Latest Updates
-
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ!
ഈ കാരണങ്ങള്‍ അറിഞ്ഞാല്‍ വിവാഹത്തിന് മുന്‍പ് ജാതകപ്പൊരുത്തം നോക്കും
നമ്മുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനങ്ങളിലൊന്നാണ് വിവാഹം. നമ്മുടെ ഹൃദയത്തില്‍ എവിടെയെങ്കിലും, നാമെല്ലാവരും ഒരു കല്യാണം ആഗ്രഹിക്കുകയും മികച്ച പങ്കാളിയെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യും. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍, ആവശ്യമായ എല്ലാ വശങ്ങളും മനസ്സിലാക്കാനും വിശകലനം ചെയ്യാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്നാണ് ജാതക പൊരുത്തം. ഇന്ത്യയില്‍ വിവാഹം ഉറപ്പിക്കുന്നതിനുമുമ്പ്, ജാതകവും വിവാഹ ജ്യോതിഷവും നോക്കി ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കും.
വിവാഹം കഴിക്കുന്നതിനോ അനുബന്ധ ചടങ്ങുകള്‍ നടത്തുന്നതിനോ ഉള്ള ശുഭകരമായ സമയത്തെയും വിവാഹപ്പൊരുത്തങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഹിന്ദു വിശ്വാസപ്രകാരം ഇത് ചെയ്യുന്നത്. ജ്യോതിഷ ഘടകങ്ങളുടെ പ്രഭാവം കണക്കിലെടുത്ത് വിവാഹത്തിലുണ്ടാവുന്ന തടസ്സങ്ങളെക്കുറിച്ചും നടക്കുന്ന സമയത്തെക്കുറിച്ചും എല്ലാം ജ്യോതിഷത്തില്‍ ജാതകവശാല്‍ പറയാന്‍ സാധിക്കുന്നു. അതിനാല്‍, വിവാഹിതരാകാന്‍ പോകുന്ന എല്ലാവര്ക്കും അല്ലെങ്കില്‍ ജാതക പൊരുത്തം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജിജ്ഞാസയുണ്ടായിരിക്കും. അതിന് പുറകിലുള്ള കാരണങ്ങള്‍ ഇതാണ്.

പരസ്പരമുള്ള സ്നേഹത്തിന്റെ അനുയോജ്യതയറിയാന്
വിവാഹം കഴിക്കാന്‍ പോകുന്ന രണ്ടുപേര്‍ ശാരീരികമായും മാനസികമായും പരസ്പരം പൊരുത്തപ്പെടണം. ഇത് നിലവിലെ ഘട്ടത്തില്‍ മാത്രമല്ല ഭാവിയിലും അങ്ങനെ തന്നെയായിരിക്കണം. അതിനാല്‍ ജാതക പൊരുത്തത്തിന്റെ സഹായത്തോടെ, ഭാവിയില്‍ അവര്‍ പരസ്പരം പൊരുത്തപ്പെടുമോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പിന്നീട് അത് മെച്ചപ്പെടുത്താന്‍ ആവശ്യമായ പരിഹാരങ്ങള്‍ ജ്യോത്സ്യന് നിര്‍ദ്ദേശിക്കുന്നു.

ദോഷങ്ങളുടെ നെഗറ്റീവ് പ്രഭാവം ഇല്ലാതാക്കുക
നിരവധി വൈവാഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏറ്റവും ഭയാനകമായ ഒന്നാണ് ജാതകത്തില്‍ ഉണ്ടാവുന്ന ദോഷങ്ങള്‍. പല വിധത്തിലുള്ള ദോഷങ്ങള്‍ നമ്മെ പല തരത്തില്‍ ബാധിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിവാഹത്തിന് മുമ്പ് ജാതകം നോക്കുമ്പോള്‍ ഇത്തരം ദോഷങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉണ്ടെങ്കില്‍, വിദഗ്ദ്ധരായ ജ്യോത്സ്യന് അത് മുന്‍കൂട്ടി കൈകാര്യം ചെയ്യാനും പരിഹാരങ്ങള്‍ അല്ലെങ്കില്‍ പൂജകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഭാവിയിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നു
ഒരു പരിധിവരെ മാത്രമേ നമുക്ക് നമ്മെക്കുറിച്ച് അറിയാം. എന്നാല്‍ മറ്റൊരാളെക്കുറിച്ച് അത്രപോലും അറിയാന്‍ വഴിയില്ല. ജ്യോതിഷത്തിന്റെ സഹായത്തോടെ മാത്രമേ മറുവശം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് വിവാഹത്തിന് മുമ്പ് നമ്മുടെ ജാതകം നോക്കിയാല്‍ അത് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും മറ്റേ വ്യക്തിയെക്കുറിച്ചും അറിയാന്‍ സഹായിക്കുന്നു. ഈ രീതിയില്‍, നിങ്ങള്‍ പരസ്പരം മോശവും നല്ലതുമായ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അതിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യാം. പരസ്പരം വ്യക്തിത്വം അറിയുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും ആശ്വാസവും മനസ്സിലാക്കുന്നതിനും സഹായിക്കും.

ഭാവിയെക്കുറിച്ച് അറിയാന്‍
ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് നമുക്കെല്ലാവര്‍ക്കും കൗതുകകരമാണ്. എന്നാല്‍ ജാതകപ്പൊരുത്തം നോക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് അറിയാന്‍ സാധിക്കും. ഇത് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിങ്ങളെ സഹായിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എവിടെയാണെന്ന് വിശകലനം ചെയ്ത് ബന്ധം മെച്ചപ്പെടുത്താന്‍ ജ്യോത്സ്യന്റെ ഉപദേശം നിങ്ങളെ സഹായിക്കുന്നു.

ഗ്രഹങ്ങളുടെ ഫലവും സ്ഥാനവും അറിയുക
ജ്യോതിഷ ഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. മറ്റ് ഗ്രഹങ്ങള്‍, ഗൃഹങ്ങള്‍, അടയാളങ്ങള്‍ എന്നിവയുമായുള്ള അവരുടെ ചേര്‍ച്ച ഏത് തരത്തിലാണെന്ന് നമുക്ക് ജാതകം നോക്കിയാല്‍ അറിയാന്‍ സാധിക്കുന്നു. നിങ്ങള്‍ക്കത് അറിഞ്ഞുകഴിഞ്ഞാല്‍, ഭാവിയില്‍ അല്ലെങ്കില്‍ ജീവിതത്തിലെ ശുഭകരമായ സമയത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് സാധിക്കുന്നു.

സാമ്പത്തിക പൊരുത്തം അല്ലെങ്കില്‍ വിജയം
നിങ്ങളുടെ ജാതക പൊരുത്തം നോക്കുമ്പോള്‍, ഭാവിയില്‍ പ്രതീക്ഷിക്കാനിടയുള്ള സാമ്പത്തിക പൊരുത്തം, കലഹം, അല്ലെങ്കില്‍ വിജയം എന്നിവയെക്കുറിച്ചും മനസ്സിലാക്കുന്നതിന് സാധിക്കുന്നു. സമയബന്ധിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പിന്നീട് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ജാതകപ്പൊരുത്തം നോക്കി എന്നതുകൊണ്ട് ഒരു വിവാഹ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകണം എന്നില്ല. ജാതകപ്പൊരുത്തത്തേക്കാള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള മാനസിക ഐക്യവും പൊരുത്തവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
സ്ത്രീ ഭരിക്കും വിവാഹ ബന്ധങ്ങള്‍ രാശിപ്രകാരം



Click it and Unblock the Notifications
