Latest Updates
-
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ
ചിങ്ങത്തില് ശുക്രന്റെ അസ്തമയം; അടുത്ത 15 ദിവസം 12 രാശിയിലും മാറ്റം, ഫലങ്ങള്‍
ജ്യോതിഷപ്രകാരം സമ്പത്ത്, ആഡംബരം, പ്രണയം എന്നിവ നല്കുന്ന ഗ്രഹമാണ് ശുക്രന്. ശുക്രന്റെ ഓരോ ചലനവും മനുഷ്യരിലും ലോകത്തും മാറ്റങ്ങള്‍ സൃഷ്ടിക്കും. ഈ സമയം ശുക്രന് ചിങ്ങം രാശിയില്‍ അസ്തമിക്കാന്‍ പോകുന്നു. ശുക്രന്റെ ഈ അസ്തമയം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ഓഗസ്റ്റ് 03 ന് രാത്രി 07.37 ന് ശുക്രന് ചിങ്ങത്തില് അസ്തമിക്കും. ഇത് എല്ലാ രാശിക്കാരെയും വ്യത്യസ്ത രീതികളില്‍ ബാധിക്കും.
ആകര്‍ഷണം, ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സ്നേഹം, തേജസ്സ് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. ആരുടെ ജാതകത്തിലാണോ ശുക്രന് ഉന്നതസ്ഥാനത്ത് നില്‍ക്കുന്നത്, അവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ ഭാഗ്യങ്ങളും ലഭിക്കും. ശുക്രന്റെ ഈ അസ്തമയ കാലത്ത് 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
2, 7 ഭാവങ്ങളുടെ അധിപനായ ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ അസ്തമിക്കുന്നു. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പങ്കാളിയുമായി അടുപ്പം വര്‍ധിക്കും. സന്താനങ്ങളുണ്ടാകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുക. അമിത വേഗതയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് പുരോഗതി കാണാന്‍ കഴിയും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.
ഇടവം
നിങ്ങളുടെ രാശിയുടെ അധിപനും ആറാം ഭാവാധിപനുമായ ശുക്രന് നാലാം ഭാവത്തില്‍ അസ്തമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മറ്റുള്ളവരുടെ സഹായം ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. അനാരോഗ്യം മൂലം മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു സ്ത്രീ സഹപ്രവര്‍ത്തകയുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം.
മിഥുനം
അഞ്ചാം ഭാവാധിപനും 12ാം ഭാവാധിപനും ആയ ശുക്രന് മൂന്നാം ഭാവത്തില്‍ അസ്തമിക്കുന്നു. നിങ്ങളുടെ ദാമ്പത്യജീവിതത്തിന് സമയം വളരെ അനുകൂലമാണ്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് പുരോഗതി ലഭിക്കുന്നതിന് വിവിധ അവസരങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പുരോഗതി നേടാനുള്ള നിരവധി അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല സമയമായിരിക്കും.
കര്‍ക്കടകം
നാലാം ഭാവാധിപനായ ശുക്രന് നിങ്ങളുടെ രണ്ടാം ഭാവത്തില്‍ അസ്തമിക്കുന്നു. വസ്ത്രങ്ങളുടെ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. സ്വന്തമായി ഒരു പുതിയ വീടോ കാറോ എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനും നിങ്ങള്‍ക്ക് ഈ സമയം കഴിയും. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് നേതൃത്വ അവസരങ്ങള്‍ ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും.

