ഓണഫലം 2023: കരിയര്‍, ധനം, കുടുംബം, ജോലി വെച്ചടി വെച്ചടി കയറ്റം: സമ്പൂര്‍ണ നക്ഷത്രഫലം

ഓണക്കാലം എപ്പോഴും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു സമയം തന്നെയാണ്. മൂന്ന് വര്‍ഷം നീണ്ട് നിന്ന മഹാമാരിക്ക് ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് നാം ഓരോരുത്തരും വീണ്ടും ഓണത്തിലേക്കും ഓണാഘോഷങ്ങളിലേക്കും എത്തിയത്. ജ്യോതിഷ പ്രകാരം ഈ ഓണക്കാലം നിങ്ങള്‍ക്കെങ്ങനെ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ഓഗസ്റ്റ് 29-നാണ് ഈ വര്‍ഷത്തെ തിരുവോണം വരുന്നത്. ഈ സമയം മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരം ഫലങ്ങള്‍ എന്നതും ഓരോ കൂറുകാരേയും ഇത് എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ഈ ഓണം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാന്‍.....

Onam Horoscope 2023

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം അവര്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണകരമായ സമയമായിരിക്കും. ജോലിയുടെ കാര്യത്തിലും അതല്ലാതെ തന്നെ കരിയറിന്റെ കാര്യത്തിലും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ തേടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതും സത്യമാണ്. ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം ഗുണകരമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ്. ഏത് കാര്യത്തിലും നിങ്ങളുടെ കാര്യങ്ങള്‍ എല്ലാം മികച്ച രീതിയില്‍ നടക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നടക്കുന്നു. അനുകൂലമായ പല വിധത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നു.

Onam Horoscope 2023

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണം എന്നത് പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്‍കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. തൊഴില്‍ രംഗത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ വലുതായി മാറുന്നതിനുള്ള സാധ്യത കാണുന്നു. അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്നതാണ് പ്രധാന കാര്യം.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണ വര്‍ഷം ചെറിയ ചില തടസ്സങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പലപ്പോഴും മന്ദഗതിയില്‍ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. നഷ്ടങ്ങള്‍ ചെറിയ രീതിയില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ ഏത് കാര്യത്തിനും വേണം. അടുപ്പമുള്ള വ്യക്തികളില്‍ നിന്നും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എങ്കിലും അവയെല്ലാം മാറുന്നതിന് അധികം സമയം വേണ്ടി വരുന്നില്ല.

Onam Horoscope 2023

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ ഓണക്കാലം. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പരിവര്‍ത്തനങ്ങള്‍ പല കാര്യങ്ങളിലും സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള വഴിത്തിരിവുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്ന സമയമാണ് ഓണക്കാലം എന്നതില്‍ സംശയം വേണ്ട.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഈ ഓണക്കാലം തേടി വരുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ ചികിത്സ നടത്തുന്നതിന് സമയം കണ്ടെത്തണം. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അധികം പ്രയാസപ്പെടാതെ മുന്നോട്ട് പോകാവുന്നതാണ്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാവുന്ന ഒരു സമയമാണ് ഈ ഓണക്കാലം. കച്ചവടത്തില്‍ വിജയത്തിലെത്തുന്നതിനും നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാ തടസ്സങ്ങളും മാറുകയും ചെയ്യുന്നു. ദീര്‍ഘകാലമായി തടസ്സങ്ങള്‍ നിലനിന്നിരുന്ന കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനമായും വഴിത്തിരിവുകളുടെ കാലമാണ് എന്നതാണ് സത്യം.

Onam Horoscope 2023

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ് കാത്തിരിക്കുന്നത്. ഓണക്കാലം എന്നത് തന്നെ ഇവരില്‍ ധാരാളം പ്രതീക്ഷകള്‍ കൊണ്ട് വരുന്നതാണ്. സാമ്പത്തിക നഷ്ടങ്ങള്‍ പലപ്പോഴും സംഭവിക്കുമെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം അതെല്ലാം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. സമഗ്രമായ ആലോചനയിലൂടെ മാത്രം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഏത് കാര്യത്തിലും കരുതലും മിതത്വവും പാലിക്കുന്നതിന് ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഈ ഓണക്കാലത്ത് ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്നതാണ്. വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും അതില്‍ മുന്നേറുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ബിസിനസ് തുടങ്ങുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയും നേട്ടവും ഉണ്ടാവാം. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊയ്യുന്നതിനും സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായ ഒരു സമയമായിരിക്കും ഈ ഓണക്കാലം. കര്‍മ്മരംഗത്ത് ചെറിയ തടസ്സങ്ങള്‍ ഉണ്ടായേക്കാം. യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍, തടസ്സം, അലച്ചില്‍ എന്നിവ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സംസാരിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ചിന്തിച്ച് മാത്രം ഏത് കാര്യവും പ്രവര്‍ത്തിക്കുക. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

Onam Horoscope 2023

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഓണക്കാലത്ത് കൊണ്ട് വരുന്നതിന് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക പുരോഗതി ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വളരെ സങ്കീര്‍ണമായ കാര്യങ്ങളെ എല്ലാം നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് സാധിക്കുന്നു.

PC: Milan Manoj

Story first published: Wednesday, August 23, 2023, 12:39 [IST]
X
Desktop Bottom Promotion