Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മരണഭയവും കഠിനദോഷങ്ങളും: സര്‍വ്വദുരിതകാരണമായ ഏഴരശനിയില്‍ നിന്ന് ജനുവരി 14-ന് മോചനം
മകര സംക്രാന്തി ദിനത്തില്‍ ഏഴര ശനി, കണ്ടകശനി ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പ്രതിവിധികള്‍ നമുക്ക് ചെയ്യാവുന്നതാണ്. മകര സംക്രാന്തി വളരെയധികം പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. കേരളത്തില്‍ ഈ ദിനത്തില്‍ മകരവിളക്ക് ദിനമായി ആചരിക്കുന്നു. വിവിധ ആചാരങ്ങളും പാരമ്പര്യങ്ങളും ആണ് മകര സംക്രാന്തി ദിനം ആഘോഷിക്കുന്നതിന് വേണ്ടി മുന്നിട്ട് നില്‍ക്കുന്നത്. സൂര്യന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നത് ജനുവരി 14-നാണ്. ഈ ദിനത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കണ്ടകശനി, ശനിദോഷ പരിഹാരത്തിന് വേണ്ടി മകര സംക്രാന്തി ദിനത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് നമുക്ക് പ്രാധാന്യം നല്‍കാം. ഇത് ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ ഒരു പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ഈ പരിഹാരമാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ നിന്ന് ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും ഈ ദിനം ചില പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. മകര സംക്രാന്തി ദിനത്തില്‍ ശനിദോഷ നിവാരണത്തിന് വേണ്ടി നാം എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

മകര സംക്രാന്തി
2023 ജനുവരി 14 ന് രാവിലെ 8:21 ന് സൂര്യന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ തിഥിയുടെ മാറ്റങ്ങള്‍ അനുസരിച്ച് ജനുവരി 14-15 ദിനങ്ങളില്‍ മകര സംക്രാന്തി ആഘോഷിക്കപ്പെടുന്നു. മകര സംക്രാന്തി ദിനത്തില്‍ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ശനിദോഷ നിവാരണത്തിനും വേണ്ടി ചില കാര്യങ്ങള്‍ പ്രത്യേകം അനുവര്‍ത്തിക്കേണ്ടതുണ്ട്. ഈ ദിനത്തില്‍ കറുത്ത എള്ള് ദാനം ചെയ്യുന്നത് ശനിദോഷത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ശനിദേവനെ ആരാധിക്കുന്നതിനും ശനീശ്വര മന്ത്രങ്ങള്‍ ജപിക്കുന്നതും ശനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു.

സൂര്യപുത്രന്‍ ശനി
സൂര്യപുത്രാണ് ശനി, എന്നാല്‍ ശനിയും സൂര്യനും ശത്രുക്കളാണ്. എങ്കിലും ഐതിഹ്യം ഇപ്രകാരമാണ്. മകര സംക്രാന്തി ദിനത്തില്‍ ശനി സൂര്യന്റെ ഗൃഹത്തിലെത്തുകയും സൂര്യന് തന്റെ പുത്രനെ സമ്പത്തും ഐശ്വര്യവും നല്കി അനുഗ്രഹിക്കുകയും ചെയ്തു എന്നൊണ് വിശ്വാസം. അതുകൊണ്ടാണ് മകര സംക്രാന്തി ദിനത്തില്‍ ശനിയുടെയും സൂര്യന്റേയും ശത്രുത നിലനില്ക്കാത്തത് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ ദിനത്തില്‍ ശനിക്ക് പ്രിയപ്പെട്ട കറുത്ത എള്ള് കൊണ്ട് പൂജ നടത്തുന്നത് ശനിദോഷങ്ങളെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. ശനി പൂജയില്‍ കറുത്ത എള്ളിന്റെ ഉപയോഗം അത്യാവശ്യമാണ്. അതുകൊണ്ടാണ് മകരസംക്രാന്തിയില്‍ ശനിയെ സൂര്യനോടൊപ്പം കറുത്ത എള്ള് കൊണ്ട് ആരാധിക്കുന്നത്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരെ ശനി അനുഗ്രഹിക്കുകയും കണ്ടകശനി ഏഴര ശനി ദോഷത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.

