Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്ത്രീ ഭരിക്കും വിവാഹ ബന്ധങ്ങള് രാശിപ്രകാരം
ഓരോ രാശിക്കും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകളാണ് ഉള്ളത്. എന്നാല് ഈ അവസ്ഥയില് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചിലതുണ്ട്. എപ്പോഴും ബന്ധങ്ങളില് നാം പാലിക്കേണ്ട ചില മര്യാദകളും ഉണ്ട്. കാരണം സ്ത്രീകളെ മിക്കപ്പോഴും ബന്ധങ്ങളില് അഡ്ജസ്റ്റ് ചെയ്യുന്നവരും ഒരു ബന്ധത്തില് കൂടുതല് ദുര്ബലരും വിധേയത്വമുള്ളവരുമായിട്ടാണ് പറയപ്പെടുന്നത്. എന്നാല് ഇതിനെ വൃഥാവിലാക്കിക്കൊണ്ട് ചിലരുണ്ട്. ഇതിനെതിരായി, ആ സ്റ്റീരിയോടൈപ്പിന് മുകളില് ഉയര്ന്ന് പങ്കാളികള്ക്ക് ചുറ്റുമുള്ള വഴി അറിയുന്ന സ്ത്രീകളുണ്ട്.
most read: നവംബര് മാസത്തില് 12 രാശിക്കും ഫലം ഇതാണ്
ഇത് പലപ്പോഴും സ്ത്രീകള് ഭരിക്കുന്നവരാണ് എന്ന ചിന്തയാണ് ഉണ്ടാക്കുന്നത്. എന്നാല് ആ ചിന്തയാല് നിങ്ങള് ഭയപ്പെടുകയാണോ അല്ലെങ്കില് ഏറ്റവും ആകര്ഷകമായി തോന്നുകയാണോ എന്നതീരുമാനം എന്തായാലും നിങ്ങളുടേതാണ്. എങ്കിലും സ്ത്രീകള് ഭരിക്കുന്ന അല്ലെങ്കില് പുരുഷന്മാരേക്കാള് സ്ത്രീകളില് പങ്കാളിത്തമുള്ള ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാരായ സ്ത്രീകള് ആവേശഭരിതരായിരിക്കും എല്ലാ കാര്യത്തിനും. എന്നാല് തീവ്രമായ വ്യക്തിത്വത്തിന് പേരുകേട്ടവരാണ്. അവര് പ്രേമിക്കുന്നവരില് അല്പം കഠിനമായ ഒരാളാണ്, മാത്രമല്ല ഒരു ബന്ധത്തില് അവരുടെ നിലവാരം നിലനിര്ത്താന് ശ്രമിക്കുകയും ഇത് ഉറപ്പാക്കുകയും ചെയ്യും. മിക്കപ്പോഴും, സ്വന്തം അരക്ഷിതാവസ്ഥയ്ക്കെതിരെയുള്ള അവരുടെ പോരാട്ടമാണ് അവരുടെ ബന്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന് അവരെ പ്രേരിപ്പിക്കുന്നത്. അതിനാല്, അവര് തങ്ങളുടെ ബന്ധം ശ്രദ്ധിക്കാതെ പോലും അവര് അതിനെ പരിപോഷിക്കുന്നതോടൊപ്പം നിയന്ത്രണത്തിലാക്കുന്നതിനും ശ്രദ്ധിക്കുന്നു.

ഇടവം
ഇടവം രാശിക്കാരായ സ്ത്രീകള് വളരെയധികം നന്മയുള്ളവരാണ്. ഇത് മാത്രമല്ല ഇവര് കാരണവുമില്ലാതെ ഒരു വാദത്തിലും ഏര്പ്പെടുകയുമില്ല. യഥാര്ത്ഥത്തില് അനാവശ്യമായ ഒരു വാദത്തില് ഏര്പ്പെടുമ്പോള് അവരെ അത് കൂടുതല് അപകടകത്തിലേക്ക് എത്തിക്കുന്നു. അവര് ഒരു കാളയെപ്പോലെ ധാര്ഷ്ട്യമുള്ളവരാണ്, അതിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങള് ഉണ്ടെങ്കില് പോലും അവയില് നിന്ന് പിന്മാറില്ല. അതുകൊണ്ട് തന്നെയാണ് ഇവരെ എപ്പോഴും ഭരിക്കുന്ന സ്വഭാവക്കാരാണ് എന്ന് പറയുന്നത്.

