Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പൊങ്കല്‍ ആചാരങ്ങള്‍, വിശ്വാസം
കേരളത്തിന് വിഷുവെന്ന പോലെ തമിഴ്നാട്ടിലുള്ള ആഘോഷമാണ് പൊങ്കല്‍. തമിഴ്നാട്ടിലെ വിളവെടുപ്പു മഹോത്സവമെന്നാണ് ഇത് അറിയപ്പെടുന്നത്.
നാലു ദിവസങ്ങളിലായാണ് ഇത് ആഘോഷിക്കാറ്. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.
ആദ്യ ദിവസം ഇന്ദ്ര ദേവനെയാണ് ആരാധിക്കുക. വിള നന്നാക്കാന്‍ തന്നെ കാലാവസ്ഥയ്ക്ക് നന്ദി പറയുകയാണ് ചെയ്യുന്നത്. അടുത്ത വര്‍ഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ബോഗി മണ്ഡലു എന്നൊരു ചടങ്ങുമുണ്ട്. വേസറ്റ് സാധനങ്ങള്‍ കത്തുന്ന തീയിലേക്കിടുന്ന ചടങ്ങ്. ചാണകവും തടിയുമാണ് തീ കത്തിക്കാന്‍ ഉപയോഗിക്കുക.
രണ്ടാം ദിവസം പൂജയുണ്ടാകും. അരി പാലില്‍ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തില്‍ മഞ്ഞള്ച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പളം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.
മൂന്നാംദിവസം മാട്ടുപ്പൊങ്കല്‍ എന്നാണ് അറിയപ്പെടുന്നത്. പശുക്കള്‍ക്കായുള്ള ദിവസമാണിത്. ഇവയെ അലങ്കരിച്ച് ആരാധിക്കുകയാണ് ചെയ്യുക. ഇവയ്ക്ക് ആരതിയുഴിയും. ഭഗവാന് ശിവന് തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കര്‍ഷകരെ നിലമുഴാന്‍ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.
നാലാം ദിവസം കാണും പൊങ്കല്‍ എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ദിവസമാണിത്. തങ്ങളുടെ കീഴില്‍ പണി ചെയ്യുന്നവര്‍ക്ക് ഈ ദിവസം സമ്മാനങ്ങള്‍ നല്‍കും.



Click it and Unblock the Notifications
