Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശനിദോഷമില്ലാതെ 2022-ല് ഉയര്ച്ചയുടെ പടവുകള് കയറും 4 രാശിക്കാര്
ശനിദോഷം എന്നത് എല്ലാവരും ഭയപ്പെടുന്ന ഒന്നാണ്. എന്നാല് ശനിദോഷമേല്ക്കാതിരിക്കാന് നാം പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച് പുതുവര്ഷത്തില് ശനിയുടെ മാറ്റം പല വിധത്തിലുള്ള നെഗറ്റീവ് പോസിറ്റീവ് ഫലങ്ങള് ജീവിതത്തില് ഉണ്ടാക്കുന്നുണ്ട്. എന്നാല് ഈ പുതുവര്ഷത്തിലെ മാറ്റം എങ്ങനെയാണ് ശനിയുടെ ദോഷഫലങ്ങളെ മറികടക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ശനിയുടെ രാശിമാറ്റം മൂലം 12 രാശിയില് 4 രാശിക്കാര്ക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കാന് സാധ്യതയുണ്ട്. ജ്യോതിഷത്തില്, ശനി ഗ്രഹത്തെ നീതിയുടെ ദൈവം എന്നാണ് വിളിക്കകുന്നത്. ശനിദേവന് രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശിക്കാരേയും ബാധിക്കുമെന്നാണ് വിശ്വാസം. ശനി ദേവന് ഏകദേശം 30 മാസത്തോളം ഒരു രാശിയില് നില്ക്കുന്നു.

ശനിയുടെ രാശി മാറ്റം 2022 ഏപ്രില് 29-ന് നടക്കുമെന്ന് നമുക്ക് അറിയാം ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തില് പ്രവേശിക്കും. 2022 ലെ ശനിയുടെ സംക്രമണം 4 രാശിചിഹ്നങ്ങളുള്ളവര്ക്ക് പ്രത്യേകിച്ച് ശുഭകരമാണെന്ന് തെളിയിക്കാനാകും. ഈ രാശിക്കാരില് ഭാഗ്യം നല്കുന്നുണ്ട്. ഇനി പറയുന്ന നാല് രാശിക്കാരില് മികച്ച ഫലങ്ങളാണ് ജീവിതത്തില് ശനിയുടെ മാറ്റം ഉണ്ടാക്കുന്നത്. ശനി സാമ്പത്തികമായും, കുടുംബത്തിന്റെ കാര്യത്തിലും കരിയറിന്റെ കാര്യത്തിലും എല്ലാം മികച്ച ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ശനിമാറ്റം ഭാഗ്യമാകുന്ന രാശിക്കാര് ഇവരാണ്.

മേടം രാശി
2022-ല് ശനി ദേവന് നിങ്ങള്ക്ക് പ്രത്യേക അനുഗ്രഹങ്ങള് നല്കുന്നുണ്ട്. കാരണം പുതുവര്ഷത്തില് നിങ്ങള്ക്ക് ഏഴരശനിയോ കണ്ടകശനിയോ നേരിടേണ്ടി വരില്ല എന്നതാണ് പ്രത്യേകത. ഇത് കൂടാതെ ഈ വര്ഷം നിങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് നിങ്ങള്ക്ക് പ്രത്യേക അവസരം ലഭിക്കും. എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന് സാധിക്കും. ഇത് കൂടാതെ വരുമാനം വര്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതകളുംകാണുന്നുണ്ട്. കഠിനാധ്വാനത്തിന്റെ പൂര്ണ ഫലം ഇവര്ക്ക് ലഭിക്കുന്നു. ഈ വര്ഷം സ്ഥാനമാനങ്ങളും സമ്പത്തും വര്ദ്ധിക്കുന്നു. ജോലി മാറാന് ആഗ്രഹിക്കുന്നവര്ക്ക് സമയം അനുകൂലമായിരിക്കും. സര്ക്കാര് ജോലി മോഹങ്ങള് പൂര്ത്തീകരിക്കുന്നതിന്റെ ശക്തമായ സൂചനകള് ഇവര്ക്ക് ഉണ്ടാവുന്നുണ്ട്. വ്യാപാര മേഖലയില് പ്രവര്ത്തിക്കുന്നവര്ക്കും നല്ല ലാഭം ലഭിക്കും. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങള് മികച്ച ഫലങ്ങള് നല്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഈ വര്ഷം ശുഭകരമായ ഫലങ്ങള് നല്കുന്നുണ്ട്. ഇടവം രാശിയുടെ അധിപന് ശുക്രനാണ്. ജ്യോതിഷ പ്രകാരം ശനി ദേവനും ശുക്രനും സൗഹാര്ദ്ദപരമായി നിലനില്ക്കുന്ന ഗ്രഹങ്ങളാണ്. അതിനാല്, ശനിയുടെ സംക്രമത്തില് നിന്ന് നിങ്ങള്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്ക്കാര് ജോലിക്ക് തയ്യാറെടുക്കുന്നവര്ക്ക് വിജയസാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ ജോലി ചെയ്യുന്നവര്ക്ക് കരിയറില് മികച്ച നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ജോലി ചെയ്യുന്നവര്ക്ക് ശമ്പളം വര്ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയെ ടീം ലീഡ് അഭിനന്ദിക്കുന്നതിനും അതനുസരിച്ചുള്ള നേട്ടങ്ങള് ഉണ്ടാവുന്നതിനും സാധ്യത കാണുന്നുണ്ട്. കടബാധ്യതയില് നിന്ന് മുക്തി നേടുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ശുഭകരമായിരിക്കും. അത് മാത്രമല്ല ജീവിതത്തില് മികച്ച ഫലങ്ങള് മുന്വര്ഷങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന ഒരു വര്ഷമാണ് 2022 ഇടവം രാശിക്കാര്ക്ക്.

