Punartham Nakshatra 2022: പുണര്‍തം നക്ഷത്രക്കാര്‍ക്ക്‌ 2022-ല്‍ സ്ഥാനമാനങ്ങള്‍ തേടിവരും

പുണര്‍തം നക്ഷത്രം 27 നക്ഷത്ര സമൂഹത്തിലെ ഏഴാമത്തെ നക്ഷത്രമാണ്. ഓരോ നക്ഷത്രത്തിന്റേയും ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി വര്‍ഷഫലം വായിക്കാവുന്നതാണ്. ഈ ലേഖനത്തില്‍ ഇന്ന് പറയുന്നത് പുണര്‍തം 2022-ലെ നക്ഷത്രഫലമാണ്. കേരള ജ്യോതിഷത്തെ അടിസ്ഥാനപ്പെടുത്തി പുണര്‍തം നക്ഷത്രത്തിന്റെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പുണര്‍തം നക്ഷത്രം അടിസ്ഥാനപ്പെടുത്തി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Punartham Nakshatra 2022

പുണര്‍തം നക്ഷത്രത്തിന്റെ അധിപന്‍ എന്ന് പറയുന്നത് ഗുരുവാണ്. ഇവര്‍ വിശാലമനസ്‌കരുംസ സൗമ്യതയുള്ളവരും ആയിരിക്കും. വളരെ ആലോചിച്ച് മാത്രമേ ഇവര്‍ ഒരു കാര്യം തീരുമാനിക്കുകയുള്ളൂ. ഓരോ കാര്യത്തിലും നന്മതിന്‍മകളെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഇവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ബാല്യത്തില്‍ ചെറിയ ക്ലേശം അനുഭവിക്കേണ്ടി വരുമെങ്കിലും മുതിര്‍ന്ന് കഴിയുമ്പോള്‍ ഇതെല്ലാം മാറുന്നു. ഇത് കൂടാതെ 2022-ല്‍ എന്തൊക്കെയാണ് ഫലങ്ങള്‍ പുണര്‍തം നക്ഷത്രക്കാര്‍ക്ക് എന്ന് നോക്കാവുന്നതാണ്.

വര്‍ഷഫലം

വര്‍ഷഫലം

2022 ജനുവരി, മാര്‍ച്ച്, മെയ്, ജൂലൈ, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങള്‍ പുണര്‍തം നക്ഷത്രക്കാര്‍ക്ക് നല്ല മാസങ്ങളാണ്. 2022 ഫെബ്രുവരി, ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. 2022 ജൂണ്‍, ഓഗസ്റ്റ്, നവംബര്‍ മാസങ്ങള്‍ സമ്മിശ്രഫലങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ജനുവരി, മാര്‍ച്ച്, മെയ്, ജൂലൈ, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശ്രമിക്കേണ്ടതാണ്. മോശം മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുണര്‍തം നക്ഷത്രക്കാര്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട മാസങ്ങള്‍ ഇതെല്ലാമാണ്.

വര്‍ഷഫലം

വര്‍ഷഫലം

പുണര്‍തം നക്ഷത്ര പാദം 1-ല്‍ ജനിച്ച മിഥുനക്കൂറിലുള്ളവര്‍ക്ക് പ്രണയവും വിവാഹബന്ധങ്ങളിലും ഭാഗ്യം നിലനില്‍ക്കുന്നു. ഇവര്‍ ചെയ്യുന്ന പല കാര്യങ്ങളിലും ഭാഗ്യം ഇവരെ തേടിയെത്തുന്നുണ്ട്. പുണര്‍തം നക്ഷത്ര പാദം 2-ല്‍ മിഥുന രാശിയില്‍ ജനിച്ചവര്‍ ജോലിയിലും തൊഴില്‍പരമായ കാര്യങ്ങളിലും ഭാഗ്യം നിലനില്‍ക്കുന്നവരായിരിക്കും. പുണര്‍തം നക്ഷത്ര പാദം 3 -ല്‍ മിഥുനക്കൂറ് ജനിച്ചവര്‍ പ്രശ്‌നങ്ങളെ തരണം ചെയ്യുകയും വിജയിക്കുകയും ചെയ്യും. പുണര്‍തം നക്ഷത്ര പാദം 4 കര്‍ക്കിടകത്തില്‍ ജനിച്ചവര്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ജോലി

