Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ആയില്യം നക്ഷത്രത്തില്‍ രണ്ട് ശക്തിഗ്രഹ സംയോഗം; 4 രാശിക്ക് ഇത് ഭാഗ്യോദയ കാലം
ജ്യോതിഷപ്രകാരം ഒരു തീവ്ര നക്ഷത്രമാണ് ആയില്യം. ഇതിന്റെ ചിഹ്നം ഒരു സര്‍പ്പമാണ്. ബുധന്‍ ഭരിക്കുന്ന ആയില്യം നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ വളരെ ബുദ്ധിയുള്ളവരായിരിക്കുമെന്ന് പറയുന്നു. ഗ്രഹങ്ങളുടെ ചലനം ഓരോ മനുഷ്യജീവിതത്തെയും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കും.
ഓഗസ്റ്റ് 7ന് ആയില്യം നക്ഷത്രത്തില്‍ സൂര്യനും ശുക്രനും സംയോജിക്കുന്നു. രണ്ട് ശക്തി ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ജ്യോതിഷത്തില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആയില്യം നക്ഷത്രത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ചില രാശിക്കാര്‍ക്ക് നല്ല നാളുകള്‍ സമ്മാനിക്കും. ഈ 4 രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകാലമായിരിക്കും.

മേടം
ആയില്യം നക്ഷത്രത്തില്‍ സൂര്യനും ശുക്രനും കൂടിച്ചേരുന്നതിനാല്‍ ഈ സമയം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. സൂര്യനും ശുക്രനും നിങ്ങളുടെ 10ാം ഭാവം നോക്കും. അതിനാല്‍, ഈ കാലയളവില്‍ ആരംഭിക്കുന്ന ഏതൊരു ജോലിയും സംരംഭവും നിങ്ങള്‍ക്ക് വലിയ നേട്ടം നല്‍കും. പണമോ സമ്പത്തോ നിങ്ങളുടെ വഴിക്ക് തേടിവരും. ബിസിനസുകാര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിച്ചേക്കാം. ഈ യോഗ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസും തുടങ്ങാനാകും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിക്കും. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. സൂര്യനും ശുക്രനും സാമ്പത്തിക സമൃദ്ധി നല്കി നിങ്ങളെ അനുഗ്രഹിക്കും.
മിഥുനം
ആയില്യം നക്ഷത്രത്തിലെ ഈ സൂര്യ-ശുക്ര സംയോജനം നിങ്ങളെ നല്ല നേതൃഗുണങ്ങളുള്ള വ്യക്തികളാക്കും. ഭരണപരമായ പ്രവര്‍ത്തനങ്ങളിലും നല്ലത് ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംയോജനം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ ആഡംബര ജീവിതം നയിക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യും. സാമ്പത്തികമായി നിങ്ങള്‍ സ്ഥിരതയുള്ളവരായിരിക്കും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന് രണ്ടാം ഭാവാധിപനാണ്. ഇത് നിങ്ങളുടെ ഒന്നാം ഭാവത്തില്‍ സ്ഥാനം പിടിക്കും. ശുക്രന് നാലാമത്തെയും പതിനൊന്നാമത്തെയും വീടിനെ ഭരിക്കുന്നു. നിങ്ങള്‍ക്ക് ഈ സമയം മൊത്തത്തില്‍ പോസിറ്റിവിറ്റി അനുഭവപ്പെടും. രണ്ടാം ഭാവാധിപനും 11-ാം ഭാവാധിപനും ഒന്നാം ഭാവത്തില്‍ കൂടിച്ചേര്‍ന്ന് മഹാലക്ഷ്മിയോഗം ഉണ്ടാക്കുന്നു.
നിങ്ങളുടെ ജാതകത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും ശക്തിയും സ്ഥാനവും അടിസ്ഥാനമാക്കി ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ സമ്പത്ത് ലഭിക്കും. നിങ്ങളുടെ ബുദ്ധിയും അറിവും സമര്‍ത്ഥമായി ഉപയോഗിച്ച് പണം സമ്പാദിക്കും. നിങ്ങള്‍ കൈ വയ്ക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ വിജയിക്കും. ഇതൊരു സുവര്‍ണ്ണാവസരമാണ്, അതിനാല്‍ നിങ്ങള്‍ വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഇത് ഒരു നല്ല സമയമാണ്. നിങ്ങളുടെ ചിന്താഗതികള്‍ വളരും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് ബിസിനസ്സില്‍ വലിയ വരുമാനം നേടാന്‍ കഴിഞ്ഞേക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള വലിയ യോഗമാണിത്. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പത്താം ഭാവാധിപന് 9-ാം ഭാവത്തിലേക്ക് വരുന്നതിനാല്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും സഹായത്തോടെ നിങ്ങള്‍ക്ക് ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ പിതാവിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മറ്റ് ഗ്രഹ സ്ഥാനങ്ങള്‍ പിന്തുണച്ചാല്‍ വിദേശത്തേക്ക് പോകാനോ ദൂരയാത്ര ചെയ്യാനോ സാധ്യതയുണ്ട്.
പരിഹാരങ്ങള്‍
* ഞായറാഴ്ചകളില്‍ ശര്‍ക്കര, ഗോതമ്പ്, ചെമ്പ് എന്നിവ ദാനം ചെയ്യുക.
* വെള്ളിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുക
* ലക്ഷ്മി ദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക, പാവപ്പെട്ടവര്‍ക്ക് പായസം ദാനം ചെയ്യുക
* ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തുളസി ചെടി നനയ്ക്കുക.
* ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക
* ചുവപ്പും ഓറഞ്ചും നിറത്തിലുള്ള വസ്ത്രം ധരിക്കുക ധരിക്കുക.
* ദിവസവും ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ചുവന്ന റോസാദളങ്ങള്‍ ചേര്‍ത്ത് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക.



Click it and Unblock the Notifications
