Onam 2022 Horoscope : സമ്പൂര്‍ണ ഓണഫലം: 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍

ജ്യോതിഷഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള നക്ഷത്രഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ചിലര്‍ക്ക് ഓണ സമയം മികച്ചതായിരിക്കും. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ദോഷസമയമായിരിക്കും ഉണ്ടായിരിക്കുക.

Onam 2022

ഓണഫലം അനുസരിച്ച് ജോലിയിലും കുടുംബത്തിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്നും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം എപ്രകാരമാണ് വരുന്നത് എന്ന് നോക്കാം. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആഭരണം, വസ്ത്രം, ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്ന സമയമാണ്. വിദേശത്ത് ഉള്ളവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ഓണം ആഘോഷിക്കുന്നതിനും സാധിക്കുന്നു. സൗഹൃദങ്ങള്‍ പുതുക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ നടത്തുന്നതിന് സാധ്യതയുണ്ട്. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. സാമ്പത്തിക ഉയര്‍ച്ചക്കുള്ള വഴികള്‍ തെളിയുന്നു. പുതിയ ബന്ധങ്ങളും തൊഴിലും ലഭിക്കുന്നു.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചില അമൂല്യ വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ യാത്രക്ക് സാധ്യതയുണ്ട്. സുഖഭോഗങ്ങള്‍ക്ക് അവസരമുള്ള സമയമാണ്. സഹോദരങ്ങള്‍ക്കൊപ്പം ബിസിനസ് ആരംഭിക്കും. സാമ്പത്തികം ഭദ്രം. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. കുട്ടികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും. സാമ്പത്തിക സഹായത്തോടൊപ്പം മറ്റ് നേട്ടങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ ഭക്തിനിര്‍ഭരമായിരിക്കും.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഉണ്ട്. ധനസ്ഥിതി മികച്ചതായിരിക്കും. ആഘോഷങ്ങള്‍ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു. സാമ്പത്തിക സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. വിശ്വാസം പലപ്പോഴും മറ്റുള്ളവരോട് ഉണ്ടാവണം എന്നില്ല. ആര്‍ഭാടത്തിന് പ്രാധാന്യം നല്‍കുന്നു. വയോജനങ്ങളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കുകയും ചെയ്യുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കും. ക്ഷമ ഐശ്വര്യത്തിലേക്ക് എത്തിക്കുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം നല്‍കുന്ന മാറ്റങ്ങള്‍ നോക്കാം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. യാത്രകള്‍ നിരവധി നടത്തേണ്ടതായി വരുന്നു. ആഗ്രഹസഫലീകരണം നടക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് അല്‍പം പ്രയാസം ഉണ്ടായിരിക്കും. ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നു. സാമ്പത്തിക ഭദ്രതയുണ്ടാവുന്നു. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുകയില്ല. കുടുംബാന്തരീക്ഷം ശോഭനമായിരിക്കും. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ദൈവാനുഗ്രഹമുള്ള സമയമായതിനാല്‍ ഏത് കാര്യത്തിലും വിജയം കണ്ടെത്താം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാരുടെ ഓണനക്ഷത്രപ്രകാരം ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരികക്കും. 2022- മകയിരം നക്ഷത്രക്കാര്‍ക്ക് ഏത് മേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്കും പണം വന്ന് ചേരുന്നു. ആഘോഷങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും അവസരം ഉണ്ടാവുന്നു. ഏത് കാര്യത്തിനും മുതിര്‍ന്നവരുമായി ആലോചിക്കണം. മനസമാധാനത്തിന് കോട്ടം തട്ടും. വിദേശത്തുള്ളവര്‍ക്ക് വിപുലമായി ഓണം ആഘോഷിക്കാം. യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവും. വിദേശത്ത് നിന്ന് ധനം വന്ന് ചേരും. സന്താനങ്ങളില്‍ നിന്ന് സമ്മാനം ലഭിക്കുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ കര്‍മ്മരംഗത്ത് വിട്ടുവീഴ്ചയില്ല. മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നു. ക്ഷേത്രദര്‍ശനം നടത്തേണ്ടതായി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലം. വരുമാനത്തില്‍ പുരോഗതിയുണ്ടാവും. ചിലവാക്കുന്നതില്‍ മടിയില്ല. ആരേയും സഹായിക്കുന്നതിനുള്ള മനസ്സുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സന്താനങ്ങളില്‍ നിന്ന് അനുകൂല സമയം ഉണ്ടാവുന്നു. ജീവിതത്തില്‍ മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വരവനുസരിച്ച് ചിലവാക്കണം.