ജോലി

ജോലിയില്‍ പുതിയ സ്ഥാനമാനങ്ങള്‍ കൊണ്ട് പുണര്‍തം നക്ഷത്രക്കാര്‍ക്ക് പുരോഗതി ഉണ്ടാകും. നിങ്ങളില്‍ ചിലര്‍ക്ക് പരിചയക്കാരന്റെ സഹായത്തോടെ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കുന്നു. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം എല്ലാ തരത്തിലുള്ള ഏറ്റുമുട്ടലുകളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ കൈയിലുള്ള ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായം ആവശ്യമാണ്. എഴുത്തുകാര്‍ക്ക് നല്ല വര്‍ഷമായിരിക്കും. മധ്യസ്ഥതയില്‍ നിങ്ങള്‍ പല കാര്യങ്ങളിലും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മികച്ച വര്‍ഷമായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍ക്ക്. എന്നാല്‍ അശ്രദ്ധമായി പണം കൈകാര്യം ചെയ്യുന്നതിന് ശ്രമിച്ചാല്‍ സാമ്പത്തികമായി മുരടിപ്പുള്ള ഒരു വര്‍ഷമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഡംബര വസ്തുക്കളില്‍ ചിന്തിക്കാതെ പണം നിക്ഷേപിക്കേണ്ടതായി വരുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യും. അതുകൊണ്ട് അതീവ ശ്രദ്ധ അത്യാവശ്യമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

തൊഴില്‍

തൊഴില്‍

തൊഴിലിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഗൗരവതരമായ കാര്യങ്ങളില്‍ അലംഭാവം കാണിക്കുന്നത് തൊഴിലിനും വ്യക്തിജീവിതത്തിനും ദോഷം ചെയ്യും. അലസത കാണിക്കാനുള്ള പ്രവണത നിങ്ങള്‍ക്ക് ഉണ്ടാകുമെങ്കിലും അതിന് ശ്രമിക്കരുത്. അനാവശ്യ സൗഹൃദം ചീത്തപ്പേരും നിയമ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. നിങ്ങളില്‍ മോശം ശീലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അധികാരത്തിലിരിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കുന്നത് നിങ്ങള്‍ക്കും ഗുണം ചെയ്യുന്നുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ തൊഴിലില്‍ ഉറച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു.

കുടുംബം

കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് നിങ്ങള്‍ക്ക് അനുകൂലമാകും. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. തെറ്റായ വിശ്വാസത്തിന്റെ കെണിയില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. സാമൂഹിക ചടങ്ങുകളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കും. അനാവശ്യ ചര്‍ച്ചകളും സംവാദങ്ങളും ഒഴിവാക്കുക. ഇത് കുടുംബത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പിന്നീട് നിയന്ത്രണാതീതമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധ കൂടുതല്‍ വേണം.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. പ്രത്യേകിച്ച് പുണര്‍തം നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.ആരോഗ്യപ്രശ്‌നങ്ങള്‍ ദൈനംദിന വ്യായാമമോ യോഗയോ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കും. നിരന്തരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ഷത്തിന്റെ സവിശേഷതയായിരിക്കും. എന്നാല്‍ കൃത്യമായി മുന്നോട്ട് പോയാല്‍ ഏത് ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് അങ്ങേയറ്റം ശ്രദ്ധിക്കണം.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ പ്രവേശനം ലഭിക്കുന്ന അനുകൂല വര്‍ഷമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശത്ത് പോയി പഠിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കും. എന്ത് തന്നെയായാലും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം സമ്മര്‍ദ്ദത്തിലായിരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം നേടുന്നുണ്ട്. എന്തായാലും മുന്നോട്ട് പോയാല്‍ മികച്ച വിജയം ഇവരെ തേടിയെത്തുന്നുണ്ട്.

പൊതുവായ ഫലങ്ങള്‍

പൊതുവായ ഫലങ്ങള്‍

പുണര്‍തം നക്ഷത്രക്കാര്‍ വിദേശത്ത് പോവുന്നതിന് ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ചെറിയ കാലതാമസം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ക്ക് കാലതാമസം നേരിടുന്നതിലൂടെ പലപ്പോഴും ആഗ്രഹിച്ച ഫലം ലഭിക്കില്ല. ആഗ്രഹപ്രകാരമുള്ള വിവാഹം ഈ വര്‍ഷം തീരുമാനിക്കും. എന്നാല്‍ വിവാഹം ഈ വര്‍ഷം നടക്കണം എന്നില്ല. ഇത് കൂടാതെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സമ്മിശ്രഫലമായിരിക്കും ഉണ്ടാവുക. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുമെങ്കിലും അല്‍പം ശ്രദ്ധിക്കണം.

X
Desktop Bottom Promotion