Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Rahu Transit 2023: രാഹു രാശിമാറ്റം; 2023 വര്‍ഷത്തില്‍ രാഹുവിന്റെ അനുഗ്രഹം നിലനില്‍ക്കുന്നത് ഈ 3 രാശിക്ക്
ജ്യോതിഷത്തില്‍ രാഹുവിനെ ഒരു പ്രത്യേക ഗ്രഹമായി കണക്കാക്കപ്പെടുന്നു. നിഴല്‍ ഗ്രഹമായിരുന്നാലും വളരെ ശക്തിയുള്ള ഗ്രഹമാണ് രാഹു. രാഹു ഒരു വ്യക്തിക്ക് അവരുടെ ജാതകത്തിലെ സ്ഥാനമനുസരിച്ച് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്കുന്നു. രാഹുവിനെ കലയുഗത്തിന്റെ രാജാവ് എന്നും വിളിക്കുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, അടുത്തവര്‍ഷം ഒക്ടോബര്‍ 30ന് രാഹു മീനം രാശിയില്‍ പ്രവേശിക്കും.
രാഹുവിന്റെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഏറ്റവും ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല ലാഭം ലഭിക്കും. 2023 വര്‍ഷത്തില്‍ ഈ 3 രാശികളില് രാഹുവിന് പ്രത്യേക അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം പൂര്‍ത്തീകരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് നല്ല സ്ഥാനം ലഭിക്കും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും. ഈ വര്‍ഷവും രാഹു നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ കൂടുതല്‍ സമയവും നില്ക്കുന്നു. ഇത് നിങ്ങളെ സാമൂഹിക തലത്തില്‍ വളരെ സജീവമാക്കും. രാഷ്ട്രീയ മേഖലയോ സാമൂഹിക മേഖലയോ ആകട്ടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ഈ സമയം നിങ്ങള്‍ക്ക് നല്ല പുരോഗതി നല്‍കും. സാമ്പത്തികമായും സമയം ശക്തിപ്പെടും.

മിഥുനം
ഗുരു-ചണ്ഡാല ദോഷത്തിന്റെ പ്രഭാവം കാരണം, ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം അല്‍പ്പം സമ്മര്‍ദ്ദകരമായിരിക്കും. പക്ഷേ നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ പത്താം ഭാവത്തില്‍ സഞ്ചരിക്കും. ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് ഒരു നല്ല സ്ഥാനം സൃഷ്ടിക്കാന്‍ കഴിയും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. പ്രതിവിധിയായി നിങ്ങള്‍ ബുധനാഴ്ച ദിവസം ഗോമാതാവിന് ഭക്ഷണം നല്‍കുക.
Most read:ഈ സ്വപ്നങ്ങള്‍ കണ്ടാല്‍ ആരോടും പറയരുത്; സാമ്പത്തിക നഷ്ടം ഫലം

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ഒക്ടോബര്‍ അവസാനത്തോടെ രാഹു നിങ്ങളുടെ പത്താം ഭാവത്തിലേക്ക് പ്രവേശിക്കും. ഈ സമയം നിങ്ങളുടെ പക്വത വര്‍ദ്ധിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഫലം കാണും. നിങ്ങള്‍ ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ വിജയസാധ്യതകള്‍ ഉണ്ടാകും.

കര്‍ക്കിടകം
ഏപ്രില്‍ 22 നും ഓഗസ്റ്റ് 28 നും ഇടയിലുള്ള സമയം ജോലിസ്ഥലത്ത് ഉയര്‍ച്ചയും താഴ്ചയും കാണിച്ചേക്കാം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് വരുന്നു. നിങ്ങള്‍ക്ക് ഈ സമയം ദൂരയാത്രകള് സാധ്യമാകും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങളുണ്ടാകും. രാഹുവിനെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ തെരുവ് നായ്ക്കള്‍ക്ക് പാലും ബിസ്കറ്റും നല്‍കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ ആറാം ഭാവത്തില്‍ നില്ക്കും. ഇത് എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കും. നിങ്ങളുടെ രോഗങ്ങളും കടബാധ്യതകളും ശത്രുക്കളും അവസാനിക്കും. നിങ്ങള്‍ ഇവയെയെല്ലാം ജയിച്ച് മുന്നോട്ട് പോകും. നിങ്ങളുടെ വ്യക്തിത്വം വികസിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാകും. അമ്മയുടെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഈ സമയത്ത്, വിദേശ യാത്രയ്ക്കുള്ള സാധ്യതയും ഉണ്ടാകാം.

വൃശ്ചികം
ഏപ്രില്‍ അവസാനം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവ് ആരോഗ്യത്തിന് ദുര്‍ബലമായിരിക്കും. ഈ സമയത്ത് പെട്ടെന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ വന്നേക്കാം. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംക്രമിക്കുമ്പോള്‍, നിങ്ങളുടെ ബുദ്ധി വികസിക്കും. നിങ്ങള്‍ വലിയ തീരുമാനങ്ങള്‍ എടുക്കും. പ്രണയബന്ധത്തില്‍ തീവ്രതയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ ചില പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരുമെങ്കിലും എല്ലാം തരണം ചെയ്യാന്‍ സാധിക്കും. രാഹുദോഷത്തിന് പ്രതിവിധിയായി ദുര്‍ഗാ ചാലിസ പതിവായി പാരായണം ചെയ്യുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications