Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഈ സ്വപ്നങ്ങള്‍ കണ്ടാല്‍ ആരോടും പറയരുത്; സാമ്പത്തിക നഷ്ടം ഫലം

സ്വപ്നം കാണാത്തവരായി ആരുംതന്നെയില്ല. സ്വപ്നങ്ങള്‍ക്ക് ജീവിത സാഹചര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് സ്വപ്നശാസ്ത്രം വിശ്വസിക്കുന്നു. സ്വപ്നങ്ങളുടെ ലോകത്തെ സംബന്ധിച്ച് സ്വപ്ന ശാസ്ത്രത്തില്‍ ധാരാളം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വപ്ന ശാസ്ത്രം അനുസരിച്ച് ഓരോ സ്വപ്നത്തിനും ഒന്നല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥങ്ങളുണ്ട്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ചില സ്വപ്നങ്ങളുണ്ടെന്ന് സ്വപ്ന ശാസ്ത്രം പറയുന്നു.
നമ്മള് പലപ്പോഴും കാണുന്ന സ്വപ്നങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവരുമായോ സുഹൃത്തുക്കളുമായോ പങ്കുവെക്കാറുണ്ട്. എന്നാല്‍ സ്വപ്ന ശാസ്ത്രം ഇതിനെ വിലക്കുന്നു. സ്വപ്ന ശാസ്ത്ര പ്രകാരം, എല്ലാ സ്വപ്നങ്ങളും നിങ്ങളുടെ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറയാന്‍ പാടില്ല. ചില സ്വപ്നങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ക്ക് ലാഭത്തിന് പകരം നഷ്ടം സംഭവിച്ചേക്കാം. സ്വപ്നശാസ്ത്രം പ്രകാരം ആരോടും പങ്കുവെക്കാന്‍ പാടില്ലാത്ത ചില സ്വപ്നങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഒരു പഴത്തോട്ടം സ്വപ്നം കണ്ടാല്‍
സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു പഴത്തോട്ടം സ്വപ്നം കാണുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. അത്തരം സ്വപ്നങ്ങള്‍ കാണുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ചില ശുഭവാര്‍ത്തകള്‍ ലഭിക്കുമെന്നാണ്. അത്തരമൊരു സ്വപ്നം സാമ്പത്തിക ലാഭത്തെ സൂചിപ്പിക്കുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, ഇത്തരം സ്വപ്നം കണ്ടാല്‍ നിങ്ങള്‍ അത് ആരോടും പറയരുത്. അല്ലെങ്കില്‍ അതിന്റെ പ്രഭാവം കുറയുന്നു.
വെള്ളി കലശം
നിങ്ങളുടെ സ്വപ്നത്തില്‍ വെള്ളി നിറച്ച ഒരു കലശം കണ്ടാല്‍ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, അത്തരമൊരു സ്വപ്നം ജീവിതത്തിലെ നല്ല ദിവസങ്ങളെ സൂചിപ്പിക്കുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുമെന്ന് ഇത്തരത്തിലുള്ള സ്വപ്നം സൂചിപ്പിക്കുന്നു. ഈ സ്വപ്നവും നിങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്ക്കരുത്.
മാതാപിതാക്കള്‍ക്ക് വെള്ളം നല്കുന്ന സ്വപ്നം
സ്വപ്ന ശാസ്ത്രമനുസരിച്ച്, നിങ്ങള്‍ സ്വപ്നത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വെള്ളം നല്‍കുന്നതായി കണ്ടാല്‍ ഈ സ്വപ്നം നിങ്ങള്‍ ശോഭനമായ ഭാവിയാണ് കാണിക്കുന്നത്. അത്തരമൊരു സ്വപ്നം നിങ്ങള്‍ മറ്റൊരാളുമായി പങ്കിടുകയാണെങ്കില്‍, നിങ്ങളുടെ പുരോഗതിയില്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.
ദൈവത്തെ സ്വപ്നം കണ്ടാല്‍
സ്വപ്നശാസ്ത്രം അനുസരിച്ച് നിങ്ങള്‍ സ്വപ്നത്തില്‍ ദൈവത്തെ കാണുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഉടന്‍ ലഭിക്കുമെന്നാണ്. അത്തരമൊരു സ്വപ്നം നിങ്ങള്‍ ആരോടും പറയരുത്, അല്ലാത്തപക്ഷം നിങ്ങളുടെ കൈയ്യില്‍ വരുന്ന അവസരം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാം.
സ്വന്തം മരണം സ്വപ്നം കണ്ടാല്‍
നിങ്ങളുടെ മരണം നിങ്ങളുടെ സ്വപ്നത്തില്‍ കാണുകയോ മറ്റൊരാളുടെ മരണം കാണുകയോ ചെയ്താല്‍, അത്തരം സ്വപ്നങ്ങള്‍ ആരുമായും പങ്കിടരുത്.



Click it and Unblock the Notifications