ശനിയെ ആരാധിക്കുമ്പോള്‍
മകര സംക്രാന്തി ദിനത്തില്‍ ശനിയെ ആരാധിക്കുമ്പോള്‍ നാം വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓം ശനീശ്വരായ നമ: എന്ന മന്ത്രം ജപിച്ച് കറുപ്പോ നീലയോ വസ്ത്രമുടുത്ത് വേണം ശനിയെ പ്രാര്‍ത്ഥിക്കാന്‍. ഇത് കൂടാതെ ഈ ദിനത്തില്‍ ശനിയുടെ വാഹമായ കാക്കക്ക് ഭക്ഷണം നല്‍കുന്നതും പുണ്യമായാണ് കണക്കാക്കുന്നത്. ഇതെല്ലാം നിങ്ങളുടെ ശനിദോഷത്തെ പാടേ നീക്കുകയും ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളില്‍ പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കര്‍മ്മഗ്രഹമാണ് ശനി എന്നത് കൊണ്ട് തന്നെ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലമാണ് ശനി നമുക്ക് നല്‍കുന്നത്. ജനുവരി 17-ന് മകരം രാശിയില്‍ നിന്ന് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് 30 വര്‍ഷത്തിന് ശേഷം പ്രവേശിക്കുന്നു.

എന്താണ് ഏഴരശനി
ശനിദശ സാധാരണയായി 19 വര്‍ഷമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ ഏഴര ശനി എന്ന് പറയുന്നത് ഏഴര വര്‍ഷക്കാലം നിലനില്‍ക്കുന്നതാണ്. ഏഴര ശനിയുള്ള വ്യക്തിക്ക് അവരുടെ ജാതകത്തില്‍ ചന്ദ്രന് നില്ക്കുന്ന രാശിയുടെ പന്ത്രണ്ടിലും ഒന്നിലും രണ്ടിലും ശനി സഞ്ചരിക്കുന്നതിനെയാണ് ഏഴരശനി എന്ന് പറയുന്നത്. വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ് എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. സാമ്പത്തിക നഷ്ടവും മനപ്രയാസവും പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം കൊണ്ടും ഉഴലുന്ന ഒരു സമയമാണ് എന്നതാണ് സത്യം. മാനസിക സന്തോഷത്തെയാണ് ഏഴരശനി ബാധിച്ചാല്‍ ശനി ആദ്യം പിടികൂടുന്നത്. നിങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിനുള്ള കഴിവ് പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.

ദോഷപരിഹാരങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ ഏഴരശനി ദോഷത്തെ അകറ്റുന്നതിന് വേണ്ടി എല്ലാ നക്ഷത്രക്കാരും അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഉപവാസം അനുഷ്ഠിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് തുടര്‍ച്ചയായി വരുന്ന ശനിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കാം. മകര സംക്രാന്തി ദിനത്തില്‍ എള്ള് തിരി കത്തിക്കുന്നതും നിങ്ങളുടെ ഏഴരശനി, കണ്ടക ശനി ദോഷങ്ങളെ ഇല്ലാതാക്കുന്നു. എള്ളെണ്ണ കൊണ്ട് എള്ള് കെട്ടി കിഴിയാക്കിയ തിരി കത്തിക്കുന്നതാണ് ഇത്. ഹനുമാനെ ആരാധിക്കുന്നതും അവില് വടമാല വെറ്റില മാല എന്നിവ സമര്‍പ്പിക്കുന്നതും ശനിദോഷത്തെ ചെറുക്കുന്നു.

മന്ത്രത്തില്‍ പരിഹാരം
ശനിദോഷത്തെ പരിഹരിക്കുന്നതിനും ഏഴരശനിയെ പാടെ അകറ്റി ജീവിതത്തില്‍ സന്തോഷം തിരിച്ച് പിടിക്കുന്നതിനും വേണ്ടി 108 തവണ മന്ത്രം ജപിക്കാവുന്നതാണ്. ഇത് ദിവസവും ജപിക്കുന്നത് നല്ലതാണ് .എന്നാല്‍ ദിവസവും ജപിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ മകര സംക്രാന്തി ദിനത്തിലും ശനിയാഴ്ച ദിനങ്ങളിലും ജപിക്കണം. ഈ മന്ത്രം ജപിക്കുന്നതിലൂടെ ശനിയുടെ എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.
നീലാഞ്ജന സമഭാസം
രവിപുത്രം യമഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തവം നമാമ്യേ ശനീശ്വരം
Most read:ജനുവരി 17-ന് ശനി കുംഭത്തില്‍: ഏഴരശനിയില്‍ ഉഴലും 3 രാശിക്കാര്‍: ചിന്താശേഷി ചിന്നഭിന്നം
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications