വിഷുഫലം 2023: 12 രാശിക്കാര്‍ക്കും മേടം 1 മുതല്‍ ഒരു വര്‍ഷത്തെ സമ്പൂര്‍ണ ഗുണദോഷ ഫലം

സൂര്യന്റെ മേടം രാശി സംക്രമം അടിസ്ഥാനമാക്കിയാണ് വിഷുസംക്രമം കണക്കാക്കുന്നത്. വിഷു എന്ന് പറയുന്നത് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്ന ഒരു ഓര്‍മ്മയായാണ് നമുക്കേവര്‍ക്കും അനുഭവപ്പെടുന്നതും. ജ്യോതിശാസ്ത്രത്തിനും വിഷുഫലം നിരവധി അനുകൂല പ്രതികൂല മാറ്റങ്ങള്‍ നല്‍കുന്നു. ഈ വര്‍ഷത്തെ വിഷുഫലം അനുസരിച്ച് ആര്‍ക്കൊക്കെയാണ് ജീവിതത്തില്‍ സന്തോഷവും ആരൊക്കെയാണ് ജീവിതത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

vishu

ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് പൊതുവായി 12 രാശിക്കാര്‍ക്കും ഉണ്ടാവുന്ന ഫലങ്ങളെക്കുറിച്ചാണ്. ജനിച്ച വര്‍ഷവും സമയവും നാഴികയും വിനാഴികയും എല്ലാം നോക്കിയാല്‍ ഈ ഗുണദോഷ ഫലങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ രാശിക്കാരും അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മേടം രാശി

vishu

മേടം രാശിക്കാര്‍ക്ക് വിഷുഫലം എപ്രകാരം മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം. ഇവരില്‍ കര്‍മ്മരംഗത്ത് ചെറിയ തരത്തിലുള്ള മാറ്റങ്ങള്‍ വന്നേക്കാം. ജോലിയില്‍ അസ്വാരസ്യം ഉണ്ടാവുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ വേണം ജോലിയുടെ കാര്യത്തില്‍ മുന്നോട്ട് പോവുന്നതിന്. എന്നാല്‍ ജോലിയൊഴികേയുള്ള ബാക്കി കാര്യങ്ങളില്‍ വളരെയധികം ഗുണപ്രദമായ ഫലങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലമായ മാറ്റത്തിലൂടെ കടന്നു പോവുന്ന സമയമാണ്. കാര്യസാധ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാല സംബന്ധമായ അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകളില്‍ പലതും സഫലീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പക്വതയോടെയും സമചിത്തതയോടേയും ഓരോ കാര്യത്തേയും സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവം രാശി

vishu

ഇടവം രാശിക്കാര്‍ക്ക് വിഷുഫലം പറയുന്നത് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്നതാണ്. എങ്കിലും അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികമായും തൊഴില്‍പരമായും വളരെ അനുകൂലമായ സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. യാത്രയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് ധാരാളം സമ്മാനങ്ങള്‍ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ പ്രണയ വിവാഹത്തിന് അനുകൂലമായ സമയമാണ്. എങ്കിലും എന്ത് തീരുമാനം എടുക്കുമ്പോഴും അല്‍പം ശ്രദ്ധയോടേയും ആലോചിച്ചും ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി

vishu

മിഥുനം രാശിക്കാര്‍ക്ക് അവരുടെ വിഷുഫലം പറയുന്നത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നാണ്. വിദേശത്ത് ജോലിക്കുള്ള അവസരങ്ങള്‍ ലഭിക്കുന്നു. യാത്രകള്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആളുകളുടെ സഹകരണവും സഹവര്‍ത്തിത്തവും ജോലിയിലും നിങ്ങളെ തേടി വരുന്നു. പൊതുവേ അനുകൂലഫലങ്ങള്‍ ലഭിക്കുന്ന വര്‍ഷമാണ് ഈ വിഷുവര്‍ഷം. പ്രിയപ്പെട്ടവരുടെ വിയോഗം മാനസിക സമ്മര്‍ദ്ദം നല്‍കുന്നു. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ പൊതുവേ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയം തന്നെയായിരിക്കും.

