Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
ഏഴരശനിയില്‍ 2022-ല്‍ പെടാപാടുപെടും 4 രാശിക്കാര്‍
ശനിദോഷം എന്നത് ജാതകത്തിലെ ഏറ്റവും മോശം ദോഷങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ വളരെയധികം മോശം അവസ്ഥകളാണ് ശനിദോഷം ഉണ്ടാക്കുന്നത്. ഒരാളുടെ ജീവിതത്തിന്റെ ദൈര്‍ഘ്യം അനുസരിച്ച് മൂന്ന് തവണയാണ് ഏഴരശനി ദോഷം അനുഭവിക്കേണ്ടതായി വരുന്നത്. ഏത് കാര്യത്തിനും അലസത, തടസ്സം, ധനനഷ്ടം, ജോലി നഷ്ടമാകല്‍, അപമാനം, വിരഹം, സ്ഥാനഭ്രംശം എന്നിവയെല്ലാം ശനിദോഷത്തിന്റെ ഫലങ്ങളാണ്. എന്നാല്‍ ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നത് പലപ്പോഴും അറിയുന്നില്ല. ഇതിന് പിന്നില്‍ പലപ്പോഴും ശനിദോഷവും ഒരു കാരണമാവുന്നുണ്ട്.

most read: ശനിദോഷമില്ലാതെ 2022-ല്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറും 4 രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ ശനി, നീതിയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ ഗ്രഹം പതുക്കെ ചലിക്കുന്ന ഒന്നാണ്. ശനിയുടെ ഈ ചലനത്തില്‍ ഏഴു വര്‍ഷമായി ഓരോ രാശിക്കാരിലും ഉണ്ടാക്കുന്ന മാറ്റത്തെയാണ് ഏഴരശനി എന്ന് പറയുന്നത്. നിങ്ങളുടെ ജോലികള്‍ക്കായി നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കില്ലെന്നതാണ് പലപ്പോഴും ഏഴരശനിയുടെ ഫലമായി വരുന്നത്. 2022-ല്‍ ശനി ഏപ്രില്‍ 29-ന് രാശികള്‍ മാറി കുംഭ രാശിയില്‍ പ്രവേശിക്കും. അതുമൂലം താഴെ പറയുന്ന നാല് രാശിക്കാര്‍ക്ക് ഏഴരശനിയുടെ ഫലങ്ങള്‍ ഉണ്ടായിരിക്കും. എന്തൊക്കെയാണ് ഇതെന്നും ഏതൊക്കെ രാശിക്കാരാണ് പെടാപാടിലാവുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഏഴരശനിയെങ്കില്‍ അവര്‍ പൂര്‍ണമായും ശനിയുടെ ദോഷങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കും. എന്ത് ചെയ്താലും അതൊന്നും മികച്ചതായി മാറുന്നില്ല. എന്ന് മാത്രമല്ല നിങ്ങളുടെ എല്ലാ ജോലികളും ഒച്ചിന്റെ വേഗതയില്‍ നടക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നിരുന്നാലും, നിങ്ങള്‍ കഠിനാധ്വാനവും അല്‍പ്പം ക്ഷമയും പുലര്‍ത്തേണ്ട സമയമാണിത്. ശനി മകരം രാശിയിലായതിനാല്‍, ശരിയായ ദൃഢനിശ്ചയം നടത്താന്‍ ഈ ഗ്രഹം നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് ഈ സമയം തുടക്കം കുറിക്കരുത്. ഇത് വിപരീതഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വിപരീത ഫലമാണ് ഉണ്ടാവുന്നത്. മകരം രാശിക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു സമയമായിരിക്കും ഏഴരശനി സമയം മകരം രാശിക്കാരില്‍ ഉണ്ടാക്കുന്ന ഫലങ്ങള്‍.

കുംഭം രാശി
കുംഭം രാശി ഏഴരശനിയുടെ സ്വാധീനത്തില്‍ ആയിരിക്കും എന്നുള്ളതാണ് 2022-ലെ ഫലം. എന്നിരുന്നാലും, കുംഭത്തെ ശനിയുടെ ത്രികോണ രാശി എന്ന് വിളിക്കുന്നു. അതിനാല്‍, ശനി കുംഭ രാശിക്കാരെ അതിന്റെ കോപത്തില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ വിപരീതഫലങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ജോലിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ജോലിയില്‍ സ്ഥാനചലനത്തിലുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ച കാര്യത്തിന് വേണ്ടി കാത്തിരുന്ന് പലപ്പോഴും നിങ്ങളുടെ ക്ഷമ നശിച്ചേക്കാം. ജോലിയില്‍ കഠിനാധ്വാനം ചെയ്തിട്ടും ഫലം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. വീട്, കുടുംബം, വിവാഹം എന്നീ കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്.

