2022-ല്‍ എത്ര കഷ്ടപ്പെട്ടിട്ടായാലും വീട് സ്വന്തമാക്കും ഈ രാശിക്കാര്‍

2022-ലേക്ക് ഇനി വളരെകുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. വെറും 3-4 ദിവസം കഴിഞ്ഞാല്‍ പുതുവര്‍ഷത്തിലേക്ക് നാം ഓരോരുത്തരും കാലെടുത്ത് വെക്കുന്നുണ്ട്. ഈ വര്‍ഷത്തില്‍ എന്തൊക്കെ ഭാഗ്യങ്ങളും എന്തൊക്കെ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ തന്നെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് 2022-ല്‍ വീട് സ്വന്തമാക്കുന്നതിന് ഭാഗ്യമുണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്.

Prospects Of Owning Your Dream House

2022ല്‍ ഏത് ഭാഗ്യചിഹ്നമാണ് വീട് സ്വന്തമാക്കുക എന്ന് അറിയാന്‍ ആഗ്രഹമുള്ളവരെ ഈ ലേഖനം സഹായിക്കുന്നുണ്ട്. ഗ്രഹങ്ങളുട സ്വാധീനവും സംക്രമണവും നടക്കുന്നതിലൂടെയാണ് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത്തരത്തില്‍ സ്വപ്‌ന ഭവനം സ്വന്തമാക്കാന്‍ ഭാഗ്യമുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരം ഭാഗ്യം നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

2022-ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാനുള്ള ഭാഗ്യ രാശികള്‍

2022-ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാനുള്ള ഭാഗ്യ രാശികള്‍

ജ്യോതിഷത്തില്‍, ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും വ്യത്യസ്ത ഭവനങ്ങളുണ്ട്. അതുപോലെ, എല്ലാ ഗ്രഹങ്ങളും പല കാര്യങ്ങളേയും പ്രതിനിധീകരിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ഭൂമിയേയും സ്വത്തിനേയും പ്രതിനിധീകരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ചൊവ്വയാണ്. ശനി, ശുക്രന്‍ എന്നിവയാണ് ഉപകാരകങ്ങള്‍. കൂടാതെ, മറ്റെല്ലാ ഗ്രഹങ്ങളും ഒരു വീടിന്റെ ഗുണങ്ങളെ നിര്‍വചിക്കുന്നു. ഇതേ അവസ്ഥയില്‍ 2022-ല്‍ വീട് വാങ്ങാന്‍ ഏറ്റവും നല്ല സാധ്യതകള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഉണ്ടെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം

