Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ശ്രാവണ മാസ ആരാധന ഇപ്രകാരം: വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലം
ശ്രാവണ മാസം എന്നത് വളരെയധികം പ്രാധാന്യം നിറക്കുന്ന ഒരു മാസം തന്നെയാണ്. ഭഗവാന് മഹാവിഷ്ണുവിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു മാസമാണ് ഇത്. എന്നാല്‍ അതുപോലെ തന്നെ മഹാദേവനും ഈ മാസം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഈ പുണ്യമാസത്തില്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് പോലും വളരെ അത്യുത്തമമായിട്ടാണ് കണക്കാക്കുന്നത്. ഇത് ഉത്തമമാംഗല്യത്തിന് മാത്രമല്ല ദാമ്പത്യ ദോഷത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

ഈ വര്‍ഷത്തെ ശ്രാവണ മാസം ആരംഭിക്കുന്നത് ജൂലൈ 23 ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 22 തിങ്കളാഴ്ച വരെയാണ്. ഈ ദിനങ്ങളില്‍ എല്ലാം ഭഗവാന് മഹാ ദേവനെ ആരാധിക്കുന്നതിന് വേണ്ടിയാണ് പലരും തിരഞ്ഞെടുക്കുന്നതും. ഈ ദിനങ്ങളില്‍ ശിവനേ ആരാധിക്കുന്നത് നമ്മുടെ എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കും എന്നതാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ചക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് ഈ മാസത്തിന്റെ പ്രത്യേകത. വീട്ടിലും കുടുംബത്തിലും ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശിവാരാധന
ഈ മാസം ശിവാരാധന ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹങ്ങളും ജീവിതത്തില്‍ ഐശ്വര്യവും നിറയുന്നു എന്നാണ് പറയുന്നത്. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ഭഗവാന് ആനുഗ്രഹിക്കുന്നു. സന്തോഷം, സമാധാനം, ഐശ്വര്യം എന്നിവ നല്‍കുന്നതിന് ശിവന് അനുഗ്രഹിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലതാക്കുന്നതിനും ഭഗവാന് അനുഗ്രഹിക്കുന്നു.

ദോഷ പരിഹാരം
ശ്രാവണ മാസത്തില്‍ ചെയ്ത് പോയ അപരാധങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭഗവാന് അനുഗ്രഹിക്കുന്നു. ഇത് മാത്രമല്ല കര്മ്മദോഷത്തിന് മോചനം നേടുന്നതിനും ഭഗവാന്റെ അനുഗ്രഹം സഹായിക്കുന്നു. രോഗങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ഭഗവാന് നിങ്ങളെ മോചിപ്പിക്കുന്നു. സാമ്പത്തിക ക്ലേശങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടി ചെയ്യാവുന്ന പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജ്യോതിഷ പരിഹാരങ്ങള്‍
ജ്യോതിഷ പരിഹാരങ്ങളില്‍ പലപ്പോഴും ബിസിനസിനും അതിലെ പുരോഗതിക്കും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളില്‍ ശ്രാവണ മാസത്തിലെ പരിഹാരം മികച്ചതാണ്. ഈ മാസത്തില്‍ പാര്‍വ്വതി ദേവിക്ക് വെള്ളി പാദസരങ്ങള്‍ സമര്‍പ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ഇത് സാമ്പത്തിക നേട്ടങ്ങള്‍ക്കും പുതിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാവുകയും ചെയ്യുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍
ശ്രാവണ മാസത്തില്‍ പരമശിവനും ദേവി പാര്‍വതിക്കും കടും ശര്‍ക്കര പായസം സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ധനസമ്പാദനത്തിനുള്ള വഴി തുറക്കും. ഇത് കൂടാതെ ഭഗവാന്പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുന്നത് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. കൂടാതെ വിവാഹം നടക്കാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി ദൃഢമാക്കാന്‍, ശ്രാവണ മാസത്തിലെ തിങ്കളാഴ്ച, മാതളനാരങ്ങ നീര് കൊണ്ട് ശിവനെ അഭിഷേകം ചെയ്യുക. ഇത് കൂടാതെ ഇളനീര് ധാര നടത്തുന്നതും വിശേഷമാണ്.

ജ്യോതിഷ പരിഹാരങ്ങള്‍
ധനസമ്പാദനത്തിന് വേണ്ടി നിങ്ങള്‍ക്ക് ശ്രാവണ മാസത്തില്‍ ഏതെങ്കിലും ഒരു ദിവസം കിഴക്കോട്ട് അഭിമുഖമായി ശംഖ് സൂക്ഷിക്കുക. ഇത് കൂടാതെ 'ഓം ഗണപതയേ നമഃ' എന്ന മന്ത്രം ജപിക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, തന്നെ നിങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാവുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ഈ വഴി സഹായിക്കുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ അകറ്റാനും ഇത് സഹായിക്കുന്നു. ശ്രാവണ മാസത്തില്‍ സ്വയം ശിവലിംഗം ഉണ്ടാക്കി ഭഗവാന് സമര്‍പ്പിക്കുക. ഇത് കൂടാതെ ഈ ശിവലിംഗത്തെ കുങ്കുമം-മഞ്ഞള്‍ കലര്‍ത്തിയ പാല് കൊണ്ട് അഭിഷേകം ചെയ്യുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ഇത് കൂടാതെ ജീവിത ദു:ഖങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി വെളുത്ത ചന്ദനം കൊണ്ട് ഓം നമഃ ശിവായ എന്നെഴുതി ശ്രാവണ മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുക. ഇത് ജീവിതത്തില്‍ ദു:ഖങ്ങളേയും ദുരിതങ്ങളേും ഇല്ലാതാക്കുന്നു.
most read:27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം



Click it and Unblock the Notifications