Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
നക്ഷത്രഫലം വായിക്കാന്‍ പലര്‍ക്കും അതീവ താല്‍പ്പര്യമാണ്. എത്രയൊക്കെ വിശ്വാസം ഇല്ല എന്ന് പറഞ്ഞാലും പലരും ഭാവിയെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് നക്ഷത്രഫലം വായിക്കുന്നു. ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമാണ് ജൂലൈ മാസം. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് ഗുണദോഷ സമ്മിശ്രമായിരിക്കും. ബിസിനസിലും ജോലിയിലും പുരോഗതിയുള്ളവര്‍ക്ക് ചിലപ്പോള്‍ മറ്റ് ചില മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ജൂലൈ 16-ന് സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നു. അതുപോലെ തന്നെ ബുധനുണ്ടാവുന്ന രാശിമാറ്റവും ചില നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ്.

എന്നാല്‍ ജൂലൈ മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലം ഇവിടെയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളാണോ കോട്ടങ്ങളാണോ വീഴ്ചയാണോ എന്നതിനെക്കുറിച്ച് പലപ്പോഴും അറിയാന്‍ സാധിക്കാതെ വരുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി അറിയുന്നത് ഭാഗ്യം നല്‍കുന്നതാണ്. 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം വായിക്കൂ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടക്കൂറില്‍ വരുന്ന ആദ്യ മൂന്ന് നക്ഷത്രങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നതിന് ഈ മാസം കാരണമാവും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച ഫലം ഉണ്ടായിരിക്കും. ആദ്യ പകുതിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇത് പിന്തുടര്‍ന്ന് പോവുന്നത് നിങ്ങളുടെ ജീവിതം ഭദ്രമാക്കുന്നു. എന്നാല്‍ മാസത്തിന്റെ പകുതി മുതല്‍ ജോലിയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ ചെറിയ തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലം ഉണ്ടാവുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം. അവര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുകയും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ നേരിടുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതില്‍ നേട്ടം കൊയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലും ഭയപ്പെടാനില്ല എന്നതാണ് സത്യം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഒരിക്കലും ഇവര്‍ക്ക് സംതൃപ്തിയോടെ ജോലി ചെയ്ത് തീര്‍ക്കാന്‍ ഈ മാസം സാധിക്കില്ല. അപകട സാധ്യതയുള്ള സമയത്ത് കൂടുതല്‍ അപകടത്തിലേക്ക് പോവാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ തന്നെ തീര്‍പ്പാക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വിദേശത്തേക്ക് പോവുന്നതിന് ശ്രമിക്കുന്നവര്‍ക്ക് അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ജൂലൈ മാസം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. ദീര്‍ഘയാത്രകള്‍ക്ക് സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണം. അല്ലാത്ത പക്ഷം അതില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. വിദേശയാത്രക്ക് പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നല്ലതുപോലെ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ചെറിയ രോഗങ്ങള്‍ ഇവരെ ബാധിക്കുന്നു. കൃത്യമായി കണക്ക് കൂട്ടി വേണം മുന്നോട്ട് പോവുന്നതിന്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച ജീവിതം ലഭിക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക നില ഭദ്രം. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ സാമ്പത്തിക നേട്ടവും പെടുന്നു എന്നതാണ് സത്യം. വിദേശത്ത് കുറേ കാലമായി താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ച് പോരാന്‍ സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഓരോ തീരുമാനവും എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് വേണ്ടി പ്രയത്‌നിക്കേണ്ടി വരും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാരെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ശത്രുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അശ്രദ്ധ പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. ആഗ്രഹിക്കുന്ന തൊഴിലില്‍ തിളങ്ങാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉന്നത വിജയം നേടുന്നതിന് അതികഠിനമായി പരിശ്രമിക്കേണ്ടി വരും. കുട്ടികളുടെ കാര്യത്തില്‍ വളരെ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഏത് മത്സരപ്പരീക്ഷകളിലും നിങ്ങള്‍ വിജയിക്കുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ചതാണ്. ധാരാളം യാത്രകള്‍ പല കാര്യങ്ങള്‍ക്കായി നടത്തേണ്ടി വരുന്നു. കുടംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്‍പന്തിയില്‍ തന്നെയായിരിക്കും. ഒരിക്കലും നിങ്ങള്‍ സ്വന്തം കാര്യത്തിന് വേണ്ടി സമയം കണ്ടെത്തുകയില്ല. ചില നേട്ടങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. കോടതിവിധി നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. മാസത്തിന്റെ അവസാന ദിവസങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജൂലൈ അത്ര നല്ല മാസം ആയിരിക്കണം എന്നില്ല. പല കാര്യങ്ങളും നടക്കുന്നതിന് പ്രയാസം നേരിടേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ക്ഷേത്ര ദര്‍ശനത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ദൈവാനുഗ്രഹം ഇവര്‍ക്ക് കൂടെയുണ്ടാവും. അപകട സാധ്യത പലപ്പോഴും നിങ്ങളില്‍ അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യവും നല്ല കരുതലോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് ഉന്നതവിജയം പല കാര്യത്തിലും ലഭിക്കുന്നു. അതുകൊണ്ട് തന്നെ മത്സരപ്പരീക്ഷകളില്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവുന്നു. വിദേശയാത്രായോഗം നിങ്ങള്‍ക്ക് ലഭിക്കുന്നു. പല കാര്യങ്ങളും അതീവ ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പകര്‍ച്ചവ്യാധികള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ബിസിനസിലും നേട്ടം ഉണ്ടാവുന്നു.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കകൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രോഗാരിഷ്ടതകള്‍ക്കുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് വലിയ തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. യാത്രകള്‍ പലതും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അപകട സാധ്യത നിസ്സാരമല്ല. അതുകൊണ്ട് ശ്രദ്ധിക്കണം.
most read:എന്ത് ബിസിനസ് ചെയ്താലും ലാഭവും നേട്ടവും ഈ 6 രാശിക്ക്



Click it and Unblock the Notifications











