Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
കര്ഷകന്റെ മറുപടി
സ്വന്തം വയലില് ഏറെ വര്ഷങ്ങള് കഠിനാധ്വാനം ചെയ്ത ഒരു കര്ഷകനുണ്ടായിരുന്നു. ഒരിക്കല് കര്ഷകന്റെ കുതിര എങ്ങോട്ടോ ഓടിപ്പോയി. വിവരമറിഞ്ഞ് അയല്ക്കാരെല്ലാം കര്ഷകന്റെ വീട്ടിലെത്തി, ഭാഗ്യദോഷമാണ് ഇതിന് കാരണമെന്നായിരുന്നു അയല്ക്കാരുടെ അഭിപ്രായം. കുതിരപോയതില് നിരാശനായ കര്ഷകന് 'ഒരുപക്ഷേ അതായിരിക്കാ'മെന്ന് മറുപടിയും നല്കി.
അടുത്ത പ്രഭാതത്തില് കുതിര തിരികെ കര്ഷകന്റെ വീട്ടിലെത്തി, ഒപ്പം മൂന്ന് കാട്ടുകുതിരകളുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ അയല്ക്കാര് പറഞ്ഞു അത്ഭുതകരം തന്നെ, അപ്പോഴും കര്ഷകന്റെ മറുപടി 'ആയിരിയ്ക്കാം' എന്നായിരുന്നു.
അന്നുതന്നെ കര്ഷകന്റെ മകന് വീട്ടിലെത്തിയ മൂന്ന് കാട്ടുകുതിരകളില് ഒന്നിന്റെ പുറത്തുകയറി എന്നാല് മനുഷ്യരുമായി മെരുങ്ങിയിട്ടില്ലാത്ത കുതിറ കുതറിച്ചാടി മകനെ മറിച്ചിട്ടു, വീഴ്ചയില് അയാളുടെ കാലു പൊട്ടി. വിവരമറിഞ്ഞ് അയല്ക്കാര് വീണ്ടും എത്തി. എല്ലാവരും ഒരേസ്വരത്തില് സംഭവം നിര്ഭാഗ്യമാണെന്ന് പറഞ്ഞു, അപ്പോഴും കര്ഷകന് പഴയ അതേ മറുപടി തന്നെയാണ് പറഞ്ഞത്.
അടുത്ത ദിവസം ചില സൈനികോദ്യോഗസ്ഥന്മാര് ഗ്രാമത്തിലെത്തി, ഗ്രാമത്തിലെ യുവാക്കളെയെല്ലാം നിര്ബ്ബന്ധപൂര്വ്വം സൈന്യത്തില്ച്ചേര്ക്കാനായിരുന്നു ഇവരെത്തിയത്. അവര് കര്ഷകന്റെ വീട്ടിലുമെത്തി, എന്നാല് മകന് കാലൊടിഞ്ഞു കിടക്കുകയായതിനാല് അയാളെ സൈന്യത്തിലെടുക്കാതെ അവര് തിരിച്ചിറങ്ങുകയും ചെയ്തു.
അപ്പോഴും അയല്ക്കാര് കര്ഷകന്റെ വീട്ടിലെത്തി, നല്ലതും ചീത്തയുമായ പലകാര്യങ്ങളിലൂടെയാണെങ്കിലും ഒടുവില് അതിന് നല്ലൊരു പരിസമാപ്തിയുണ്ടാവുകയും മകനെ സൈന്യത്തിലെടുക്കാതിരിക്കുകയും ചെയ്തതിന് അവര് കര്ഷകനെ അനുമോദിച്ചു. അപ്പോഴും 'ആയിരിക്കാം' എന്ന മറുപടി മാത്രമേ കര്ഷകന് പറഞ്ഞുള്ളു.



Click it and Unblock the Notifications