കര്‍ക്കിടകം രാശി

vishu

കര്‍ക്കിടകം രാശിക്കാര്‍ക്ക് വിഷുഫലം പറയുന്നത് അവരുടെ ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതാണ്. സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥരുടേയും പിന്തുണ പല കാര്യങ്ങളിലും നിങ്ങളെ തുണക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. ജോലിയില്‍ അനുകൂലമായ സ്ഥലം മാറ്റവും ശമ്പള വര്‍ദ്ധനവും പ്രമോഷനും ഉണ്ടാവാം. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമാണ്. വിദേശ ജോലിക്കുള്ള സാധ്യത കാണുന്നു. അച്ഛനില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. യാത്രകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. രോഗം , കടം എന്നിവയില്‍ നിന്ന് മോചനം ലഭിക്കുന്നതിന് വിഷു വര്‍ഷം സഹായിക്കുന്നു.

ചിങ്ങം രാശി

vishu

ചിങ്ങം രാശിക്കാര്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും മേടം 1 മുതല്‍ അതില്‍ നിന്നെല്ലാം മാറ്റം വരുന്നതിനും ജീവിതത്തില്‍ സന്തോഷം തിരികെ പിടിക്കുന്നതിനും സാധിക്കുന്നു. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നു. പല പഴയ സുഹൃത്തുക്കളും നിങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. കലാകായിക രംഗത്തുള്ള പ്രശസ്തി വര്‍ദ്ധിക്കുന്നു. വിദേശത്ത് ജോലി സാധ്യത കാണുന്നു. മാത്രമല്ല ഇതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ അനുകൂലമായ നിരവധി ഫലങ്ങള്‍ വിഷു നല്‍കുന്നു ചിങ്ങം രാശിക്കാര്‍ക്ക്. ബന്ധുക്കളുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നു. സുഹൃത്തുക്കളും നിങ്ങളെ സഹായിക്കുന്നു. വിനോദയാത്രക്കുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നു.

കന്നിരാശി

vishu

കന്നി രാശിക്കാര്‍ക്ക് വിഷുഫലം അനുകൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. വേണ്ടപ്പെട്ട യാത്രകളിലൂടെ ഇവര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. പലപ്പോഴും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ യാത്രകള്‍ അനുകൂലമായി വരാം. പല കാര്യങ്ങള്‍ക്കും കൃത്യനിഷ്ഠ ഉണ്ടാവുന്നു. വ്യക്തികള്‍ക്ക് പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ വിഷുഫലം നല്‍കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളും വിവിധ കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വന്നേക്കാം. എല്ലാ തരത്തിലും അനുകൂല ഫലങ്ങളോടെ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം തന്നെയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. എങ്കിലും നേത്രരോഗ സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രായാധിക്യം നിങ്ങളെ അലട്ടുന്നു. ശാരീരിക അസ്വസ്ഥതകളെ ശ്രദ്ധിക്കണം.

തുലാം രാശി

vishu

തുലാം രാശിക്കാര്‍ക്ക് സമ്മിശ്രഫലമാണ് നല്‍കുന്നത്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിലൂടെ അത് നിങ്ങളുടെ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായും നിങ്ങള്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. കടം വാങ്ങിച്ചത് തിരിച്ച് കൊടുക്കുന്നതിന് സാധിക്കുന്നു. പുതിയ ബിസിനസിലേക്കുള്ള ചുവട് വെപ്പിന് അനുകൂലമായ സമയമാണ്. പല വിധത്തിലുള്ള യാത്രകളും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേതും ആയി മാറുന്നു. എങ്കിലും ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ചെറിയ ആരോഗ്യ പ്രശ്‌നത്തെ പോലും നിസ്സാരമാക്കി വിടരുത്. അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വൃശ്ചികം രാശി

vishu

വൃശ്ചികം രാശിയില്‍ വരുന്നവര്‍ക്ക് വിഷുഫലം എപ്രകാരം എന്ന് നോക്കാം. ഇവര്‍ പരമാവധി യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇവരുടെ ശത്രുക്കള്‍ എല്ലാം തന്നെ പരാജയപ്പെടുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നു. പല കോണില്‍ നിന്നും സാമ്പത്തിക അഭിവൃദ്ധി നിങ്ങളെ തേടിവരുന്നു. ജീവിതം സന്തോഷത്തിന്റേയുും സമൃദ്ധിയുടേയും ആയി മാറുന്നു. എല്ലാ തരത്തിലുള്ള സന്തോഷങ്ങളും ഈ വര്‍ഷം നിങ്ങളെ തേടി വരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുന്നതിന് സാധിക്കുന്നു. കുറേ കാലമായി അലട്ടിയിരുന്ന രോഗത്തെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ സാധിക്കുന്നു. എല്ലാ ബന്ധുക്കളും നിങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു, കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ധനു രാശി

