Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മകരസംക്രാന്തി 2023: സര്‍വ്വൈശ്വര്യം നല്‍കും കുബേരയോഗം: സൂര്യദൃഷ്ടിയില്‍ 14 മുതല്‍ ജീവിതം മാറും 4 രാശി
പുതുവര്‍ഷം പിറക്കുമ്പോള്‍ തന്നെ അപ്രതീക്ഷിതമായ പല വിധത്തിലുള്ള രാശിമാറ്റവും ഗ്രഹമാറ്റവും സംഭവിക്കുന്നുണ്ട്. ജനുവരി 14-ന് സൂര്യന് മകരം രാശിയിലേക്ക് മാറുന്നു, ജനുവരി 17-ന് ശനി കുംഭം രാശിയിലേക്ക് മാറുന്നു. ഇത്തരത്തില്‍ നിരവധി രാശി മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2023. അത് മാത്രമല്ല ഈ മാറ്റങ്ങള്‍ എല്ലാം തന്നെ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനവും ചെലുത്തുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ നമ്മുടെ ഗുണഫലങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് നാം പലപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഗുണഫലങ്ങള്‍ ദോഷഫലങ്ങളായി മാറുന്നും ഉണ്ട്.

എന്നാല്‍ ജനുവരി 14-ന് സൂര്യന് രാശി മാറി മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസം പൊതുവേ മകര സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. ശനിയും ഈ സമയം മകരം രാശിയില്‍ ഉണ്ടായിരിക്കും. മകരം രാശിയില്‍ സൂര്യനും ശനിയും ചേരുന്നത് ചില രാശിക്കാര്‍ക്ക് അതിഗംഭീര യോഗങ്ങളും ഫലങ്ങളും ഉണ്ടാക്കുന്നു. അതില്‍ ഒന്നാണ് കുബേര യോഗം. ജനുവരി 14 മുതല്‍ 12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്ക് കുബേര യോഗം രൂപപ്പെടുന്നു. ഇത് ചില വലിയ നേട്ടങ്ങള്‍ ഈ രാശിക്കാര്ക്കുണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് കുബേര യോഗം ഉണ്ടാവുന്നത് എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മകരത്തിലേക്കുള്ള സൂര്യന്റെ സംക്രമണം അത്യപൂര്‍വ്വ ഫലങ്ങളാണ് നല്‍കുന്നത്. സാമ്പത്തികമായി നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. പുതിയ വരുമാന സ്രോതസ്സ് ഉണ്ടാവുകയും അത് വഴി ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള യോഗം കാണുന്നു. പരീക്ഷയില്‍ വിജയിക്കുന്നതിനും അവരുടെ കഠിനാധ്വാനത്തിന് ഫലം കാണുന്നതിനും അനുയോജ്യ സമയമാണ് ഇപ്പോഴുള്ളത്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. ഇവരില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ കുബേര യോഗം രൂപം കൊള്ളുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഇവര്‍ക്ക് പല കോണില്‍ നിന്നും പല വിധത്തില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളും അപ്രതീക്ഷിതമായ ഉയര്‍ച്ചയും ലഭിക്കുന്നു. ജോലി സംബന്ധമായ കരാറുകള്‍ പുതുക്കുന്നതിനും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും അനുകൂല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നത് അനുകൂല ഫലം നല്കുന്നു. മാത്രമല്ല നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. കുബേര യോഗത്തിന്റെ ഫലങ്ങള്‍ ഇവരിലുണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കുബേര യോഗം ഉണ്ടാവുന്ന ഒരു സമയമാണ് സൂര്യന്റെ മകരം രാശി സംക്രമണം. ഈ സമയം അപ്രതീക്ഷിതമായ പല വിധത്തിലുള്ള മാറ്റങ്ങളും ധനു രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് വിപുലീകരിക്കുന്നതിനും ധനനേട്ടത്തോടേയും അപ്രതീക്ഷിത ലാഭത്തോടേയും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. മത്സരത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തില്‍ വിജയം നേടുന്നതിന് സാധിക്കുന്നു. പരീക്ഷയില്‍ അവര്‍ക്ക് ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്താന്‍ സാധിക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുബേരയോഗത്തിന്റെ ഫലമായി കുബേരന്റെ അനുഗ്രഹം ഈ രാശിക്കാരില്‍ നിലനില്ക്കുന്നു. ഒരു തരത്തിലും ഇവരുടെ ജീവിതത്തില്‍ മകരസംക്രാന്തി ദിനത്തില്‍ അല്ലെങ്കില്‍ സൂര്യന്റെ മകരം രാശി സംക്രമണത്തില്‍ മോശം ഫലങ്ങള്‍ ഉണ്ടാവുന്നില്ല.

മകരം രാശി
മകരം രാശിയിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇത്. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച ഫലം ഉണ്ടാവുന്ന ഒരു സമയമാണ്. ധനലാഭം പല കോണില്‍ നിന്നും ലഭിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ ധനലാഭം നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് ഈ സംക്രമണം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ വളരെ അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് രണ്ടാമത് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. മകരം രാശിക്കാരെ തേടി അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവുന്ന ഒരു സമയം തന്നെയാണ് ഈ സംക്രമണം.
Most read:കുബേരന്റെ അനുഗ്രഹം : ഈ രാശിക്കാര്‍ എങ്ങനെപോയാലും പണക്കാരാവും
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