ചിങ്ങം
ശുക്രന് മൂന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അത് നിങ്ങളുടെ രാശിയില്‍ അസ്തമിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി ചെറിയ യാത്രകള്‍ നടത്തും. ജോലിസ്ഥലത്ത് പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടിവരും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കും. ഈ സമയം ചില യാത്ര പോകാനുള്ള അവസരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം ശ്രദ്ധിക്കുക. രക്ത സംബന്ധമായ അസുഖങ്ങളോ നേത്രസംബന്ധമായ രോഗങ്ങളോ ഉണ്ടായേക്കാം.
കന്നി
ശുക്രന് നിങ്ങളുടെ 12ാം ഭാവത്തില്‍ അസ്തമിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എങ്കില്‍ മാത്രമേ നല്ല ലാഭം നേടാനുള്ള അവസരങ്ങള്‍ ലഭിക്കൂ. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ധിക്കും. ഈ സമയം നിങ്ങള്‍ വളരെ റൊമാന്റിക് ആയിരിക്കും.
തുലാം
ശുക്രന് നിങ്ങളുടെ രാശിയുടെയും എട്ടാം ഭാവത്തിന്റെ അധിപനാണ്. അത് നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ അസ്തമിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു വിനോദയാത്ര പോകാന്‍ അവസരമുണ്ടാകും. ജോലിയില്‍ വളരെയധികം വിഷമതകള്‍ അനുഭവപ്പെടും. മാനസിക പിരിമുറുക്കം കൂടും. ബിസിനസ്സില്‍ പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിച്ചേക്കാം. ശുക്രന്റെ അസ്തമയം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

വൃശ്ചികം
ഏഴാം ഭാവാധിപനായ ശുക്രന് 10ാം ഭാവത്തില്‍ അസ്തമിക്കുന്നു. ബിസിനസ്സ് വിപുലീകരണത്തിനായി ബിസിനസുകാര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഒരു ദീര്‍ഘദൂര യാത്ര പോകാനാകും. ഇണയുമായുള്ള ബന്ധം വഷളായേക്കാം. പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ഐഡന്റിറ്റി ലഭിക്കും. പഴയ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ഉന്നതവിദ്യാഭ്യാസത്തിനായി, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.
ധനു
ആറാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനുമായ ശുക്രന് നിങ്ങളുടെ 9ാം ഭാവത്തില്‍ അസ്തമിക്കുന്നു. ജോലിസ്ഥലത്ത് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. പ്രണയ ജീവിതത്തില്‍ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കാതെ വരാന്‍ സാധ്യതയുണ്ട്. യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. ഗവേഷക വിദ്യാര്‍ഥികള്‍ ഈ അനുകൂല സമയം പ്രയോജനപ്പെടുത്തണം. ബിസിനസ്സില്‍, നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ മാത്രമായിരിക്കും. രോഗങ്ങള്‍ വിട്ടുകലും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം.

മകരം
അഞ്ചാം ഭാവാധിപനും പത്താം ഭാവാധിപനുമായ ശുക്രന് നിങ്ങളുടെ എട്ടാം ഭാവത്തില്‍ അസ്തമിക്കുന്നു. ബിസിനസ്സ് വിപുലീകരണത്തിനായി നിങ്ങള്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് ഉദര സംബന്ധമായ അസുഖങ്ങള്‍, പനി മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാനസിക ആകുലതകള്‍ വര്‍ദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ അവസരം ലഭിക്കും.
കുംഭം
4-ാം ഭാവത്തിന്റെയും 9-ാം ഭാവത്തിന്റെയും അധിപനായ ശുക്രന് നിങ്ങളുടെ ഏഴാം ഭാവത്തില്‍ അസ്തമിക്കുന്നു. ബിസിനസ്സില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം വളരെ മികച്ചതായിരിക്കും. തൊഴില്‍ മാറ്റത്തിനുള്ള അവസരങ്ങള്‍ വരും. ജീവിതപങ്കാളിയുമായുള്ള വിശ്വാസം വര്‍ദ്ധിക്കും.
മീനം
മൂന്നാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനായ ശുക്രന് നിങ്ങളുടെ ആറാം ഭാവത്തില്‍ അസ്തമിക്കുന്നു. നിങ്ങളുടെ ഇളയ സഹോദരന്റെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ആശങ്കയുണ്ടായേക്കാം. ജോലിയില്‍, പണം സമ്പാദിക്കുന്നതിനൊപ്പം പുരോഗതി കൈവരിക്കാനുള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ബോധവാനായിരിക്കുക. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പങ്കാളിത്തത്തോടെയുള്ള ബിസിനസ്സ് ലാഭകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച വിജയം നേടാന്‍ അവസരമുണ്ട്.



Click it and Unblock the Notifications