ധനു രാശി
ഈ രാശിക്കാര്ക്ക് പുതുവര്ഷത്തില് ശനിയുടെ പ്രശ്നങ്ങളില് നിന്ന് മോചനം ലഭിക്കും. കാരണം ശനി കുംഭ രാശിയില് പ്രവേശിക്കുന്ന ഉടന് തന്നെ ഏഴരശനിയുടെ സമയം ധനു രാശിക്കാരില് നിന്ന് അവസാനിക്കുകയും നിങ്ങളുടെ നല്ല ദിവസങ്ങള് ആരംഭിക്കുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള് വേഗത്തില് പൂര്ത്തിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വലിയ നേട്ടങ്ങള് ഉണ്ടാകുന്നതിനും സാമ്പത്തികമായ പുരോഗതിക്കും സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടുന്ന സമയത്തിലൂടെയാണ് നിങ്ങള് കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ് 2022 ധനു രാശിക്കാര്ക്ക്. പുതിയ ജോലി അവസരങ്ങള് ഇവരെ തേടി വന്നേക്കാം. ഈ വര്ഷം നിങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് നിങ്ങള്ക്ക് അവസരം ലഭിക്കും. പുതിയ ബന്ധങ്ങള് രൂപപ്പെടും, അതില് നിന്ന് നേട്ടങ്ങള് ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇത് കൂടാതെ ബിസിനസ്സില് പ്രത്യേക പുരോഗതി ലഭിക്കാനും അത് വഴി സാമ്പത്തിക നേട്ടത്തിലേക്കും സാധ്യതയുണ്ട്.

മീനംരാശി
ഈ രാശിക്കാര്ക്ക് പുതുവര്ഷം ശുഭകരമായിരിക്കും. എന്നിരുന്നാലും, 2022 ഏപ്രില് 29 മുതല്, ഏഴര ശനിയുടെ ആദ്യ ഘട്ടം നിങ്ങളില് ആരംഭിക്കും. എന്നാല് 2022 ജൂലായ് 12-ന് ശനിയുടെ പ്രതിലോമ ദശയില് മകരം രാശിയില് വീണ്ടും സംക്രമിക്കുന്നതിലൂടെ, 2023 ജനുവരി 17 വരെ നിങ്ങള്ക്ക് ശനിയുടെ ദശയില് നിന്ന് മോചനം ലഭിക്കും. ഇക്കാരണത്താല്, പുതിയ വര്ഷത്തില് ശനി നിങ്ങളുടെ മേല് ദോഷദൃഷ്ടി കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ പല മേഖലയിലും ഇവര്ക്ക് നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ഈ വര്ഷം നിങ്ങള്ക്ക് സാമ്പത്തികമായി അഭിവൃദ്ധി അനുഭവപ്പെടും. സര്ക്കാര് ജോലി ചെയ്യുന്നവര്ക്കും ഈ വര്ഷം നല്ലതായിരിക്കും. നിങ്ങളെ തേടി പല വഴികളിലൂടേയും പണം തേടിയെത്തുന്നു. ജീവിതത്തില് മികച്ച നേട്ടങ്ങള് നിങ്ങളെ ശനിയുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നുണ്ട്.

ശനിദോഷ ഫലങ്ങള് എന്തെല്ലാം?
സാധാരണ അവസ്ഥയില് ശനിദോഷ ഫലങ്ങള് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല് മാത്രമേ അതിനനുസരിച്ചുള്ള പരിഹാരകര്മ്മങ്ങള് ചെയ്ത് ശനിദോഷത്തില് നിന്ന് മുക്തി നേടുന്നതിന് സാധിക്കുകയുള്ളൂ. കഷ്ടനഷ്ടങ്ങളുടെ ദേവനായാണ് ശനിയെ കണക്കാക്കുന്നത്. ജാതകവശാലുണ്ടാവുന്ന ദശാപഹാര കാലത്താണ് ശനിദോഷം കൂടുതല് കഠിനമാവുന്നത്. ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നീ ശനിദോഷങ്ങളാണ് ഓരോ രാശിക്കാരേയും ബാധിക്കുന്നത്. ശനി എട്ടില് സഞ്ചരിക്കുന്ന അവസ്ഥയെയാണ് അഷ്ടമ ശനി എന്ന് പറയുന്നത്. ശനി ജനിച്ച രാശികൂറിലും അല്ലെങ്കില് അതിന് മുന്പോ പിന്പോ ഉള്ള രാശികളില് സഞ്ചരിക്കുന്നതിനെയാണ് ഏഴരശനി എന്ന് പറയുന്നത്.

പരിഹാരങ്ങള്
ശനിദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി ശനീശ്വരനേയോ ശാസ്താവിനേയോ ആരാധിക്കേണ്ടതാണ്. ഇത് വഴി ശനിദോഷത്തെ നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ എള്ള് തിരി കത്തിക്കുന്നതിനും ശനിദോഷത്തെ അകറ്റുന്നതിന് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും മികച്ചതാണ്. ശനിദോഷ കാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് ഇതെല്ലാം ശ്രദ്ധിക്കണം.



Click it and Unblock the Notifications