ചിങ്ങം
ചിങ്ങം രാശിക്കാര് സ്ത്രീകളാവുക എന്നുള്ളത് അല്പം മാരകമായ ഒരു കാര്യം തന്നെയാണ്. കാരണം സിംഹത്തിന്റെ ശൗര്യം ഇവരുടെ ജീവിതത്തില് അങ്ങോളമിങ്ങോളം പ്രതിഫലികക്ും എന്നുള്ളത് തന്നെയാണ് കാര്യം. ആധിപത്യം സ്ഥാപിക്കുക എന്നത് തന്നെയാണ് ഇവര്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം. ഉത്തരം പറയുക എന്നുള്ളത് ഇവരുടെ സ്വഭാവത്തിന് അല്പം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്ത് കാര്യത്തിനാണെങ്കിലും അതില് അല്പം തന്ത്രം പ്രയോഗിച്ച് അതിനെ വശത്താക്കാന് ഈ സ്ത്രീകള്ക്ക് സാധിക്കും. അത് മാത്രമല്ല ജീവിതത്തില് പലപ്പോഴും ഭരണം ഇവരുടെ പക്ഷത്തുള്ളത് തന്നെ ഇവര്ക്ക് നേട്ടങ്ങളും നല്കും. ഇത് ബന്ധം കൂടുതല് ദൃഢമാക്കും.

വൃശ്ചികം
ഈ രാശിചിഹ്നത്തിലെ സ്ത്രീകള് അങ്ങേയറ്റം വികാരാധീനരും പങ്കാളികളോടുള്ള സ്നേഹത്താല് മുന്നോട്ട് പോവുന്നവരും ആയിരിക്കും. അവര് വളരെയധികം നിയന്ത്രിക്കുകയും നിയന്ത്രിക്കപ്പെടുന്നതിന് ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ബന്ധത്തില് ആധിപത്യം പുലര്ത്തുന്നുവെന്ന് തോന്നുമെങ്കിലും, പ്രത്യേകിച്ചും അവര് പങ്കാളികളെ വളരെയധികം സ്നേഹിക്കുന്നതിനാലാണ് ഇത്തരത്തില് നിയന്ത്രണങ്ങള് വെക്കുന്നത്. ഇത് അവരുടെ ബന്ധത്തെ പല ഘട്ടങ്ങളിലും കൈവശപ്പെടുത്തുകയും സംശയാസ്പദമാക്കുകയും ചെയ്യുന്നു.

ധനു
ഒരു ധനു രാശിക്കാരിയെ സംബന്ധിച്ചിടത്തോളം, അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തേക്കാളും അവര് ആഗ്രഹിക്കുന്ന കാര്യങ്ങള് നേടിയെടുക്കുന്നതിനുള്ള സംതൃപ്തിയിലുമല്ലാതെ മറ്റൊന്നും പ്രാധാന്യമര്ഹിക്കുന്നില്ല. എനിക്കിതൊന്നും പ്രധാനപ്പെട്ടതല്ല എന്ന മനോഭാവമാണ് അവരുടെ ബന്ധത്തെ നയിക്കുന്നത്, ഒപ്പം ആധിപത്യം പുലര്ത്തുന്ന ഒരാളായി അവരെ മറ്റുള്ളവര് കണക്കാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള് തന്നെയാണ് ധനു രാശിക്കാരായ സ്ത്രീകളുടെ പ്രത്യേകതയും.

മകരം
മകരം രാശിക്കാരായ സ്ത്രീകള് ബന്ധത്തിന്റെ കാര്യത്തില് ഏറ്റവും പ്രായോഗികവും ന്യായയുക്തവുമായാണ് തീരുമാനങ്ങള് കൈക്കൊള്ളുന്നത്. അതിനാലാണ് അവര് അനാവശ്യ നാടകങ്ങളില് നിന്നും തന്ത്രങ്ങളില് നിന്നും അകന്നു നില്ക്കുന്നത്. അവരുടെ വ്യക്തിത്വം വളരെ ശക്തമാണ്, അത് ചിലപ്പോള് അവരുടെ പങ്കാളിയുടെ വികാരങ്ങളോട് നിഗൂഢമായി നിസ്സംഗത കാണിക്കുകയും അവരുടെ ബന്ധത്തില് മേല്ക്കൈ നല്കുകയും ചെയ്യുന്നു. ഇതെല്ലാം ബന്ധത്തില് പോസിറ്റീവ് ഊര്ജ്ജം നിറക്കുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications
