Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സ്വീകരിക്കപ്പെടാത്ത സമ്മാനം

ഒരുദിവസം പേരുകേട്ട ഒരു യുവ പോരാളി ഇദ്ദേഹത്തിന്റെ നാട്ടിലെത്തി. മഹാനായ പോരാളിയെ വീഴ്ത്തുന്ന ആദ്യത്തെയാളെന്ന പേരെടുക്കണമെന്നാശിച്ചാണ് യുവ പോരാളിയെത്തിയത്.
എതിരാളിയുടെ ദൗര്‍ബല്യം കണ്ടറിഞ്ഞ് പരാജയപ്പെടുത്തുകയെന്ന തന്ത്രത്തില്‍ മിടുക്കനായിരുന്നു യുവ പോരാളി. ആദ്യം എതിരാളിയ്ക്ക് മുന്നേറാന്‍ അവസരം കൊടുക്കുകയും ഇതില്‍ നിന്നും ഏത് കാര്യത്തിലാണ് എതിരാളിയ്ക്ക് കുറവുള്ളതെന്ന് കണ്ടെത്തി നിഷ്കരുണമായി ആക്രമിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. ആദ്യത്തെ അടവുകള്‍ കഴിഞ്ഞ് മുന്നോട്ട് കുതിയ്ക്കാന്‍ ഇയാളുടെ മുന്നില്‍ ഒരു പോരാളിയ്ക്കും അന്നേവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
യുവപോരാളിയുടെ വീരകഥകള്‍ കേട്ടപ്പോള്‍ അയാളുമായി മത്സരിക്കാന്‍ പ്രായമായ പോരാളി തീരുമാനിച്ചു. വിദ്യാര്‍ഥികളെല്ലാം തടഞ്ഞെങ്കിലും അതൊന്നും അദ്ദേഹം വകവെച്ചില്ല. അങ്ങനെ ഏറ്റമുട്ടാന്‍ തയ്യാറായി രണ്ടുപേരും കളത്തിലെത്തി.
അപമാനിയ്ക്കുന്ന വാചകങ്ങളുമായിട്ടാണ് യുവ പോരാളി പ്രായമായ എതിരാളിയെ സ്വീകരിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് തുപ്പുകയും ചളിയെറിയുകയും ചെയ്തു. ഈ ചെയ്തി യുവ പോരാളി മണിക്കൂറുകളോളം തുടര്‍ന്നു. ഇതെല്ലാം കേട്ടിട്ടും പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ വൃദ്ധനായ പോരാളി ശാന്തനായി ഇരുന്നു. മണിക്കൂറുകള്‍ നിരന്തരമായി എതിരാളിയെ അസഭ്യം പറയാന്‍ ഊര്‍ജ്ജം ചെലവിട്ടതുമൂലം യുവപോരാളി ക്ഷീണിതനായി. ഇനി തനിയ്ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ യുവാവ് തോല്‍വി സമ്മതിച്ച് മടങ്ങുകയും ചെയ്തു.
അപ്പോള്‍ ശിഷ്യന്മാരെല്ലാം ഗുരുവിന്റെ മുന്നില്‍ വരുകയും ഇത്രയും അവഹേളനം എങ്ങനെ സഹിച്ചുവെന്നും അങ്ങനെ അയാളെ തോല്‍പ്പിച്ച് തിരിച്ചയച്ചുവെന്നും ചോദിച്ചു.
അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരാള്‍ ഒരു സമ്മാനവുമായി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നു, എന്നാല്‍ നിങ്ങളത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല, അപ്പോള്‍ ആ സമ്മാനം അവസാനം ആരുടെ കയ്യില്‍ത്തന്നെയാണ് ഇരിയ്ക്കുക.?'



Click it and Unblock the Notifications
