Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിവാഹം വൈകുന്നുവോ പരിഹാരം നല്‍കും മന്ത്രം
വിവാഹത്തിലെ തടസ്സങ്ങള്‍ ഇന്നത്തെ കാലത്ത് പലരേയും മാനസിക പ്രതിസന്ധിയില്‍ ആക്കാറുണ്ട്. ഇത് പലപ്പോഴും ഇവരെ വളരെയധികം കാലം പിന്തുടരാറുണ്ട്. വിവാഹ തടസ്സത്തിന് കാരണം എന്താണെന്നത് പലര്‍ക്കും അറിയുന്നുമില്ല. ശരാശരി വിവാഹ പ്രായം സ്ത്രീകള്‍ക്ക് 18-25 വരേയും പുരുഷന്മാര്ക്ക് 21-29 വരേയും ആണ്. എന്നാല്‍ ജാതകച്ചേര്ച്ചയുണ്ടായിട്ടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും വിവാഹം നടക്കാത്തവര്‍ ധാരാളമുണ്ടായിരിക്കും. ഇതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടായിരിക്കും.
എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്നുള്ളതിന് മുന്‍പ് ഇതിനെ എങ്ങനെ പരിഹരിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്. വിവാഹം വൈകുന്നതിലൂടെ അത് പല വിധത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. വിവാഹം വൈകുന്നതിലൂടെ പലപ്പോഴും ഗര്‍ഭധാരണത്തിനും സെറ്റില്‍ ആവുന്നതിനും എല്ലാം സമയം വൈകുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം കാര്യങ്ങള്‍ അതിന് പരിഹാരം കാണുന്ന മന്ത്രങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തിങ്കളാഴ്ച വ്രതം
തിങ്കളാഴ്ച വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ തിങ്കളാഴ്ചയും അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കുക. വിവാഹിതരായ സ്ത്രീകളും തിങ്കളാഴ്ച വ്രതം എടുക്കുന്നുണ്ട്. ഭര്‍ത്താവിന്റെ ആയുസ്സിനും ആയുരാരോഗ്യത്തിനും വേണ്ടിയും അവിവാഹിതരായ സ്ത്രീകള്‍ നല്ല ഭര്‍ത്താവിനും വിവാഹം പെട്ടെന്ന് നടക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വിവാഹം വൈകുന്നതിന് പരിഹാരം കാണാന്‍ സാധിക്കുന്നു. തിങ്കളാഴ്ച വ്രതം എങ്ങനെ എടുക്കണം എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

സ്വയം വരമന്ത്രം
സ്വയംവര മന്ത്രാര്‍ച്ചന നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് 108 തവണ 12 ദിവസം സ്ഥിരമായി ചൊല്ലുന്നത് ശീലമാക്കുക. ദേവിക്ക് പിച്ചിപ്പൂവ് അര്‍പ്പിച്ച് സ്വയംവര മന്ത്രം ഉരുവിടുന്നത് വിവാഹം പെട്ടെന്ന് നടക്കുന്നതിന് കാരണമാകുന്നുണ്ട്. സ്വയംവര മന്ത്രാര്ച്ചനയിലൂടെ വിവാഹ തടസ്സങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെല്ലാം മാറുന്നുണ്ട്.

പൗര്‍ണമി വ്രതം
പൗര്‍ണമി വ്രതം എടുക്കുന്നതിന് ശ്രദ്ധിക്കുക. പൗര്‍ണമി വ്രതം എടുക്കുമ്പോള്‍ ഈ മന്ത്രം 41 വട്ടം ചൊല്ലി വേണം വ്രതം അനുഷ്ഠിക്കേണ്ടത്. അതുകൊണ്ട് തന്നെ വിവാഹത്തിലെ തടസ്സങ്ങള്‍ മാറി വിവാഹം നടക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ വിവാഹത്തില്‍ ഉണ്ടാവുന്നതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പൗര്‍ണമി വ്രതം സഹായിക്കുന്നുണ്ട്.

അര്‍ദ്ധനാരീശ്വരനെ ഭജിക്കുക
അര്‍ദ്ധ നാരീശ്വരനായ ഭഗവാനെ പൂജിക്കുക. ഉമാ മഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടത്തുന്നത് നല്ലതാണ്. ഉമാ മഹേശ്വര യന്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കുക.

വിവാഹ തടസ്സത്തിന്റെ ഗ്രഹം
വിവാഹത്തിന് തടസ്സമായി നില്ക്കുന്ന ഗ്രഹത്തിന്റെ ദേവതയെ പ്രീതിപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അതിനായി ജാതകം നല്ല ഒരു ജ്യോതിഷിയുമായി കാണിച്ച് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

സ്വയംവര യന്ത്രം ധരിക്കുക
വിവാഹ തടസ്സത്തെ മാറ്റുന്നതിന് വേണ്ടിയും വിവാഹം പെട്ടെന്ന് നടക്കുന്നതിന് വേണ്ടിയും സ്വയംവര യന്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ചുവന്ന ചരടില്‍ സ്വയം വര മന്ത്രം 3000 തവണ ജപിച്ച് പൂജിച്ച് ആ ചരട് ധരിക്കുക.

അശ്വാരൂഢ മന്ത്രം
അശ്വാരൂഢ മന്ത്രം ജപിച്ച് ആ കുങ്കുമം നെറ്റിയില്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ വിവാഹത്തിന് ഉണ്ടാവുന്ന തടസ്സം ഇതിലൂടെ നമുക്ക് നീക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ഏറ്റവും അധികം തടസ്സം നില്ക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

രാഹുവിനെ പ്രീതിപ്പെടുത്തുക
രാഹുകാല പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ പലപ്പോഴും അത് വിവാഹത്തിന് തടസ്സം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് രാഹു പ്രീതി വരുത്തിയാല്‍ തടസ്സം മാറാന്‍ സഹായിക്കുന്നു. രാഹു പ്രീതിക്ക് വേണ്ടി പൂജ നടത്തേണ്ടത് ശ്രദ്ധിക്കേണ്ടതാണ്. നാഗ ദേവതകള്‍ക്ക് പാല്, ഇളനീര് അഭിഷേകം, നൂറും പാലും എന്നിവയെല്ലാം നടത്താന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