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഇത് മാറ്റ് കൂട്ടും. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. വിലകൂടിയ സമ്മാനങ്ങള്‍ പ്രതീക്ഷിക്കാതെ ലഭിക്കുന്നു. പ്രശസ്തി തേടി വരുന്നു. ആശ്രയിക്കുന്നവരെ സഹായിക്കുന്നു. മറ്റുള്ളവര്‍ക്ക് വസ്ത്രവും ആഹാരവും ദാനം ചെയ്യും. സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നു. സന്താനങ്ങള്‍ക്ക് ഉന്നതവിജയം ലഭിക്കുന്നു. ഈശ്വര ചൈതന്യം വര്‍ദ്ധിക്കുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ വരുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. പ്രമോഷന്‍ ജോലിയില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരെ മനസ്സിലാക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ ഭദ്രമായിരിക്കും. ഏത് പ്രവര്‍ത്തിയിലും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണത്തില്‍ മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. 2022-ല്‍ ഇവര്‍ക്ക് മംഗള കാര്യങ്ങള്‍ നടക്കുന്നു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന സമയമാണ്. പഠനത്തില്‍ മികവുണ്ടാവുന്നു. തൊഴിലില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ വിജയം ഉണ്ടാവുന്നു. പഠനത്തില്‍ മത്സരബുദ്ധി ഉണ്ടാവുന്നു. സന്താനങ്ങള്‍ക്ക് വേണ്ടി വാഹനം വാങ്ങിക്കുന്നു. തൊഴിലില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. നാഗക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. ഇത് പോസിറ്റീവ് ഫലം ഏത് കാര്യത്തിലും നല്‍കുന്നു.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിന് മികച്ച ഫലമാണ്. സകല കാര്യങ്ങളിലും വിജയം വന്ന് ചേരും. ആഘോഷത്തിന് വേണ്ടി യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിനും ആവശ്യത്തിന് അനുസരിച്ച് പെരുമാറുന്നതിനും സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കില്ല. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അപകടം വരാതെ സൂക്ഷിക്കണം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി നല്‍കുകയും തിരിച്ച് കിട്ടുകയും ചെയ്യുന്നു, കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലം. വിദേശയാത്രക്ക് സമയം അനുകൂലമാണ്. ക്ഷേത്രദര്‍ശനത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഇവര്‍ക്ക് താമസം മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഘോഷത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒത്തുചേരലുകള്‍ നിങ്ങളില്‍ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കാം. മറ്റുള്ളവരുടെ വേദനക്ക് പരിഹാരം കാണുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് അനുകൂല സമയം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാനസിക സംഘര്‍ഷമില്ലാതെ കാര്യങ്ങള്‍ നടത്തുന്നു. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കപ്പെടുന്നു. ധനാഗമനം ഉണ്ടാവുന്നു. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലത്തില്‍ വരുന്ന മാറ്റങ്ങള്‍ നോക്കാം. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നു. തടസ്സങ്ങളില്ലാതെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു. വിദേശത്തുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം ചേരുന്നതിന് സാധിക്കുന്നു. വിവാഹത്തിന് അനുകൂല സമയം. വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രേയസ്സ് വര്‍ദ്ധിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുന്നു. തൊഴിലില്‍ അനുകൂല സമയം. ഇറങ്ങിപ്പുറപ്പെടുന്ന കാര്യത്തിന് പോസിറ്റീവ് ഫലം ഉണ്ടാവുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണത്തില്‍ മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. സമ്മിശ്രസമയമാണെങ്കിലും അനുകൂല സമയം മികച്ച ഫലങ്ങള്‍ നല്‍കുന്നു. സന്താനങ്ങള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വരാന്‍ സാധ്യതയുണ്ട്. വിശ്വസ്തതയോടെ ഏത് കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കുന്നു. വീട് വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ നടത്തുന്നു. സമ്മാനങ്ങള്‍ ലഭിക്കാന്‍ അനുകൂല സമയമാണ്. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമ്മിശ്രഫലമാണെങ്കിലും നെഗറ്റീവ് ഫലങ്ങള്‍ കുറവായിരിക്കും.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം അനുസരിച്ച് തൊഴിലില്‍ നിന്ന് പ്രശംസയുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിന് സാധിക്കുന്നു. വാക്കുതര്‍ക്കങ്ങളില്‍ നിന്ന് വിട്ട് നില്ക്കണം. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. മാനസിക സന്തോഷം ലഭിക്കുന്നു. വാഹനം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികം മികച്ച നിലയിലായിരിക്കും. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാരുടെ ഓണഫലം. ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഏത് വിധത്തിലും അനുകൂല സമയമാണ് ഇവര്‍ക്ക്. യാത്രകള്‍ എല്ലാം തന്നെ അനുകൂലവും നേട്ടം നല്‍കുന്നതുമായിരിക്കും. ആഗ്രഹപൂര്‍ത്തീകരണത്തിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. അടിസ്ഥാന കാര്യങ്ങള്‍ക്കും കുടുംബത്തിനും പ്രാധാന്യം ഉണ്ടാവുന്നു. സ്വത്ത് വകകള്‍ അനുഭവത്തില്‍ വരുന്നു. നല്ല ഫലമുള്ള സമയമായതിനാല്‍ ആത്മവിശ്വാസം കൂടുതലായിരിക്കും.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം. ഭാഗ്യസമയമെങ്കിലം നേട്ടം കുറവായിരിക്കും. സ്ത്രീകള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. പ്രിയപ്പെട്ടവരുടെ വിയോഗം അനുഭവിക്കേണ്ടി വരും. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഉദ്ദേശിച്ച് കാര്യം നടക്കുകയില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ഉണ്ടാവുന്നു. എന്നാല്‍ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ മികച്ച ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം അനുസരിച്ച് പ്രവര്‍ത്തന മേഖലയില്‍ മികച്ച ഫലം ലഭിക്കുന്നു. ജീവിത പങ്കാളിയുടെ സ്വത്ത് വകകള്‍ അനുഭവ യോഗ്യമാവും. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്, സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. ദാനധര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. യാത്രകള്‍ ഫലം നല്‍കണം എന്നില്ല. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ല.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുന്നു. ഏത് മേഖലയിലും അനുകൂല ഫലം ലഭിക്കുന്നു. ആഢംബര ജീവിതം നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നു. മാനസിക സമ്മര്‍ദ്ദം ആശുപത്രി വാസത്തിലേക്ക് എത്തിക്കുന്നു. ദൈവാധീനം ഉണ്ടായിരിക്കും. വിദേശത്ത് പോവുന്നതിനും താമസമാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരത ഉണ്ടായിരിക്കും. ഒരിക്കലും പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കുകയില്ല.