മേടം

മേടം രാശിക്കാര്‍ക്ക്, 2022 വര്‍ഷം വസ്തുവില്‍ നിക്ഷേപം നടത്താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍, ലഗ്‌നാധിപനും സ്വത്തിന്റെ അധിപനായ ചൊവ്വയും വസ്തുവിന്റെയും വീടിന്റെ ഉയര്‍ച്ചയിലും ഭാവത്തിലും ആയിരിക്കും നില കൊള്ളുന്നത്. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ക്ക് സ്വന്തമായി വീട് വെക്കുന്നതിനോ വീട് വാങ്ങുന്നതിനോ ഉള്ള ഭാഗ്യം ഉണ്ട്. വ്യക്തിപരമായ ആവശ്യത്തിനായി ഭൂമിയോ അപ്പാര്‍ട്ട്മെന്റോ വാങ്ങുന്ന കാര്യത്തില്‍ ചില നല്ല ഇടപാടുകള്‍ നടത്താനും 2022-ല്‍ ഗൃഹപ്രവേശന ചടങ്ങ് നടത്താനും ഇത് നിങ്ങളെ പ്രേരിപ്പിക്കും. നാലാം ഭാവത്തില്‍ ശനിയുടെ ഭാവം നിങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും പുരോഗതിയിലേക്കും നയിക്കുന്നു. വര്‍ഷാവസാനം ബിസിനസ് ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് കുറച്ച് ഭൂമി വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. 2022-ല്‍ വീട് വാങ്ങാനുള്ള സാധ്യതകള്‍ മേടം രാശിക്കാര്‍ക്ക് വളരെ കൂടുതലാണ്. 2022-ല്‍ ഒരു വലിയ കെട്ടിടം വാങ്ങാനും ചിലത് നിങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി സൂക്ഷിച്ച ശേഷം ഫ്‌ളാറ്റുകള്‍ വാടകക്ക് കൊടുക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ശനിയാഴ്ചയാണ് ഈ വര്‍ഷത്തില്‍ മേടം രാശിക്കാര്‍ക്ക് മികച്ച ദിനമായി മാറുന്നത്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് 2022 അനുസരിച്ച് അനുകൂലമായ ഫലങ്ങള്‍ ധാരാളം വരുന്നുണ്ട്. നിങ്ങള്‍ക്ക് ഈ വര്‍ഷം വസ്തുവില്‍ നിക്ഷേപം നടത്തുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ വസ്തുവിന്റെ ഭവനത്തില്‍ ചൊവ്വ, ശുക്രന്‍, പിന്നീട് ശനി എന്നിവയുടെ ഭാവം നിങ്ങളുടെ ഭൂമി ഇടപാടുകള്‍ സജീവമാക്കുകയും നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതി നിങ്ങള്‍ക്ക് മികച്ച സാമ്പത്തികവും നിക്ഷേപവും കൊണ്ടുവരും. നിങ്ങള്‍ മുമ്പ് ഭൂമി വാങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ വീട് നിര്‍മ്മിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വീടിന്റെ നിര്‍മ്മാണത്തിനായി വിലകൂടിയ വസ്തുക്കളും വീട്ടുപകരണങ്ങളും വാങ്ങിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ പിതാവില്‍ നിന്ന് സ്വത്തില്‍ നിന്ന് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്ന് കുറച്ച് ഓഹരി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം നിങ്ങള്‍ക്ക് സ്വത്ത് സമ്പാദിക്കുന്നതിനോ ഭൂമി സമ്മാനമായി ലഭിക്കുന്നതിനോ ഭാഗ്യമുണ്ടാകുന്നുണ്ട്. ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം 2022 ല്‍ യാഥാര്‍ത്ഥ്യമാകും.

