Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
എവിടെത്തൊട്ടാലും വിജയം, സര്‍വ്വതിലും നേട്ടം; നീചഭംഗ രാജയോഗം ഭാഗ്യം നല്കുന്ന 3 രാശി
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്കും നീങ്ങുന്നു. അവയുടെ സംക്രമണം മുതല്‍ ചലനങ്ങള്‍ വരെ, ഇത് 12 രാശിചിഹ്നങ്ങളിലെ ആളുകളെയും ബാധിക്കുന്നു. ഗ്രഹങ്ങളുടെ മാറ്റങ്ങളും ചലനങ്ങളും മൂലമാണ് പല യോഗങ്ങളും രൂപപ്പെടുന്നത്. അവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തും പ്രകടമാകുന്നു. സൂര്യന് തുലാം രാശിയില്‍ സംക്രമിച്ചതിനാല്‍ ഈ സമയം നീചഭംഗ രാജയോഗ രൂപം കൊള്ളുന്നു.
സൂര്യന്റെ ഈ സംക്രമണം 12 രാശികളേയും സ്വാധീനിക്കും. എന്നിരുന്നാലും, ഇത് ചിലര്‍ക്ക് വളരെയേറെ ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ സമയത്ത്, പണം സമ്പാദിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും. നീചഭംഗ രാജയോഗം ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി
തുലാം രാശിയില്‍ സൂര്യന്റെ സംക്രമണം കന്നിരാശിയില്‍ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ രാശിമാറ്റം കന്നി രാശിക്കാരുടെ ഭാഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി ഉണ്ടായേക്കാം. കയ്യില്‍ പണ വന്നുചേരും. ജോലി ചെയ്യുന്നവര്‍ക്ക് സമയം ശുഭകരമാണ്. കന്നി രാശിക്കാര്‍ക്ക് ഈ സമയം സ്ഥാനമാനങ്ങളും ലഭിച്ചേക്കാം. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പണം വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് ഉടന്‍ തിരികെ ലഭിക്കും. കന്നി രാശിക്കാരുടെ ഭാഗ്യം ഈ സമയം മാറുമെന്ന് വ്യക്തമാണ്.
ധനു
നീചഭംഗ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നേക്കാം. പണത്തിന്റെ വരവോടെ അനുഗ്രഹങ്ങളും വര്‍ദ്ധിക്കും. ഏത് ഇടപാടിലും നല്ല ലാഭം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ആളുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കരിയറിന് ഈ സമയം നല്ലതായിരിക്കും. കുറഞ്ഞ അധ്വാനത്തിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനം ഉണ്ടാകും.
മകരം
ഒക്ടോബര്‍ 18ന് സൂര്യരാശിയില്‍ മാറ്റം ഉണ്ടാകും. ഈ മാറ്റം മകരം രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുത്തും. നീചഭംഗ രാജയോഗം മൂലം നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഇതുകൂടാതെ ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ആത്മവിശ്വാസത്തിന്റെ ശക്തിയാല്‍ നിങ്ങളുടെ കാഴ്ചപ്പാടുകളോട് ആരും അംഗീകരിക്കും. കഠിനാധ്വാനം ഫലം ചെയ്യും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്ന സന്താനങ്ങള്‍ വിജയം കൈവരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