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് ഓണഫലം ഇപ്രകാരമാണ്. തൊഴിലില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആഘോഷങ്ങള്‍ മികച്ചതാക്കുന്നു. ജീവിത പങ്കാളിക്ക് പ്രാധാന്യം നല്‍കാന്‍ മറക്കരുത്. ക്ഷേത്രകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. തൊഴിലിലും വിവാഹത്തിലും സമയം അനുകൂലം. തടസ്സമില്ലാതെ പല കാര്യങ്ങളും നടക്കുന്നു. ആത്മാര്‍ത്ഥമായി ഏത് കാര്യത്തിലും പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂല സമയം നിങ്ങളെ തേടി എത്തുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം അറിയുന്നതിന് വേണ്ടി വായിക്കൂ. അവിചാരിതമായി സുഹൃത്തുക്കളെ കണ്ടെത്തുന്നതിന് സാധിക്കുന്നു. ബിസിനസ്സ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തുന്നു. കഷ്ടതകള്‍ വകവെക്കാതെ മറ്റുള്ളവരെ സഹായിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ക്രയവിക്രയം നടത്തുന്നതിന് ശ്രദ്ധിക്കണം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം അനുസരിച്ച് എല്ലാ കാര്യങ്ങളും വിജയത്തിലെത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്ന സമയമാണ്. പുതിയ ജോലി ലഭിക്കുന്നതിനും അതില്‍ പോസിറ്റീവ് ഫലം ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നു. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണത്തില്‍ വിജയം ലഭിക്കുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം എന്ന് പറയുന്നത് വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. സമ്പത്തും ധനവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും അനുകൂല സമയമായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂല സമയം കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും അനുകൂല സമയമായിരിക്കും. നിങ്ങള്‍ക്ക് എല്ലാ ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും ബാധ്യതയില്ലാതെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് 2022-ലെ ഓണഫലം അനുസരിച്ച് തുടങ്ങി വെക്കുന്ന ഏത് കാര്യവും മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. കലാകായിക രംഗത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥലം മാറ്റവും പ്രമോഷനും ലഭിക്കുന്നു. കലാകായിക രംഗങ്ങളില്‍ നനിങ്ങള തേടി അംഗീകാരങ്ങള്‍ വരുന്നു. സാമ്പത്തിക സ്ഥിരത ഉണ്ടായിരിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പ്രശസ്തി വരുന്നത് ഈ ഓണക്കാലത്തായിരിക്കും. അസുഖങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മംഗള കാര്യങ്ങള്‍ വീട്ടില്‍ നടക്കുന്നതിനും അതില്‍ പങ്കെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. എല്ലാ മേഖലയിലേയും നിങ്ങളുടെ ഇടപെടല്‍ അനുകൂല ഫലം നല്‍കുന്നു. ജീവിതത്തില്‍ സന്തോഷവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണഫലം എന്താണെന്ന് നോക്കാം. ദൈവാധീനമുള്ള സമയമാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക്. ഇവരെ തേടി സമൂഹത്തില്‍ മികച്ച പദവി ഉണ്ടാവുന്നു. സര്‍ക്കാര്‍ മേഖലയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. മക്കള്‍ കാരണം ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. തൊഴിലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോവുന്നതിനും അവിടെ സ്ഥിര താമസമാക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ഓണക്കാലം സന്തോഷം നല്‍കുന്നതാണ് എന്നതും ഓര്‍ക്കേണ്ടതാണ്.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഓണഫലം എന്താണ് നല്‍കുന്നത് എന്ന് നോക്കാം. ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. ഏത് കാര്യത്തിനും അനുകൂല ഫലങ്ങള്‍ ഇവരെ തേടി എത്തുന്നു. ബിസിനസില്‍ പോസിറ്റീവ് മാറ്റങ്ങളും അനുകൂല നേട്ടവും ഉണ്ടാവുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിനും അത് അനുഭവിക്കുന്നതിനും സാധിക്കുന്നു. സുഹൃത്തുക്കള്‍ വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുന്നു. ഏത് പ്രശ്‌നത്തിനും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.മലയാളം ബോള്‍ഡ്‌സ്‌കൈയുടെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഈ ഫലങ്ങള്‍ പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമായവയാണ്. ഓരോരുത്തരിലും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും.

most read:ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്

X
Desktop Bottom Promotion