വൃശ്ചികം

വൃശ്ചികം

പുതുവര്‍ഷം 2022 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും, 2022 ല്‍ വീട് വാങ്ങാനുള്ള ഭാഗ്യ രാശികളില്‍ ഒന്നാണ് വൃശ്ചികം രാശി. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രത്യേകിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ നിങ്ങള്‍ക്ക് ചൊവ്വയുടെ സ്വാധീനമുണ്ട്. നിങ്ങളുടെ ഭൂമിയിലും വസ്തുവകകളിലും ശുക്രന്റെ സ്വാധീനമുണ്ട്. ഭൂമി വാങ്ങുന്നതിനോ വീട് വെക്കുന്നതിനോ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് പ്രയോജനകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ, ഏപ്രില്‍ അവസാനത്തോടെ നിങ്ങളുടെ നാലാമത്തെ ഭവനത്തില്‍ ശനിയുടെ സംക്രമണം നടക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു വീട് വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ ഒരു തുണ്ട് ഭൂമി വാങ്ങുകയും ആദ്യം മുതല്‍ ഒരു വീട് പണിയുകയും ചെയ്യുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മൊത്തത്തില്‍, വര്‍ഷത്തിന്റെ ആദ്യ പകുതി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ കൊണ്ടുവരാനും വീട് വാങ്ങാനുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ഏറ്റവും നല്ല ദിവസം ചൊവ്വാഴ്ച ആയിരിക്കും.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക്, വരാനിരിക്കുന്ന വര്‍ഷം അവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. ലഗ്‌നവും നാലാം ഭാവാധിപനും ഏപ്രില്‍ മാസത്തില്‍ സ്വന്തം രാശിയില്‍ സംക്രമിക്കുകയും വര്‍ഷം മുഴുവനും അവിടെ തുടരുകയും ചെയ്യുന്നു. ഇത് ഭൂമിക്കും സ്വത്തിനും മികച്ച ഫലം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഒരു പഴയ നിര്‍മ്മിത വീടോ അല്ലെങ്കില്‍ പരമ്പരാഗത തരത്തിലുള്ള ഒരു വലിയ വീടോ വാങ്ങുന്നതിനുള്ള മികച്ച സാധ്യതകള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ട്. നിങ്ങള്‍ ദീര്‍ഘകാലം താമസിച്ചിരുന്ന വസ്തു വാങ്ങാനും നിങ്ങള്‍ പദ്ധതിയിട്ടേക്കാം. ഏതുവിധേനയും, 2022-ല്‍ ഒരു സ്വപ്ന ഭവനം വാങ്ങാനുള്ള രാശിചിഹ്നങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട് ധനു രാശി. ഇവരുടെ ഗൃഹപ്രവേശന ചടങ്ങ് വര്‍ഷത്തിന്റെ ആദ്യ പാദത്തിന് ശേഷം പൂര്‍ത്തീകരിക്കാനാകും. ജൂലൈയ്ക്ക് ശേഷം ശനിയുടെ ഭാവം കൂടുതല്‍ ഫലപ്രദമാക്കുന്നു. 2022-ല്‍ വീട് വാങ്ങുന്നതിന് നിങ്ങളുടെ അമ്മയുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഇവര്‍ക്ക് ഇത്തരം ഇടപാടുകള്‍ നടത്തുന്നതിനുള്ള മികച്ച ദിവസം എന്ന് പറയുന്നത് ചൊവ്വാഴ്ചയാണ്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക്, മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമാണ് 2022. അവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ധാരാളം ലഭിക്കുന്നുണ്ട്. കാരണം ഇത് 2022 ല്‍ ഒരു വീട് സ്വന്തമാക്കുന്ന ഭാഗ്യ രാശികളില്‍ ഒന്നാണ്. നിങ്ങള്‍ക്ക് വ്യാഴത്തിന്റെ കൃപയുടെയും ശനിയുടെ സ്വാധീനത്തിന്റെയും പരസ്പര ഭാവം ഉണ്ടാകുന്നതിനാല്‍ എന്തുകൊണ്ടും ഈ വര്‍ഷം വീട് സ്വന്തമാക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ വസ്തുവിലും ഭൂമിയിലും മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമാണ് 2022 എന്നുള്ളതാണ് സത്യം. നിങ്ങള്‍ വസ്തു വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍ അല്ലെങ്കില്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഭൂമി അന്വേഷിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ സ്വന്തം വീട് എന്ന ആഗ്രഹം സഫലമാകും. നിങ്ങള്‍ക്ക് ഒരു നല്ല ഇടപാട് നടത്താന്‍ കഴിയുമെന്നതിനാല്‍ മികച്ച ഫലമാണ് ചിങ്ങം രാശിക്കാര്‍ക്ക് 2022 നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ ഭൂമി വാങ്ങുന്നതിന് നിങ്ങളുടെ കുടുംബത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ജൂലൈ മാസത്തിനു ശേഷം മികച്ച ഒരു വസ്തു വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ഏറ്റവും മികച്ച ദിവസം എന്ന് പറയുന്നത് തിങ്കളാഴ്ചയാണ്.

most read:Punartham Nakshatra 2022: പുണര്‍തം നക്ഷത്രക്കാര്‍ക്ക്‌ 2022-ല്‍ സ്ഥാനമാനങ്ങള്‍ തേടിവരും

Story first published: Tuesday, December 28, 2021, 11:30 [IST]
X
Desktop Bottom Promotion