും ഡിസംബറിനുമിടയില്‍, വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ സ്വപ്‌നം സഫലമാവുന്നു. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല ഫലമാണ് ഉണ്ടാവുന്നത്.

2023- സാമ്പത്തിക മാറ്റങ്ങള്‍

2023- സാമ്പത്തിക മാറ്റങ്ങള്‍

മേടം രാശിക്കാര്‍ക്ക് 2023-ല്‍ മികച്ച സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ചിലവുകളുടെ കാര്യത്തിലും ഒട്ടും പുറകിലേക്ക് പോവേണ്ടി വരുന്നില്ല. വരുമാനത്തോടൊപ്പം തന്നെ നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കും. പതിനൊന്നാം ഭാവത്തില്‍ ശനിയുടെ സാന്നിദ്ധ്യം നിങ്ങളെ സാമ്പത്തികമായി ശക്തരാക്കുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍പന്ത്രണ്ടാം ഭാവത്തിലെ വ്യാഴം ഏപ്രില്‍ വരെ നിങ്ങളില്‍ വലിയ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഭാവനകളും നടത്തുന്ന വര്‍ഷം കൂടിയാണ്. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ രാഹു പന്ത്രണ്ടാം ഭാവത്തില്‍ പ്രവേശിക്കുമ്പോള്‍ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെങ്കിലും അധികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാവുന്ന ഒരു വര്‍ഷമാണ് 2023.

2023- കുടുംബ മാറ്റങ്ങള്‍

2023- കുടുംബ മാറ്റങ്ങള്‍

മേടം രാശിക്കാര്‍ക്ക് 2023 ആരംഭിക്കുന്നത് തന്നെ കുടുംബജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ വഴിയാണ്. ഈ വര്‍ഷം ജോലിയിലെ തിരക്ക് കാരണം പലപ്പോഴും കുടുംബത്തിന് വേണ്ടി ആവശ്യത്തിന് സമയം ചിലവഴിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും ജോലിയുടെ ഭാഗമായി കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രമിക്കേണ്ടി വരും. ഈ സാഹചര്യം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ പകുതിയോടെ നിങ്ങള്‍ കുടുംബത്തോടൊപ്പം ചേരുന്നു. മേടം രാശിഫലം 2023 പ്രകാരം വീട്ടില്‍ മംഗളകരമായ പല കാര്യങ്ങളും സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പതിനൊന്നാം ഭാവത്തില്‍ ശനിയും ഒന്നാം ഭാവത്തില്‍ വ്യാഴവും പ്രവേശിക്കുന്നതോടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എല്ലാവരോടൊപ്പവും സന്തോഷത്തോടെ ചിലവഴിക്കുന്നതിന് പറ്റിയ സമയമാണ്.

വീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനുംവീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനും

English summary

Aries Horoscope 2023: Aries Varsha Phalam, Aries Yearly Horoscope Predictions In Malayalam

Aries Varsha Phalam 2023 in Malayalam: Here in this article we are sharing Aries yearly horoscope 2023 predictions related to life, love, marriage, career, education, finance, health and more in malayalam. Take a look.
Story first published: Tuesday, November 8, 2022, 14:03 [IST]
X
Desktop Bottom Promotion