Latest Updates
-
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ!
ഏപ്രില്‍ 2023-ലെ ആദ്യ സൂര്യഗ്രഹണം: 12 രാശിയില്‍ ഗ്രഹണത്തില്‍ വീണു പോവും രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20-നാണ് സംഭവിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യന് മേടം രാശിയില്‍ ആയിരിക്കും. ഗ്രഹണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പൂര്‍ണമായ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ചിലരില്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ ചിലരില്‍ അത് ദോഷഫലങ്ങളാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണമാണ് ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്. ഗ്രഹണ സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ അത് നിങ്ങളില്‍ കൂടുതല്‍ അനുകൂല പ്രതികൂല ഫലങ്ങളിലേക്ക് എത്തിക്കുന്നു.

ജ്യോതിഷവും ജ്യോതിശാസ്ത്രപരമായും ഗ്രഹണത്തിനുള്ള പങ്ക് നിസ്സാരമല്ല. ചിലരില്‍ സൃഷ്ടിക്കുന്ന പ്രശ്നം ചിലരില്‍ ഗുണഫലങ്ങളാണ് നല്‍കുന്നത്. 12 രാശിക്കാരുടേയും ഗ്രഹണ സമയത്തെ ഫലങ്ങള്‍ എപ്രകാരം ആണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. എന്ന് മാത്രമല്ല ജീവിതം നിങ്ങളെ എപ്രകാരം മാറ്റുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
മേടം രാശി

മേടം രാശിക്കാര്‍ക്ക് ഗ്രഹണ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. താടിയെല്ലിന്റെ പ്രശ്നങ്ങളോ കണ്ണിന് പ്രശ്നമോ അനുഭവപ്പെടുന്നു. സാമ്പത്തികമായി അപ്രതീക്ഷിത ചിലവുകള്‍ പ്രതീക്ഷിക്കാം. എങ്കിലും പൊതുവേ ഗുണനാഭുവങ്ങളും ഈ സമയം ഉണ്ടാവുന്നു. യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. സമ്പത്തിനെക്കുറിച്ച് അല്പം ജാഗ്രത പാലിക്കേണ്ടതാണ്. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വായ്പയെടുക്കുന്നതിലൂടെ ജീവിതം മാറി മറിയുന്നു. ചിലവേറിയ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ ക്ഷേമം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പലപ്പോഴും വൈകാരികമായി പല കാര്യങ്ങളോടും പ്രതികരിക്കുന്നവര്‍ ആയിരിക്കും. സമ്മര്‍ദ്ദത്തില്‍ തിടുക്കപ്പെട്ട് കാര്യങ്ങള്‍ ചെയ്യരുത്. സൂര്യ ഗ്രഹണ സമയം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് ജാഗ്രത പാലിക്കേണ്ടതാണ്. വൈകാരികമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കുട്ടികളുടെ കാര്യത്തില്‍ മികച്ച സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം.
മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. എന്നാലും ഗുുതരമല്ലാത്ത പ്രശ്നങ്ങളാണ് ഉണ്ടാനുന്നത്. കുടുംബത്തിലുള്ളവര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചേക്കാം. മിഥുന രാശിക്കാര്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അപവാദം കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനവും പുരോഗതിയും ഉണ്ടാവുന്ന സമയമാണ് ഈ സമയം. വസ്തുവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. പുതിയ വസ്തു വാങ്ങുന്നതിനും പഴയത് വില്‍ക്കുന്നതിനും അനുയോജ്യമായ സമയമാണ്. തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്നു. എങ്കിലും സമചിത്തതയോടെ എല്ലാത്തിനേയും നേരിടുക. മക്കളും മരുമക്കളും നല്ല രീതിയില്‍ തന്നെ മികച്ചബന്ധത്തോടെ മുന്നോട്ട് പോവുന്നു. വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് അനുകൂലമായി മാറാവുന്ന ഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. ജീവിതത്തിലെ സന്തോഷത്തിന്റെ ഏറ്റവും അനുകൂലമായ നിമിഷങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ഗ്രഹണം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും നിറക്കുന്ന അവസരം കൂടിയാണ് ഇതിലൂടെ ഉണ്ടാവുന്നത്.
കന്നിരാശി

കന്നി രാശിക്കാരില്‍ ഗ്രഹണം സമ്മര്‍ദ്ദം, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ നിറക്കുന്നു. ഒരുതരത്തിലും കന്നി രാശിക്കാര്‍ക്ക് ഗ്രഹണം ഗുണം ചെയ്യില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്ക്കുന്നു. ചിലവുകള്‍ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. പുതിയ ശ്രമങ്ങളില്‍ വിജയിക്കുമെങ്കിലും അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. എന്നാല്‍ നിലവിലലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.
തുലാം രാശി

തുലാം രാശിക്കാര്‍ക്ക് സ്വത്ത് സംബന്ധമായ ആശയക്കുഴപ്പം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നു. ശസ്ത്രക്രിയകളും മറ്റും ചെയ്യുന്നതിനുള്ള സാഹചര്യം വന്നു ചേരും. ദഹന പ്രശ്നങ്ങള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് നിര്‍ണായക രേഖകള്‍ ഒപ്പിടുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. പ്രോപ്പര്‍ട്ടി നിക്ഷേപത്തിന് ഏറ്റവും മികച്ച സമയമാണ്. ചിലവുകള്‍ നിങ്ങള്‍ക്ക് വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് പണം സമ്പാദിക്കുന്നതിനുള്ള അവസരം ഉണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നുള്ള ഭാവി ലാഭം അനുകൂലമായേക്കാം.
ധനു രാശി
Most read: വിഷുഫലം 2023: 12 രാശിക്കാര്‍ക്കും മേടം 1 മുതല്‍ ഒരു വര്‍ഷത്തെ സമ്പൂര്‍ണ ഗുണദോഷ ഫലം

ധനു രാശിക്കാര്‍ക്ക് ഗ്രഹണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ധനു രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. താമസം ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. മാതാപിതാക്കളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സമ്മര്‍ദ്ദം നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ അനുകൂലമായ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.
മകരം രാശി

മകരം രാശിക്കാര്‍ക്ക് ഗ്രഹണം അല്പം ദോഷം നല്‍കുന്നതാണ്. ഇളയ സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ജീവിതം അല്പം തടസ്സം ഉണ്ടാക്കുന്നു. കുട്ടികളുണ്ടാവുന്നതിന് അനുകൂല സാഹചര്യമായിരിക്കും. ദാമ്പത്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സഹോദരങ്ങള്‍ പലപ്പോഴും നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരാന്‍ ശ്രമിക്കുമെങ്കിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.
കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ഇത് പലപ്പോഴും വിചിത്രമായ പല അനുഭവങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗ്രഹണ സമയം ശ്രദ്ധിക്കണം. സഹോദരന്മാര്ക്കൊപ്പം ധാരാളം സമയം ചിലവഴിക്കേണ്ടതായി വരുന്നു. അവിവിഹിതര്ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പുതിയ നിക്ഷേപം പലപ്പോഴും ഫലത്തില്‍ നഷ്ടത്തിലേക്ക് എത്തുന്നു. ജീവിതത്തില്‍ കൂടുതല്‍ പിരിമുറുക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി

മീനം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ അനന്തരഫലങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ പലതും പരിഹരിക്കപ്പെടുന്നു. വസ്തുവകകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കുന്നതിന് അനുകൂലമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. സൂര്യഗ്രഹണത്തിന്റെ സ്വാധീനത്തില്‍ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ആരോഗ്യം പ്രതിസന്ധിയില്‍ പെടുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.



Click it and Unblock the Notifications