vishu

ധനു രാശിക്കാര്‍ക്ക് വിഷുഫല പ്രകാരം 2023 മേട മാസത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ചെറിയ രിതീയില്‍ അസ്വാരസ്യങ്ങളും ഉണ്ടാവുന്നു. പക്ഷേ അത് ജീവിതത്തെ പ്രതികൂലാവസ്ഥയിലേക്ക് എത്തിക്കുകയില്ല. അനുകൂലഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥമായ പ്രയത്‌നം നടത്തുന്നതിലൂടെ അംഗീകാരം നിങ്ങളെ തേടി എത്തുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു വര്‍ഷമാണ് ധനു രാശിക്കാര്‍ക്ക് നല്‍കുന്നത്. വിചാരിച്ച കാര്യങ്ങളെല്ലാം തന്നെ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ സാമ്പത്തികപരമായി നിങ്ങള്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

മകരം രാശി

vishu

മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ വിഷുഫലം അനുസരിച്ച് ഏഴരശനി നില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ദോഷങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിന് സാധിക്കുന്ന വര്‍ഷം കൂടിയാണ് ഈ വിഷുവര്‍ഷം. അനുകൂലമായ വിഷുഫലമാണ് ഇവര്‍ക്കുണ്ടാവുന്നത്. മാത്രമല്ല കുടുംബത്തിന്റെ എല്ലാ പിന്തുണയും സാമ്പത്തിക കാര്യങ്ങളിലും കുടുംബ പരമായ കാര്യങ്ങളിലും ഇവര്‍ക്ക് ലഭിക്കുന്നു. ഓഹരി വിപണിയില്‍ അനുകൂല ഫലങ്ങളും ലാഭവും ലഭിക്കുന്നു. സുഹൃത്തുക്കളോടൊപ്പം ബിസിനസ് ആരംഭിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. വീട് മോടി പിടിപ്പിക്കുന്നതിനും വാഹനയോഗത്തിനും ഉള്ള സാധ്യതയുണ്ട്. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ചിലവാക്കേണ്ടതാണ്. പിന്നീട് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത പരമാവധി ഒഴിവാക്കുക.

കുംഭം രാശി

vishu

കുംഭം രാശിക്കാര്‍ക്ക് ശനിദോഷം ഉണ്ടാവുന്ന സമയമാണെങ്കിലും ഗുണാനുഭവങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ സാഹചര്യം നിങ്ങളെ തേടി എത്തുന്നുണ്ട്. നിരവധി മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ കര്‍മ്മരംഗത്തും ഇതിന്റെ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഒക്ടോബറിന് ശേഷം ജീവിതം നിരവധി അനുകൂല മാറ്റങ്ങളെ പ്രരദാനം ചെയ്യുന്നു. ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നു. അലര്‍ജി, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂല ഫലമാണ് കുംഭം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. എങ്കിലും വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ചെറിയ അസന്തുലിതാവസ്ഥ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷസമ്മിശ്രമായ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

മീനം രാശി

vishu

മീനം രാശിക്കാര്‍ക്ക് വിഷുവര്‍ഷം നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. ഏപ്രില്‍ 22- ആവുന്നതോടെ ഇവരില്‍ സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. എങ്കിലും ചെറിയ ചില പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് വിഷുവര്‍ഷം ഉണ്ടാവുന്നു. കര്‍മ്മദോഷങ്ങള്‍ നിങ്ങളെ ബാധിക്കുന്ന സമയം കൂടിയാണ്. ശാരീരികമായി അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏതൊരു രോഗാവസ്ഥയും നിങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് അല്‍പം ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അത് നിങ്ങളില്‍ എത്രത്തോളം അനുഭവവേദ്യമാവും എന്നത് കണ്ടറിയേണ്ടതാണ്. വ്യാഴത്തിന്റെ സ്ഥിതി ഗുണകരമാണെങ്കിലും സൂര്യന്റെ മാറ്റം പലപ്പോഴും നിങ്ങളെ പ്രതികൂലാവസ്ഥയിലേക്ക് എത്തിക്കുന്നു.

X
Desktop Bottom Promotion