മീനം രാശി
മീനം രാശിക്ക്, 2022 ഏപ്രില്‍ മുതല്‍ ശനിയുടെ രാശിമാറ്റത്തോടെ ഏഴരശനി ആരംഭിക്കും. ഇത് നിങ്ങള്‍ക്ക് ചില മാനസിക പിരിമുറുക്കങ്ങളും അനാവശ്യ ഭയങ്ങളും കൊണ്ടുവന്നേക്കാം. നിങ്ങളുടെ പ്രോജക്റ്റുകള്‍ അവസാനത്തില്‍ എത്തിയിട്ടും ഫലം ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ജോലിയില്‍ ഉറച്ചുനില്‍ക്കുക, നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വഴിയേ ഉണ്ടാവും. എന്നാല്‍ അതിന് സമയം വളരെ കൂടുതല്‍ എടുക്കുന്നു. ഊഹക്കച്ചവടങ്ങളില്‍ ഒരു കാരണവശാലും എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കരുത്. രോഗങ്ങളും ദുരിതങ്ങളും പലപ്പോഴും ഇവരെ തേടിയെത്തുന്നുണ്ട്. അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഏഴരശനിയുടെ ഫലം മൂലം ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ 2022-ല്‍ ഏഴരശനി അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ സമയത്ത് ജീവിതത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് അലസത തോന്നിയേക്കാം. എന്നിരുന്നാലും, ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജൂലൈയ്ക്ക് ശേഷം, നിങ്ങള്‍ വേണ്ടത്ര ക്ഷമയില്ലെങ്കില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ മടിയന്‍മാരായിരിക്കും. ഇത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അനാവശ്യ ചിലവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനും സാധ്യതയുണ്ട്.

രണ്ടരവര്‍ഷക്കാലം ശനിദോഷം ഈ രാശിക്കാരില്‍
മുകളില്‍ പറഞ്ഞ നാല് രാശികള്‍ ഏഴര ശനിയുടെ സ്വാധീനത്തിലായിരിക്കുമ്പോള്‍, 2022-ല്‍ ശനി രണ്ടരവര്‍ഷക്കാലം ബാധിക്കുന്ന മറ്റ് നാല് രാശിക്കാരുണ്ട്. തുലാം, കര്‍ക്കടകം, മിഥുനം, വൃശ്ചികം എന്നിവയാണ് ആ നാല് രാശികള്‍. രണ്ടര വര്‍ഷക്കാലം ഉണ്ടാവുന്ന ശനിദോഷം ഈ നാല് രാശിക്കാരുടെ ജീവിതത്തെ അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, പറഞ്ഞതുപോലെ, ശനി നീതിയുടെ ഒരു ഗ്രഹമാണ്. അതിനാല്‍, കഠിനാധ്വാനവും സത്യസന്ധരുമായ ആളുകളെ ഇത് പിന്തുണച്ചേക്കാം. അതിനാല്‍, എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യുക, ശനി നിങ്ങളെ വിജയത്തില്‍ അനുഗ്രഹിച്ചേക്കാം. അതുകൊണ്ട് തന്നെ ശനിദോഷത്തെ ദോഷമായി മാത്രം കാണാതെ മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് വേണ്ടി ശനിദേവനെ ആരാധിക്കാവുന്നതാണ്.

ഏഴരശനി പരിഹാരം
ഏഴര ശനിക്ക് പരിഹാരം കാണാന്‍ എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഏഴര ശനി ദോഷമുള്ളവര്‍ ശനി അഷ്ടോത്തരം ജപിക്കുകയും, ശബരിമല ദര്‍ശനം നടത്തുന്നതും ഏഴരശനി കാഠിന്യം കുറക്കുന്നു. ഇത് കൂടാതെ ശാസ്താവിനെ ഭജിക്കുന്നതും സ്ഥിരമാക്കുക. ശാസ്താ പ്രീതി, മന്ത്രജപം, ശാസ്താവിന് നീരാഞ്ജനം, എള്ളു പായസം, നീലശംഖുപുഷ്പത്തിന്റെ മാല സമര്‍പ്പിക്കുക എന്നിവയെല്ലാം ദോഷ നിവാരണത്തിനായി ചെയ്യാവുന്നതാണ്. ഇത് കൂടാതെ കടുത്ത ഏഴര ശനി ദോഷം കൊണ്ട് ദോഷമനുഭവിക്കുന്നതിനെ പരിഹരിക്കുന്നതിന് വേണ്ടി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭഗവാനെ കുളിച്ച് തൊഴുന്നത് നല്ലതാണ്. ഇത് പ്രതികൂലഫലങ്ങള്‍ കുറക്കുന്നു.

ഏഴരശനി പരിഹാരം
ഇത് കൂടാതെ ഏഴര ശനിക്ക് പരിഹാരം ശിവക്ഷേത്ര ദര്‍ശനവും ഇരുമ്പ് വിളക്കില്‍ എള്ളെണ്ണയൊഴിച്ച് ദീപം തെളിയിക്കുന്നതും ഭഗവാന് നീരാഞ്ജനം നടത്തുന്നതും എല്ലാമാണ്. ഇതെല്ലാം നിങ്ങളുടെ ഏഴരശനി ദോഷത്തെ ഇല്ലാതാക്കുന്നുണ്ട്. ഇത് കൂടാതെ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതും അരയാലിന് ചുറ്റും ഏഴ് വട്ടം പ്രദക്ഷിണം നടത്തുന്നതും ശനിദോഷ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ശനിദേവന്റെ വാഹനമായ കാക്കക്ക് ചോറ് കൊടുക്കുന്നതും ശനിദോഷ പരിഹാരത്തിന് ഉത്തമമാണ്. ശനീശ്വര മന്ത്രം ജപിക്കുന്നതും നല്ലതാണ്. ഇതെല്ലാം സ്ഥിരമായി ചെയ്യുന്നവരില്‍ ഏഴരശനി ദോഷം ഇല്ലാതായി അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു.



Click it and Unblock the Notifications











