Latest Updates
-
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നല്ലകാലം നിങ്ങളെ തേടിയെത്തുന്നു; നാളെമുതല്‍ ഈ 6 രാശിക്ക് ധനാഭിവൃദ്ധി, ഈശ്വരകൃപ
ശ്രാവണ മാസം പരമശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ മാസത്തിലെ എല്ലാ ദിവസവും ശിവനെ ആരാധിക്കുന്നത്, ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും കൈവരുത്തും. ശ്രാവണമാസത്തില്‍ ശിവനെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ക്ഷണനേരത്തില്‍ പരമേശ്വരന് നിറവേറ്റുന്നു.
ഈ വര്‍ഷം സാവന്‍ മാസം വളരെ പ്രത്യേകതയുള്ളതായിരിക്കും. കാരണം, ഈ വര്‍ഷം ശ്രാവണ മാസം ഒന്നിന് പകരം രണ്ട് മാസം നീണ്ടുനില്‍ക്കും. 19 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലുള്ള യാദൃശ്ചികത വീണ്ടും സംഭവിക്കുന്നത്. ഇതുകൂടാതെ, ശ്രാവണ മാസത്തില്‍ 8 ശ്രാവണ തിങ്കളാഴ്ച വ്രതങ്ങള്‍ ആചരിക്കും. നിരവധി ഐശ്വര്യകരമായ യോഗങ്ങളും ഈ സമയം സൃഷ്ടിക്കപ്പെടും.

ശ്രാവണ മാസത്തിന്റെ ആരംഭം വളരെ ശുഭകരമായ ഇന്ദ്ര യോഗത്തിലാണ് നടക്കുന്നത്. ജ്യോതിഷ പ്രകാരം ഈ യോഗത്തില്‍ പൂജയും മംഗള കര്‍മ്മങ്ങളും ചെയ്യുന്നതിലൂടെ ധനാഭിവൃദ്ധിയും ജോലിയില്‍ പുരോഗതിയും ഉണ്ടാകും.
ജൂലൈ 4 മുതല്‍ ശ്രാവണ മാസം ആരംഭിക്കും. ഈ സമയത്ത് നിരവധി പ്രത്യേക യാദൃശ്ചികതകളും സംഭവിക്കും. ശശ രാജയോഗം, ഗജകേസരി യോഗം, ലക്ഷ്മീ നാരായണ യോഗം, ബുധാദിത്യ യോഗ എന്നിവ ശ്രാവണ മാസത്തില്‍ രൂപപ്പെടും. ജ്യോതിഷ പ്രകാരം, ഈ യോഗങ്ങളുടെ രൂപീകരണത്തില്‍ ശ്രാവണ മാസത്തില്‍ ചില രാശിക്കാര്‍ക്ക് സമ്പത്തും ഭാഗ്യവും വര്‍ദ്ധിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ചിങ്ങം
ജ്യോതിഷകണക്കുകൂട്ടലുകള് അനുസരിച്ച്, ചിങ്ങം രാശിക്കാര്‍ക്ക് ശ്രാവണ മാസം വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങളുടെ എല്ലാ പദ്ധതികളും ഉടന്‍ പൂര്‍ത്തിയാകും. ധനലാഭത്തിന് നല്ല അവസരങ്ങള്‍ ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ പുണ്യമാസം ഏറെ ഗുണകരമായിരിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭം നേടാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ശ്രാവണ മാസത്തില്‍ ഭോലേനാഥിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. തൊഴിലിലും ബിസിനസ്സിലും മികച്ച ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. പൂര്‍വ്വിക സ്വത്തുക്കളില്‍നിന്ന് നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സൂചനകളുണ്ട്. ആര്‍ക്കെങ്കിലും കടം നല്കിയ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. കോടതി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ സമയം വിജയം ലഭിക്കും.
ധനു
ശ്രാവണ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. ധനു രാശിക്കാര്‍ക്ക് ഈ മാസം മുഴുവന്‍ ശിവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതം നല്ലതും സന്തോഷകരവുമായി തുടരും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രാവണ മാസത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. വ്യവസായികള്‍ക്ക് ലാഭത്തിന്റെ നല്ല സൂചനകള്‍ കാണുന്നുണ്ട്.

മേടം
മേടം രാശിക്കാര്‍ക്ക് ശ്രാവണ മാസം വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഈ സമയം പരമശിവന്റെ അനുഗ്രഹം ഉണ്ടാകും. ഇതുമൂലം മേടം രാശിക്കാര്‍ക്ക് വരുമാനത്തിന്റെ പുതിയ വഴികള്‍ തുറക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ഇതോടൊപ്പം പൂര്‍ത്തിയാകാത്ത ചില ജോലികളും പൂര്‍ത്തീകരിക്കും. ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് പോകും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹം വളരും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരുടെ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ശിവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ധനം വര്‍ധിക്കുന്നതിനനുസരിച്ച് ബിസിനസ്സില്‍ ലാഭമുണ്ടാകും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കന്നി
പരമശിവന്റെ കൃപയാല്‍, കന്നി രാശിക്കാര്‍ക്ക് ശ്രാവണ മാസം വളരെ പ്രയോജനകരമാണെന്ന് തെളിയും. ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കുന്നതോടൊപ്പം ബിസിനസില്‍ ലാഭവും ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ശ്രാവണ മാസം ശുഭകരമാണെന്ന് തെളിയും.



Click it and Unblock the Notifications
