Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യന്റെ രാശിമാറ്റം ഭാഗ്യം നല്‍കുന്നത് ഈ രാശിക്കാര്‍ക്ക്
നവഗ്രഹങ്ങളുടെ രാജാവായി സൂര്യദേവനെ കണക്കാക്കുന്നു. ഇടയ്ക്കിടെ സൂര്യന് തന്റെ രാശി മാറ്റിക്കൊണ്ടിരിക്കും. രാശിചക്രത്തിന്റെ ഈ മാറ്റത്തെ സംക്രമണം എന്ന് വിളിക്കുന്നു. സൂര്യദേവന് ഒക്ടോബര്‍ 17 ന് തുലാം രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. 2021 നവംബര്‍ 16 വരെ സൂര്യന് ഈ രാശിയില്‍ തുടരും. ഈ സംക്രമണ കാലഘട്ടം നിരവധി രാശിചിഹ്നങ്ങള്‍ക്ക് സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കാന്‍ പോകുന്നു.
ഈ സംക്രമണ കാലയളവില്‍, ചില രാശിചിഹ്നങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. അതേസമയം, ചില രാശിക്കാര്‍ക്ക് ഈ സമയം വെല്ലുവിളിയായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ സംക്രമം പ്രയോജനകരമാകുന്നതെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇതില്‍ നിങ്ങളുടെ രാശിചിഹ്നവുമുണ്ടോ എന്ന് നോക്കൂ.

ധനു
കുടുംബ ജീവിതത്തില്‍ നല്ല സമയം ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത്, വീട്ടിലെ മുതിര്‍ന്നവര്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങളെ നയിക്കും. ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഈ കാലയളവില്‍ വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഈ സംക്രമണ കാലഘട്ടത്തില്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്.

മകരം
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചേക്കാം. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോഴ്സ് ചെയ്യാനും പദ്ധതിയിടാം. ഈ സമയത്ത്, അച്ഛനുമായുള്ള ബന്ധത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ഈ പിരിമുറുക്കം മറികടക്കാന്‍ നിങ്ങള്‍ നിരന്തരമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് സൂര്യന്റെ സംക്രമണ കാലയളവില്‍ അവരുടെ കരിയറില്‍ ഉയര്‍ച്ച ലഭിക്കും.

ചിങ്ങം
കഴിഞ്ഞ കുറച്ച് കാലമായി തുടരുന്ന ആരോഗ്യപ്രശ്നം മാറും. എങ്കിലും ചില ആരോഗ്യ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ സംക്രമണ കാലയളവില്‍ വ്യാപാരികള്‍ക്ക് സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം വര്‍ദ്ധിക്കുകയും അവര്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ഈ കാലയളവില്‍ ശത്രുക്കളുമായി ജാഗ്രത പാലിക്കുക. നിങ്ങളുടെ ഇണയുമായുള്ള ബന്ധം ഈ കാലയളവില്‍ ശക്തമാകും.

മീനം
ഈ കാലയളവില്‍ പൂര്‍വ്വിക സ്വത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നുമുള്ള നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ വിവാഹത്തിന് യോഗ്യമായവര്ക്ക് ചില നല്ല ബന്ധങ്ങള്‍ വന്നേക്കാം. വീട്ടിലെ ആളുകളുമായി നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. ഈ രാശിയിലുള്ള ആളുകള്‍ക്ക് ജോലി മേഖലയില്‍ പുരോഗതിയുണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കും.

തുലാം
ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും കൂടാതെ നിങ്ങളുടെ പദ്ധതികളും പൂര്‍ത്തിയാകും. ഈ സമയത്ത്, പ്രണയ ജീവിതം കൂടുതല്‍ ശക്തമാകും. വിദേശത്തും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

മിഥുനം
ഈ സംക്രമണ കാലയളവില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായേക്കാം. എന്നിരുന്നാലും, വിദ്യാര്‍ത്ഥകള്‍ക്ക് പഠനത്തില്‍ താല്പര്യമുണ്ടാകും. വിദേശത്ത് പഠിക്കാനും യോഗമുണ്ടാകും. പ്രണയകാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.



Click it and Unblock the Notifications
